Sections

പ്രീമിയം കസ്റ്റമറെ കാണുവാൻ പോകുമ്പോൾ സെയിൽസ്മാന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Tuesday, Sep 19, 2023
Reported By Soumya
Sales Tips

പ്രീമിയം പ്രോഡക്ടുകൾ വിൽക്കുന്ന സെയിൽസ്മാൻമാർ കസ്റ്റമറിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇന്ന് സൂചിപ്പിക്കുന്നത്. പ്രീമിയം പ്രോഡക്ടുകൾ വിൽക്കുന്ന സെയിൽസ്മാൻമാർ വളരെയധികം സവിശേഷതകളുള്ള കസ്റ്റമറിന്റെ അടുത്തേക്കാണ് പോകേണ്ടത്. അതുകൊണ്ട് തന്നെ ഒരു സാധാരണ കസ്റ്റമറിനെ കാണുന്ന പോലെ ഒരിക്കലും പോകരുത് അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് വിജയിക്കണമെന്നില്ല. പ്രീമിയം കസ്റ്റമറിനെ കാണാൻ പോകുന്നതിനു മുൻപ് എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തണം എന്നാണ് ഇന്ന് നോക്കുന്നത്.

  • നിങ്ങൾ കാണാൻ പോകുന്ന കസ്റ്റമറിനെ കുറിച്ച് സമഗ്രമായ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുക. അവരെ കുറിച്ചുള്ള ഒരു ഔട്ട് ലൈൻ, അവർ എന്തൊക്കെ ചെയ്യുന്നു, എന്താണ് അവരുടെ പ്രത്യേകത എന്നുള്ള കാര്യങ്ങൾ കണ്ടുപിടിക്കുക.
  • ഈ ഇടപാടുകാരുടെ വെബ്സൈറ്റ് നോക്കി വിവരങ്ങൾ സ്വീകരിക്കുക. ഇവർ ഏത് ബിസിനസ് ആണ് ചെയ്യുന്നത് ഇവരുടെ ബിസിനസിന്റെ പ്രത്യേകത എന്താണ്. ഇങ്ങനെയുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയ വഴിയോ വെബ്സൈറ്റ് വഴിയോ കണ്ടെത്തുക.
  • അവരുടെ മൂല്യം, കാഴ്ചപ്പാട്, ലക്ഷ്യം എന്നിവ മനസ്സിലാക്കി വയ്ക്കുക.
  • അവരുടെ താൽപ്പര്യങ്ങൾ, ഹോബികൾ, സ്പോർട്സ്, പൊളിറ്റിക്സ് ഇതിൽ അവർക്ക് താല്പര്യം ഏതിലൊക്കെയാണ് എന്ന് നോക്കി വയ്ക്കുക. ഈ വ്യക്തിക്ക് ലയൻസ് ക്ലബ്ബിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഘടനകളിൽ അംഗമാണോ എന്ന് നോക്കുക.
  • നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കുന്നതിന് അവരെ സ്വാധീനിക്കാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് എഴുതി തയ്യാറാക്കുക. എന്താണ് അവരുടെ പ്രോഡക്ടിനോടുള്ള അഭിപ്രായമെന്ന് നോക്കുക. അവർ നേരത്തെ പ്രോഡക്റ്റ് വാങ്ങിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ വാങ്ങുന്നത് എങ്ങനെയാണ്, ഏതുതരത്തിലുള്ള പ്രോഡക്റ്റ് ആണ് അവർ വാങ്ങുന്നത് എന്നിവ നിങ്ങൾ ശ്രദ്ധിക്കുക.
  • എന്താണ് അവരുടെ ബിസിനസിന്റെ കോർ വാല്യൂ, എങ്ങനെയാണ് അവർ വില്പനക്കാരെ കാണുന്നത്, വില മാത്രമാണോ അവർ നോക്കുക, അവരുടെ പ്രതിബദ്ധത, ഗുണനിലവാരം, മാനദണ്ഡം എന്നിവ എന്തൊക്കെയാണെന്ന് നോക്കുക.

ഇത്രയും കാര്യങ്ങൾ ഒരു കസ്റ്റമറിനെ കാണാൻ പോകുമ്പോൾ സെയിൽസ്മാൻമാർ നോക്കണോ എന്ന കാര്യത്തിൽ സംശയമുണ്ടാകാം. എന്നാൽ ഒരു പ്രീമിയം കസ്റ്റമറിനെ പ്രോഡക്റ്റ് വിൽക്കുന്ന ഒരാൾ അല്ലെങ്കിൽ വില കൂടിയ പ്രോഡക്ടുകൾ വിൽക്കുന്ന ആൾ ഇങ്ങനെയുള്ള ഒരു കസ്റ്റമറിനെ അടുത്ത് പോയിട്ടേ കാര്യമുള്ളൂ. നേരത്തെ പറഞ്ഞ കാര്യങ്ങൾ തയ്യാറായി പോകുന്ന സമയത്ത് അവർക്ക് എന്തൊക്കെയാണ് പ്രത്യേകത എന്ന് മനസ്സിലാക്കി നിങ്ങൾക്ക് നല്ലൊരു സ്ക്രിപ്റ്റ് തയ്യാറാക്കി അവരുടെ മുന്നിൽ മനോഹരമായി പ്രസന്റേഷൻ ചെയ്യാൻ സാധിക്കും. ഇങ്ങനെ പ്രീമിയം പ്രോഡക്റ്റുകൾ വിൽക്കുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തികളെയും കാണുമ്പോൾ പ്രത്യേകം പ്രസന്റേഷനുകൾ തയ്യാറാക്കിപോകുന്നതായിരിക്കും നല്ലത്.എല്ലാവർക്കും ഒരുപോലെ പ്രസന്റേഷൻ തയ്യാറാക്കി പോയിട്ട് കാര്യമില്ല. ഓരോ വ്യക്തിക്കും അവരുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കി അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രസന്റേഷൻ തയ്യാറാക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.