Sections

ചർച്ചകൾ ഫലപ്രദമാകുവാൻ എന്തൊക്കെ ചെയ്യണം?

Saturday, Oct 21, 2023
Reported By Soumya
Debates

ഇന്ന് സമൂഹത്തിൽ ഒരുപാട് നടക്കുന്ന കാര്യമാണ് ചർച്ച. ആശയങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം കൈമാറുന്നതിനും തങ്ങളുടെ വാദഗതികൾ അവതരിപ്പിക്കുന്നതും ചർച്ചയിലൂടെയാണ്. പക്ഷേ ഈ ചർച്ചകൾ പലപ്പോഴും വാഗ്വാദങ്ങളായി അത് പിന്നീട് തല്ലിലേക്ക് അല്ലെങ്കിൽ പരസ്പരം ശത്രുതയിലേക്ക് എത്തപ്പെടുന്ന രീതി കാണാറുണ്ട്. പരസ്പരം ചർച്ച ചെയ്യുകയാണ് എന്ന കാര്യം മറന്നു കൊണ്ട് ശത്രുക്കളെപ്പോലെ സങ്കുചിതമായ മനസ്സോടുകൂടി അങ്ങോട്ട് ഇങ്ങോട്ടും കോപം പ്രകടിപ്പിച്ചുകൊണ്ടുള്ള രീതിയാണ് പൊതുവേ കാണപ്പെടുന്നത്. എന്നാൽ ഇങ്ങനെയുള്ള ചർച്ചകൾ ഗുണകരമായ രീതിയിൽ അവസാനിപ്പിക്കാറില്ല. പരസ്പരം വിദ്വേഷങ്ങളിൽ അകപ്പെട്ടു കൊണ്ട് മാനസിക സമ്മർദ്ദങ്ങളിലും പിന്നീട് നിങ്ങളുടെ ലക്ഷ്യങ്ങളൊക്കെ മറന്നുകൊണ്ട് പ്രശ്നങ്ങളിലേക്ക് പോവുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് അങ്ങനെയുള്ള ചർച്ചകൾ അവസാനിപ്പിക്കുകയാണ് ചെയേണ്ടത്. ഫലപ്രദമായ ചർച്ചകൾ എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ചർച്ചചെയ്യുന്ന സമയത്ത് നിങ്ങളുടെ എതിർപക്ഷത്തുള്ള ആളുടെ അഭിപ്രായങ്ങൾ വളരെ സൗമനസ്യത്തോട് കൂടി കേൾക്കുക.
  • ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ടെന്നും അത് അവരുടെ മാത്രം അഭിപ്രായമാണെന്നും അത് ശരിയാവുകയോ അല്ലാതെയോ ഇരിക്കാമെന്ന് മനസ്സിലാക്കുക. അതുപോലെതന്നെ ചെറിയ ചെറിയ സംഭവങ്ങളെ പർവതീകരിച്ചുകൊണ്ട് മറുപടി പറയാതിരിക്കുക.
  • തുറന്ന മനസ്സോടുകൂടി പ്രശ്നങ്ങളെ സമീപിക്കുക.
  • ഒരു വാഗ്വാദത്തിലേക്ക് പോകാതിരിക്കുക.
  • മറ്റൊരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ സംഭാഷണങ്ങൾ നടത്താതിരിക്കുക.
  • മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട ശേഷം നിങ്ങളുടെ അഭിപ്രായം പറയുക.
  • വാക്കുകൾ വളരെ ഉച്ചത്തിലും ഭീഷണിപ്പെടുത്തുന്ന തരത്തിലും വെല്ലുവിളിക്കുന്ന രീതിയിലുമുള്ള സംസാരങ്ങൾ ഒരിക്കലും പാടില്ല.
  • ഉത്സാഹത്തോടു കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്താം പക്ഷേ അമിതാവേശം പാടില്ല.
  • എപ്പോഴും എതിർവശത്ത് നിൽക്കുന്ന ആളിനെ ബഹുമാനത്തോടുകൂടിയുള്ള പദപ്രയോഗങ്ങൾ മാത്രം നടത്തുക.
  • എതിരാളികൾ വളരെ ശക്തമായി അലറുംപോഴും വാക്കുകൾ സൗമ്യതയോടെ പുഞ്ചിരിച്ചുകൊണ്ട് പറയുക. ഇങ്ങനെ സംസാരിക്കുവാനുള്ള കഴിവുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ആ ചർച്ചയിലെ മേധാവിയായി മാറും.
  • നിങ്ങളുടെ ഓപ്പോസിറ്റ് നിൽക്കുന്ന ആള് പറഞ്ഞ കാര്യമാണ് ശരിയെങ്കിൽ അത് നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ സമ്മതിച്ചു കൊടുക്കാൻ ഒരിക്കലും മടിക്കരുത്.
  • ചെറിയ കാര്യങ്ങളിൽ പിടിവാശി ഒഴിവാക്കുകയും പക്ഷേ മൂല്യമുള്ള കാര്യങ്ങളിൽ പുഞ്ചിരിച്ചു കൊണ്ട് തന്നെ ആ സ്റ്റാൻഡിൽ ഉറച്ചു നിൽക്കുവാനും കഴിയണം.
  • മോശമായ പദപ്രയോഗങ്ങൾ, വ്യക്തിപരമായ അധിക്ഷേപങ്ങൾ, ബോഡി ഷേമിങ് മുതലായവ ചർച്ചയിൽ ഒരിക്കലും പാടില്ല.
  • വർണ്ണം, ലിംഗം, മതം തുടങ്ങിയ കാര്യങ്ങളെ അപമാനിച്ചുകൊണ്ടുള്ള ചർച്ച ഒരിക്കലും പാടില്ല.
  • ഇങ്ങനെയുള്ള ചർച്ചകളിൽ കൂടുതൽ സംസാരിക്കുന്നതിനു പകരം അവരോട് ചോദ്യങ്ങൾ ചോദിച്ച് മറുപടി പറയുന്ന രീതിയിൽ ആയാൽ ആ ചർച്ചയിലെ മേധാവിത്വം നിങ്ങൾക്ക് സ്വാഭാവികമായും ലഭിക്കും.

ചർച്ചയിൽ നിങ്ങൾക്ക് വളരെ സൗമനസ്യത്തോട് കൂടി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.ഒരു വിഷയത്തെക്കുറിച്ച് അറിവുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത് അറിയാത്ത കാര്യത്തെക്കുറിച്ച് മോശമായ, തെറ്റായ അഭിപ്രായങ്ങൾ പറഞ്ഞ് അപഹാസ്യരാകാതിരിക്കാൻ വേണ്ടി ശ്രമിക്കണം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.