Sections

ബിസിനസിൽ സ്വന്തം ശൈലീ രൂപരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

Tuesday, May 28, 2024
Reported By Soumya
Own Style in Business

ബിസിനസ്സിൽ പ്രവർത്തിക്കുന്ന സമയത്ത് മറ്റുള്ളവർ ചെയ്യുന്ന കാര്യം അതേപടി അനുകരിക്കുന്ന സ്വഭാവമുണ്ട്. അത് തെറ്റൊന്നുമല്ല എന്നാൽ എല്ലാ കാര്യങ്ങളും നിങ്ങൾ അനുകരിച്ചു കൊണ്ടിരിക്കുന്ന ഒരാളാണെങ്കിൽ അത് നല്ല ഒരു സ്വഭാവമായി കരുതുവാൻ സാധ്യമല്ല. മറ്റുള്ളവർ ചെയ്യുന്നതുപോലെ ബിസിനസ് നിങ്ങളും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപക്ഷേ വിജയിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല, നിങ്ങൾ ഉണ്ടാക്കിയ സ്വന്തമായ ഒരു പ്രത്യേകത, മൂല്യം, ബാൻഡ് എന്നിങ്ങനെയുള്ള വളരെ ഉയർന്ന ബിസിനസ് ചിന്തകൾ ഉള്ള ഒരു ഉയർന്ന ബിസിനസുകാരനായി മാറാൻ സാധിക്കാതെ ആവറേജ് ബിസിനസുകാരൻ മാത്രമായി പോകുന്ന ഒരാൾ ആകും നിങ്ങൾ. അതുകൊണ്ട് തന്നെ നിങ്ങളുടെ ബിസിനസ്സിൽ നിങ്ങളുടേതായ ഒരു പ്രത്യേകത തീർച്ചയായും ഉണ്ടാകണം. നിങ്ങൾക്ക് ഒരു യൂണിക്ക് ബിസിനസുകാരൻ ആകുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ബിസിനസിനെ കുറച്ചു വ്യക്തമായ ഒരു ധാരണ ഉണ്ടായതിനുശേഷമാണ് ബിസിനസ് ആരംഭിക്കേണ്ടത്. ഏതു ബിസിനസ് ആണ് താൻ ചെയ്യേണ്ടത്, എന്ത് കഴിവാണ് നിങ്ങൾക്കുള്ളത്, അതിനുള്ള യോഗ്യത നിങ്ങൾക്കുണ്ടോ, ബിസിനസ് കൈകാര്യം ചെയ്യുന്നതിനുള്ള സമ്പത്ത് ഉണ്ടോ ഇത് മനസ്സിലാക്കുന്നതിനുള്ള സമഗ്രമായ ഒരു പ്രവർത്തനം നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
  • വേറൊരാൾ ആകാൻ വേണ്ടി നിങ്ങൾ ശ്രമിക്കരുത്. സ്വന്തം വ്യക്തിത്വം നേടിയെടുക്കാൻ വേണ്ടി നിങ്ങൾ എപ്പോഴും ശ്രമിക്കണം. മറ്റുള്ളവർക്ക് നല്ല കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് സ്വീകരിക്കുന്നതിൽ യാതൊരുവിധ തെറ്റുമില്ല. പക്ഷേ അതേപടിയെടുത്ത് അതുപോലെ അനുകരിക്കുന്ന സ്വഭാവം ഒരിക്കലും ഉണ്ടാകരുത്.
  • എപ്പോഴും ക്രിയേറ്റീവായി ചിന്തിക്കാനുള്ള കഴിവുണ്ടാകണം. മറ്റുള്ളവരുടെ മോഡലുകൾ എടുത്തുകൊണ്ട് മറ്റുള്ളവർക്ക് സംഭവിച്ച തെറ്റുകൾ മനസ്സിലാക്കിക്കൊണ്ട് നല്ലത് മാത്രം അതിൽ നിന്ന് എടുത്തു കൊണ്ട് നിങ്ങളുടേതായ ഒരു രീതിയിൽ കാര്യങ്ങൾ ചെയ്യുവാൻ വേണ്ടിയും ക്രിയേറ്റീവായി ഉപയോഗിക്കുവാൻ വേണ്ടിയും പരിശ്രമിക്കണം. ഇങ്ങനെ ആകുമ്പോഴാണ് നിങ്ങളുടെതായ ഒരു വ്യത്യസ്തത പുലർത്താൻ സാധിക്കുന്നത്.

ഈ മൂന്ന് കാര്യങ്ങളും ബിസിനസ് ചെയ്യുമ്പോൾ അനുകരിക്കുന്ന സമയത്ത് അതേപടി അനുകരിക്കാതെ നിങ്ങളുടേതായി കാര്യങ്ങൾ ചേർത്ത് കൊണ്ട് മറ്റൊരു പ്രോഡക്റ്റ് ആയി മാറ്റുവാൻ വേണ്ടി എപ്പോഴും പരിശ്രമിക്കണം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.