Sections

സെയിൽസ്മാന്മാർ അവരുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട ചിന്തകൾ എന്തെല്ലാം?

Saturday, Sep 09, 2023
Reported By Soumya

ഒരു സെയിൽസ്മാൻ ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. നിങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ചിന്തകൾ നിരന്തരം ചിന്തിക്കുകയാണെങ്കിൽ അത് ജീവിതത്തിലേക്ക് വന്നെത്തി ചേരുമെന്ന 'ലോ ഓഫ് അട്രാക്ഷൻ' പറയുന്നുണ്ട്. അതുകൊണ്ട് തന്നെ താഴെപ്പറയുന്ന ആറ് ചിന്തകൾ സെയിൽസ്മാൻമാർ അവരുടെ ജീവിതത്തിൽ നിന്ന് തന്നെ മാറ്റുക.

ഞാൻ വിൽപ്പനയിൽ മെച്ചമല്ല, എനിക്കത് ഒരിക്കലും ചെയ്യാൻ കഴിയില്ല

ഇത് പരാജിതരായ സെയിൽസ്മാൻമാർ ഉപയോഗിക്കുന്ന വാക്കുകളാണ്. ഇത് നിങ്ങളുടെ ഡിഷ്ണറിയിൽ തന്നെ ഉണ്ടാവാൻ പാടില്ല. നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് ആത്മവിശ്വാസ കുറവുണ്ടെങ്കിൽ മറ്റുള്ളവർക്ക് നിങ്ങളെക്കുറിച്ച് വിശ്വാസമുണ്ടാവില്ല. അതുകൊണ്ട് തന്നെ സെയിൽസിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആത്മവിശ്വാസം. ആത്മവിശ്വാസം കൂടുന്നതിന് നിരവധി പുസ്തകങ്ങൾ, വാർത്തകൾ, ഇതുപോലെയുള്ള ആർട്ടികൾ, നല്ല സുഹൃത്തുക്കൾ എന്നിവ നമുക്ക് ചുറ്റും ഉണ്ടാകണം. ഏതൊരാൾക്കും പ്രവർത്തിച്ചാൽ വിജയിക്കാൻ പറ്റുന്ന മേഖലയാണ് സെയിൽസ്. അതിനുവേണ്ടിയുള്ള സ്കില്ലുകൾ വർധിപ്പിക്കണം എന്ന് മാത്രം.

എനിക്ക് ആരെയും ബോധ്യപ്പെടുത്താനില്ല.

ഇത് സെയിൽസ്മാന് ഒരിക്കലും യോജിച്ച വാക്യമല്ല. നിങ്ങൾ നിങ്ങളുടെ പ്രോഡക്റ്റിനെ വളരെ ആകർഷണമായി അവതരിപ്പിക്കണമെന്നുണ്ടെങ്കിൽ 'ആരെയും ബോധ്യപ്പെടുത്താൻ ഇല്ല എന്ന ചിന്താഗതി' ഒരിക്കലും നല്ലതല്ല. കസ്റ്റമറെ ബോധ്യപ്പെടുത്തുകയെന്നത് സെയിൽസ്മാന്റെ ഡ്യൂട്ടിയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജോലി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരെ സഹായിക്കാനും എന്ന മനോഭാവത്തേടു കൂടിയാക്കണം.

ലോകത്തുള്ള ആൾക്കാരെ എല്ലാം നെഗറ്റീവ് ആണ് അല്ലെങ്കിൽ മോശമാണെന്ന ചിന്ത.

ഒരിക്കലും ഇങ്ങനെയുള്ള ചിന്ത പാടില്ല. ലോകത്ത് നന്മയുള്ളവരും തിന്മയുള്ളവരും ഉണ്ട്. എല്ലാവരും എപ്പോഴും പോസിറ്റീവോ നെഗറ്റീവോ അല്ല. ഇത് എപ്പോഴും മാറി മറിഞ്ഞു കൊണ്ടിരിക്കാം. അതുകൊണ്ടുതന്നെ ഒരാളിനെ നെഗറ്റീവ് മനോഭാവത്തോടുകൂടി കാണരുത്. ഇത് കസ്റ്റ്മറിനെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കും. ഇങ്ങനെയുള്ള സ്വഭാവം കസ്റ്റമറെ ബഹുമാനിക്കാനുള്ള കഴിവ് കുറയുകയും അത് നിങ്ങളുടെ സംസാരത്തിൽ പ്രതിഫലിക്കുകയും സെയിൽസ് നടക്കാതെ പോവുകയും ചെയ്തേക്കാം.

സെയിൽസ് തന്ത്രം എനിക്കറിയില്ല എന്ന ചിന്ത

സെയിൽസിൽ വലിയ തന്ത്രങ്ങൾ ഒന്നുമില്ല എന്നതാണ് വാസ്തവം. വിൽപ്പനയെക്കുറിച്ച് പഠിക്കുകയും കസ്റ്റമർക്ക് ആവശ്യമുണ്ടെങ്കിൽ ആ പ്രോഡക്റ്റ് വാങ്ങുകയും ചെയ്യുകയാണ് പൊതുവേ സെയിൽസിൽ ഉണ്ടാകുന്നത്. കസ്റ്റമറിന് പ്രോഡക്റ്റ് ആവശ്യതെയുണ്ടെന്ന് തോന്നിപ്പിക്കുന്ന പല പ്രക്രിയകൾ ഉണ്ടെങ്കിലും ഇത് വലിയ ഒരു തന്ത്രമായി കണക്കാക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ നല്ല പ്രോഡക്ടുകൾ സെയിൽസ് നടത്തുകയാണെങ്കിൽ വലിയ തന്ത്രങ്ങളുടെ ആവശ്യമില്ല.

എനിക്ക് സെയിൽസ് ഇഷ്ടമല്ല.

സെയിൽസ് ഇഷ്ടമില്ലാത്ത ഒരാൾ ഒരിക്കലും സെയിൽസ് ജോലിയിലേക്ക് ഇറങ്ങരുത്. നിങ്ങൾ ഇഷ്ടപ്പെട്ട ഏതൊരു പ്രവർത്തി ചെയ്താൽ മാത്രമേ അത് വിജയിക്കുകയുള്ളൂ. സെയിൽസ് ഇഷ്ടമല്ല, ആളുകളെ കാണുന്നത് മടിപ്പാണ്, വാഹനം ഓടിക്കുന്നത് ബുദ്ധിമുട്ടാണ്, എന്നാണ് നിങ്ങളുടെ ആറ്റിറ്റിയൂഡ് എങ്കിൽ ഒരിക്കലും സെയിൽസിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. നിങ്ങൾ പുതിയ പുതിയ ആളുകളെ കാണുകയും പഴയ കസ്റ്റമറിനെ വീണ്ടും കാണുകയും ഇതിലൊക്കെ ആകാംക്ഷയും പാഷനും ഉള്ള ഒരാൾക്ക് മാത്രമാണ് സെയിൽസിനെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുക.

എനിക്ക് ആൾക്കാരെ ഫേസ് ചെയ്യാൻ മടിയാണ്

ഇത് വലിയ ഒരു പ്രശ്നമാണ്. മിക്കവാറും തുടക്കക്കാർക്കാണ് ഈ പ്രശ്നം കാണുന്നത്. ഭയം നിങ്ങളെ ജീവിതത്തിൽ ഒരിടത്തും എത്തിക്കുകയില്ല. ഭയം മാറ്റുക എന്നത് ഏതൊരു കാര്യത്തിലും അത്യാവശ്യമാണ്. ആൾക്കാരെ നേരിടുവാനോ, സംസാരിക്കുവാനോ, ഒബ്ജക്ഷൻ നേരിടുന്നതിന് വേണ്ടിയുള്ള കഴിവ് ഒരു സെയിൽസ്മാൻ ആർജിച്ചിരിക്കണം. ഇത് സെയിൽസിന്റെ ഭാഗമാണ് അതുകൊണ്ട് ഒബ്ജക്ഷൻ വരുന്ന സമയത്ത് അല്ലെങ്കിൽ ഒരാൾ എന്തെങ്കിലും ചോദിക്കുന്ന സമയത്ത്, നിങ്ങളൊരു പ്രോഡക്റ്റ് പറയുകയും ആ പ്രോഡക്റ്റിനെക്കുറിച്ച് വിമർശന ബുദ്ധികൊണ്ടോ, അറിയുവാനുള്ള ആഗ്രഹം കൊണ്ടോ മറുചോദ്യങ്ങൾ ചോദിക്കുമ്പോൾ തകർന്നു പോകുന്നവർ ആകരുത്. അതിന് ആവശ്യമായ മറുപടികൾ പറയാൻ നിങ്ങൾക്ക് കഴിയണം ഇത് പ്രാക്ടീസ് കൊണ്ട് ഏവർക്കും ആർജിക്കാൻ കഴിയുന്ന കാര്യമാണ്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.