Sections

ആരോഗ്യമുള്ള പല്ലുകളും മോണകളും നിലനിർത്താൻ ഭക്ഷണത്തിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടത്?

Friday, Jul 28, 2023
Reported By Soumya
Teeth and Gums

നിങ്ങൾ ദിവസവും പല്ലു തേയ്ക്കുന്നവർ ആണെങ്കിലും ചിലപ്പോൾ നിങ്ങളുടെ പല്ലുകൾക്ക് കേടുപാടുകൾ വരാറുണ്ട്. മധുര പലഹാരങ്ങൾ കഴിക്കുന്നത് കൊണ്ട് മാത്രമല്ല പല്ലുകൾക്ക് കേടു സംഭവിക്കുന്നത്. പോഷകാഹാരങ്ങളുടെ കുറവുകൊണ്ടും ഇത് സംഭവിക്കാം. പോഷകാഹാരങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ പല്ലുകളുടെയും, മോണകളുടെയും ആരോഗ്യം നിലനിർത്താൻ സാധിക്കും. പല്ലുകളുടെ ആരോഗ്യത്തിന് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

  • വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുള്ള മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കാരണം വിറ്റാമിൻ ഡി കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗാ ത്രീ ഫാറ്റി ആസിഡ് മോണ രോഗം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും മോണ രോഗം കുറയ്ക്കുകയും ചെയ്യുന്നു. സാൽമൺ, ട്യൂണ എന്നീ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • പച്ചില കറികളിൽ കലോറി കുറവാണെങ്കിലും അവ ധാരാളം വിറ്റാമിനുകളും, ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ചീര, ബ്രോക്കോളി, കായ് തുടങ്ങിയ ഇലക്കറികൾ കൂടുതലായി കാൽസ്യം അടങ്ങിയിരിക്കുന്നു ഇത് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
  • ഭക്ഷണത്തിനുശേഷം കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ വായിൽ ഉമിനീർ ഉത്പാദിപ്പിക്കാൻ സഹായിക്കും, ഇത് പല്ലിൽ പോടിനുള്ള സാധ്യത കുറയ്ക്കും.
  • ചീസ് കഴിക്കുന്നത് വായിലെ പി എച്ച് വർദ്ധിപ്പിക്കുകയും പല്ലുകേടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചീസ് ചവയ്ക്കുമ്പോൾ വായിലെ ഉമിനീർ വർദ്ധിക്കുകയും, ചീസിൽ അടങ്ങിയിട്ടുള്ള കാൽസ്യവും പ്രോട്ടീനും പല്ലുകൾക്ക് ശക്തി നൽകുകയും ചെയ്യും.
  • ആപ്പിളിൽ ധാരാളം വെള്ളവും, നാരുകളും അടങ്ങിയിരിക്കുന്നു. ആപ്പിൾ കഴിക്കുന്നത് വായിൽ ഉമിനീർ ഉത്പാദിപ്പിക്കുകയും ബാക്ടീരിയകളെയും ഭക്ഷ്യസാധനങ്ങളെയും കഴുകി കളയുകയും ചെയ്യും. ആപ്പിളിലുള്ള നാരുകൾ മോണയുടെ ആരോഗ്യം വർദ്ധിപ്പിക്കും.
  • തൈരിൽ കാൽസ്യം, പ്രോട്ടീൻ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യത്തിനും ശക്തിക്കും അനുയോജ്യമാണ്.
  • വെള്ളം കുടിക്കുന്നത് നിങ്ങളുടെ വായിൽ ജലാംശം നിലനിർത്തുകയും. ഉമിനീരിന്റെ അംശം സന്തുലിതാവസ്ഥയിൽ ആക്കുകയും ചെയ്യുന്നു.
  • നട്ട്സുകളിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെയും, മോണകളുടെയും ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.


ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.