തെറ്റു ചെയ്യുകയെന്നത് മനുഷ്യന്റെ സ്വാഭാവികമായ കാര്യമാണ്. എന്നാൽ തെറ്റ് ചെയ്യുന്ന സമയത്ത് അതിനെ സമ്മതിച്ചു കൊടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. തെറ്റുപറ്റിക്കഴിഞ്ഞ് അതിനെ ന്യായീകരിക്കുന്നതിലൂടെ നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. പലപ്പോഴും തെറ്റുകൾ ചെയ്യുമ്പോൾ അത് പരിഹരിക്കണമെന്ന് ആർക്കും തോന്നാറില്ല. തെറ്റുപറ്റിയെന്ന് നമുക്ക് ബോധ്യപ്പെട്ട് കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.
- തെറ്റ് ചെയ്യുന്നത് ചിലപ്പോൾ ഒരു അബദ്ധം ആകാം ഇല്ലെങ്കിൽ അറിഞ്ഞുകൊണ്ട് ചെയ്യുന്നത് ആകാം. രണ്ടായാലും അത് ഉടനെ തിരുത്തുവാൻ ശ്രമിക്കണം. തിരുത്തുവാൻ തയ്യാറായില്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ തെറ്റ് മറ്റുള്ളവർ കണ്ടെത്തുക തന്നെ ചെയ്യും. മറ്റുള്ളവർ കണ്ടെത്തി തിരുത്തുന്നതിനേക്കാൾ സ്വയം തിരുത്തുന്നതാണ് ഏറ്റവും നല്ല കാര്യം.
- തന്റെ തെറ്റിനെയും അബദ്ധതയും ന്യായീകരിക്കാൻ ഏത് വിഡിക്കും കഴിയും. എല്ലാ വിഡികളും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ തെറ്റ് സമ്മതിക്കാൻ കഴിയുന്ന വ്യക്തി മറ്റുള്ളവരെക്കാൾ ഉയർന്ന നിൽക്കും എന്ന സത്യം തിരിച്ചറിയുക.
- തെറ്റുകൾ സമ്മതിക്കുന്നതിനുള്ള ധൈര്യം ആർജിക്കുക. തനിക്ക് പറ്റിയ തെറ്റ് സമ്മതിക്കാൻ ധൈര്യമുള്ള ധീരന്മാർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഗാന്ധിജി മഹാത്മാവായി മാറിയത് തന്റെ തെറ്റുകൾ തിരുത്താൻ ധൈര്യം കാണിച്ചത് കൊണ്ടാണ്.
- തെറ്റ് ചെയ്യുന്നവനെ സമൂഹം പുച്ഛത്തോടു കൂടി മാത്രമേ കാണുകയുള്ളൂ. അവന് സമൂഹം യാതൊരു വിലയും കല്പിക്കില്ല. എന്നാൽ തെറ്റുകൾ സമ്മതിക്കുകയും അത് തിരുത്തി മുന്നോട്ടുപോകുന്ന ആളുകൾക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകും എന്ന സത്യം തിരിച്ചറിയുക.
- ജോലിസ്ഥലത്ത് ഒരു തെറ്റ് ചെയ്തതിന് ശേഷം കുറച്ച് നിരാശയോ, നാണക്കേടോ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, മുന്നോട്ട് പോകുന്നതും ശരിയായി പ്രതികരിക്കുന്നതിലേക്ക് നിങ്ങളുടെ ഊർജ്ജം മാറ്റുന്നതും പ്രധാനമാണ്. നെഗറ്റീവ് വികാരങ്ങൾ ഒഴിവാക്കാനും പോസിറ്റീവ് മനോഭാവം സ്വീകരിക്കാനും കുറച്ച് നിമിഷങ്ങൾ എടുക്കുക, അതുവഴി നിങ്ങൾക്ക് തെറ്റിൽ നിന്ന് പഠിക്കാനും ഭാവിയിൽ മികച്ച പ്രകടനം നടത്താനും കഴിയും.
- എങ്ങനെയാണ് തെറ്റ് സംഭവിച്ചതെന്ന് ചിന്തിക്കുക. തെറ്റിന്റെ കാരണം വിലയിരുത്തുന്നത്, നിങ്ങളുടെ പ്രവർത്തനങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ഹൈലൈറ്റ് ചെയ്യാൻ സഹായിക്കും. കൂടാതെ ഭാവിയിൽ സംഭവിക്കാവുന്ന തെറ്റുകൾ നിങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും.
- തെറ്റ് സംഭവിച്ചാൽ അത് ആരുടെ അടുത്താണെങ്കിലും വലിപ്പ ചെറുപ്പം നോക്കാതെ ക്ഷമ പറയാൻ ശീലിക്കുക. ക്ഷമ പറയുന്നതിലൂടെ നിങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മറ്റുള്ളവർക്ക് ബോധ്യപ്പെടുന്നു.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിതത്തിൽ മുന്നേറാൻ നിർബന്ധമായും വേണ്ട നാല് കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.