Sections

ദുശ്ശീലങ്ങൾ മാറ്റാൻ നാം എന്തൊക്കെയാണ് ചെയ്യേണ്ടത്

Saturday, Mar 16, 2024
Reported By Soumya
Bad Habits

ദുശീലങ്ങൾ മാറ്റാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ ദുശ്ശീലങ്ങൾ എത്ര ശ്രമിച്ചിട്ടും മാറാത്തവരാണ് നിരവധി ആളുകൾ. ഇങ്ങനെ ദുശ്ശീലങ്ങളെ നല്ല ശീലങ്ങളാക്കി മാറ്റാൻ എന്തൊക്കെയാണ് വഴി എന്നാണ് ഇന്ന് നോക്കുന്നത്. പലപ്രാവശ്യം ഒരു ശീലം നിരന്തരമായി ചെയ്യുമ്പോഴാണ് അത് മോശമായിട്ടുള്ള കാര്യമാണെങ്കിൽ ദുശീലമായി മാറുന്നത്. നല്ല ശീലമാണെങ്കിൽ അത് സത്ശീലമായി മാറും. ഉദാഹരണമായി എല്ലാ ദിവസവും നാലുമണിക്ക് എണീക്കുന്ന ഒരാൾ തുടർച്ചയായി 100 ദിവസം നാല് മണിക്ക് എണീറ്റ് കഴിഞ്ഞാൽ 101 മത്തെ ദിവസം തൊട്ട് അത് അയാളുടെ ശീലമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. എല്ലാദിവസവും അറിയാതെ തന്നെ അയാൾ നാലു മണിക്ക് ഉണരും. ഒരാൾ എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് തുടർച്ചയായി മദ്യപിച്ചുകൊണ്ടിരിക്കുകയാണ് 100 ദിവസം തുടർച്ചയായി ചെയ്തുകഴിഞ്ഞാൽ 101 മത്തെ ദിവസം അയാൾ മദ്യത്തിന് അടിമയായി മാറും. ഇങ്ങനെ എല്ലാ ആളുകൾക്കും നല്ല ശീലങ്ങളും ദുശ്ശീലങ്ങളും ഉണ്ടാകാറുണ്ട്. നല്ല ശീലങ്ങൾ ഉണ്ടാകുന്നത് നല്ല പ്രവർത്തികൾ നിരന്തരം ചെയ്യുമ്പോഴും ദുശ്ശീലം ഉണ്ടാകുന്നത് മോശം പ്രവർത്തികൾ സ്ഥിരമായി ആവർത്തിക്കുന്നത് കൊണ്ടാണ്. ഇങ്ങനെ ദുശീലങ്ങൾ മാറ്റുന്നതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം എത്ര കാലം കൊണ്ട് ഇത് തുടർന്നുകൊണ്ട് പോകുന്നു എന്ന കാര്യം ശ്രദ്ധിക്കുക. ഉദാഹരണമായി അഞ്ചുവർഷമായി ഒരേസമയത്ത് സിഗരറ്റ് വലിക്കുന്ന ഒരാളാണെങ്കിൽ അഞ്ച് ദിവസം കൊണ്ട് പരിപൂർണ്ണമായി നിർത്താൻ സാധ്യമല്ല. അങ്ങനെയുള്ള ദുശീലം മാറ്റുന്നതിന് വേണ്ടി അഞ്ചുമാസം വരെ എടുത്തേക്കാം. ഇത് മാറ്റുന്നതിന് വേണ്ടി ഓരോ ദിവസവും അത് കുറച്ചു കൊണ്ടുവരിക എന്നതാണ് ചെയ്യാൻ സാധിക്കുക. ദിവസവും 10 സിഗരറ്റ് വലിക്കുന്ന യാളാണെങ്കിൽ നാളെ അത് എട്ട് ആക്കുക പിന്നെ ഏഴാക്കുക അങ്ങനെ ഓരോ ദിവസവും ഇത് കുറച്ചു കൊണ്ടുവരിക. ഒറ്റ സ്റ്റെപ്പുകൊണ്ട് പെട്ടെന്ന് ദുശ്ശീലങ്ങൾ മാറ്റുവാൻ ഒരിക്കലും സാധ്യമല്ല. ഒറ്റയടിക്ക് ദുശ്ശീലങ്ങൾ നിർത്തുവാൻ ശ്രമിക്കുമ്പോഴാണ് അത് പരാജയത്തിലേക്ക് പോകുന്നത്.

  • ദുശ്ശീലങ്ങളിൽ നിന്ന് നല്ല ശീലം മാറ്റുവാൻ അടുത്ത് ശ്രദ്ധിക്കേണ്ടത് നല്ല ശീലങ്ങളെ ഭാവനയിൽ കാണുക. ഒരു ശിൽപി കല്ലിൽ അവന്റെ ഭാവനകൾ കൊണ്ടുവരുമ്പോഴാണ് അത് നല്ല ശില്പമായി മാറുന്നത്. അതുപോലെ നിങ്ങളുടെ മനസ്സിൽ ദുശീലങ്ങൾ ചിന്തിക്കാതെ നല്ല ഗുണങ്ങളെ കുറിച്ച് ഭാവന ഉണ്ടായിരിക്കണം. നിരന്തരം ഇങ്ങനെ ഭാവന കാണുന്ന സമയത്ത് ഭാവന കണ്ടുകൊണ്ട് ദുശ്ശീലങ്ങളെ മാറ്റാൻ ശ്രമിച്ചാൽ മാത്രമേ ഒരു പരിധി വരെ വിജയിക്കുകയുള്ളൂ.
  • അഫർമേഷൻസ് പോലുള്ളവ പറയുന്നതും ഗുണം ചെയ്യും. ഉദാഹരണമായി ഞാൻ വളരെ മാന്യമായി ജീവിക്കുന്ന ഒരാളാണ് ഞാൻ നല്ല ശീലത്തോടുകൂടി ജീവിക്കുന്ന ഒരാളാണ് ഞാൻ വളരെ പവർഫുൾ ആണ് ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ആവർത്തിച്ചു പറയുന്നത് ദുശ്ശീലങ്ങളെ മാറ്റുവാൻ ശ്രമിക്കുന്നതിനോടൊപ്പം ഇങ്ങനെ പറയുന്നത് വളരെ നല്ലതാണ്. ഇത് പലഭാഗങ്ങളിലും എഴുതി ഒട്ടിക്കുന്നത് വളരെ നല്ലതാണ്. നെഗറ്റീവ് പോലുള്ള അഫർമേഷൻസ് പറയാതിരിക്കുന്നതാണ് നല്ലത്. ഉദാഹരണമായി സിഗരറ്റ് വലി ഞാൻ നിർത്തുന്നു എന്ന് പറയുന്നതിന് പകരം ഞാൻ നല്ല ശീലങ്ങൾ പിന്തുടരുന്നു എന്ന് പറയുന്നതായിരിക്കും പോസിറ്റീവ് ആയിട്ടുള്ള കാര്യം. സിഗരറ്റ് വലി നിർത്തുന്നു എന്ന് ആവർത്തിച്ച് ആവർത്തിച്ചു പറയുമ്പോൾ സിഗരറ്റ് വലിക്കുവാനുള്ള ടെൻഡൻസി സ്വാഭാവികമായും ഉണ്ടാകുന്നു അതിനുപകരം ഞാൻ നല്ല ശീലങ്ങളുള്ള ഒരാൾ ആകുന്നു എന്ന് പറയുക.
  • ഒരു ശീലം ചീത്തയാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ട് കഴിഞ്ഞാൽ അത് നിർത്താനായി ഒരുപാട് ദിവസത്തേക്ക് കൊണ്ടുപോകേണ്ട ആ നിമിഷം തന്നെ അതിനുവേണ്ടി പ്രവർത്തിക്കുക. ദുശീലങ്ങൾ നാളെ മുതൽ മാറ്റാമെന്ന് ചിന്തിക്കുന്നത് വളരെ ദോഷം ചെയ്യും. നീട്ടി വയ്ക്കുന്നത് എളുപ്പമുള്ള ഒരു കാര്യമാണ് പക്ഷേ ഉടനെ തുടങ്ങുക എന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്.
  • ദുശീലങ്ങൾ മാറ്റുവാൻ പരിശീലനം വളരെ അത്യാവശ്യമാണ്. വർഷങ്ങൾ ആയിട്ടുള്ള മദ്യപാനം ഒറ്റയ്ക്ക് നിർത്തുവാൻ സാധ്യമല്ല കൗൺസിലിംഗ് പോലുള്ളവയോ ഹോസ്പിറ്റൽ സേവനങ്ങളോ തീർച്ചയായും തേടണം. അങ്ങനെയാണെങ്കിൽ മാത്രമേ അത് നിർത്താൻ ഏതൊരാൾക്കും സാധിക്കുകയുള്ളൂ. അങ്ങനെയുള്ള ആവശ്യമായ സപ്പോർട്ടുകൾ എടുക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും വിചാരിക്കരുത്.
  • മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുക തെറ്റുകുറ്റങ്ങൾ കണ്ടെത്തുക എന്നത് മനുഷ്യസഹജമായ കാര്യങ്ങളാണ്.ഇങ്ങനെ വ്യക്തിപരമായിട്ടുള്ള മറ്റുള്ളവർക്ക് പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത ദുശ്ശീലങ്ങൾ ചിലർക്കുണ്ടാകാം ഇങ്ങനെയുള്ള ദുശീലങ്ങൾ മാറ്റുന്നതിന് വേണ്ടി ചെയ്യേണ്ടത് നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ്. ഉദാഹരണമായിട്ട് മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങൾ സ്ഥിരമായി പറയുന്ന ദുശീലമുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം അയാൾ മറ്റുള്ളവരെ കുറിച്ചുള്ള നല്ല കാര്യങ്ങൾ പറയുവാൻ വേണ്ടി ശ്രമിക്കുക. ഇങ്ങനെ നിരന്തരം വിപരീതമായി കാര്യങ്ങൾ ചിന്തിക്കുമ്പോൾ ദുശ്ശീലങ്ങൾ ഒരു സത്ശീലമായിമാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ ഏതൊരാളിന് ശീലങ്ങൾ മാറ്റി സത്ശീലങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഏൽപ്പിക്കുക എന്നത് ഒരു വ്യക്തിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് അതിന് പ്രായമോ സമയമോ ഒന്നുമില്ല എന്നുള്ളത് മനസ്സിലാക്കുക. ഇപ്പോൾ തന്നെ ആരംഭിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.