Sections

സമ്പത്തിന് ആർജിക്കുന്നതിന് പ്രാധാന്യം നൽകുന്നവരുടെ മനശാസ്ത്രം എങ്ങനെയാകണം?

Monday, Sep 25, 2023
Reported By Soumya
Wealth

സമ്പത്ത് നേടുന്നവരുടെ മനശാസ്ത്രം എന്താണെന്ന് നോക്കാം. സമ്പത്ത് ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. സമ്പത്തില്ലാത്ത ഒരാൾക്ക് ജീവിതം ഒരിക്കലും സുഖകരമായിരിക്കില്ല. സമ്പത്തിനെ കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ ഉണ്ട്. സമ്പത്ത് ഉണ്ടാക്കുന്നത് വളരെ മോശമാണ്, പാപമാണ് എന്നുള്ള നെഗറ്റീവ് ചിന്താഗതി പുലർത്തുന്നവർക്ക് ജീവിതത്തിൽ ഒരിക്കലും സമ്പത്ത് നേടാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ സമ്പത്തിന് പ്രാധാന്യം കൊടുക്കുന്നവരുടെ മനശാസ്ത്രം എന്താണെന്ന് ഒന്ന് ശ്രദ്ധിക്കാം.

  • എന്തിനാണ് സമ്പത്ത് നേടുന്നത് എന്ന് മനസ്സിലാക്കുകയും ബോധ്യപ്പെടുത്തുകയും സ്വയം ചെയ്യുക. സമ്പത്ത് ഉണ്ടാക്കുന്നതുകൊണ്ട് തനിക്ക് എന്ത് ഗുണമാണ് ലഭിക്കുന്നത്, സമൂഹത്തിന് എന്ത് നേട്ടമാണ് ചെയ്യാൻ സാധിക്കുന്നത് എന്നുള്ള കാര്യങ്ങളിൽ ഉറച്ച ബോധ്യം ഉണ്ടാകണം.
  • തനിക്ക് സമ്പത്ത് നേടണമെന്ന ആഗ്രഹം മനസ്സിൽ ഉണ്ടാകുന്നിടത്ത് നിന്നാണ് എല്ലാത്തിന്റെയും തുടക്കം.
  • തനിക്ക് സമ്പത്ത് നേടാൻ സാധിക്കും എന്ന ആത്മവിശ്വാസം ഏറ്റവും പ്രധാനപ്പെട്ടതാണ്. ആത്മവിശ്വാസമുള്ള ആളെ പരാജയപ്പെടുത്താൻ ആർക്കും സാധിക്കില്ല.
  • മനസ്സിലുള്ളത് എന്താണെന്ന് ആത്മവിശകലനത്തിലൂടെ കണ്ടെത്തുക. കാരണം മനസ്സിന്റെ ആന്തരിക തലത്തിൽ സമ്പത്ത് ഉണ്ടായാൽ മാത്രമേ അത് പുറത്ത് ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ.
  • സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ബിസിനസ്. സമൂഹത്തിന് ആവശ്യമുള്ള ബിസിനസ് എന്തെന്ന് തിരിച്ചറിയുന്നിടത്ത് നിന്നാണ് സംരംഭകത്വം ആരംഭിക്കുന്നത്.
  • സമ്പത്തിന് ജീവതത്തിലേക്ക് വരുത്തുവാനുള്ള മാർഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുക.
  • ഇതെല്ലാം ആർജിക്കണമെന്നുണ്ടെങ്കിൽ മനസ്സിന്റെ ഘടന കോടീശ്വരന്മാരുടെ ഒപ്പമാകണം.
  • ഇങ്ങനെ ബിസിനസ്, സമ്പത്ത് എന്നിവ ഉണ്ടാക്കുന്നതിന് മെന്ററിനെ പോലെ ഒരാളിനെ നിങ്ങൾക്ക് ആവശ്യമാണ്. അങ്ങനെയുള്ള ആൾക്കാരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കുക. ഇങ്ങനെയുള്ള മെന്റർമാരോടൊപ്പം ചേർന്ന് നിങ്ങളുടെ ലക്ഷ്യങ്ങൾ ശരിയാണോ എന്നും അത് നേടുന്നതിനുള്ള വഴികൾ എന്തൊക്കെയാണെന്നും തുറന്നു സംസാരിക്കുക.
  • ബിസിനസ് ചെയ്ത് സമ്പത്ത് ആർജിക്കുക എന്നതിനോടൊപ്പം തന്നെ സാമൂഹ്യ സേവനവും ഒരു ലക്ഷ്യമാക്കണം. രണ്ടും പരസ്പര പൂരകമായി കൊണ്ടുപോകാൻ ബിസിനസുകാർ ശ്രമിക്കണം. എല്ലാ ബിസിനസുകാരും സമ്പന്നരും ഈ തരത്തിലുള്ള ആളുകളാണ്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.