Sections

ബിസിനസിൽ പരാജയങ്ങൾ സംഭവിക്കാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

Monday, May 06, 2024
Reported By Soumya
Business Failure

സംരംഭങ്ങളുടെ ലോകം പരാജയങ്ങളുടെത് കൂടിയാണെന്ന കാര്യം മറക്കരുത്. പരാജയങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ ബിസിനസിൽ പരാജയം ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതൽ ആയിരിക്കും. പുതിയ ആശയങ്ങളും ഉൽപ്പന്നങ്ങളും ഇന്ന് വലിയതോതിൽ വിപണിയിൽ ഇറങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള നാളുകളിൽ സ്റ്റാർട്ടപ്പുകൾക്ക് വലിയ മത്സരങ്ങൾ ആകും നേരിടേണ്ടി വരിക. മൂലധനത്തിന്റെ അപര്യാപ്തത തന്നെയാകും ആദ്യം നേരിടേണ്ടി വരുന്ന വെല്ലുവിളി. നിക്ഷേപകരെ ആകർഷിക്കാൻ കഴിയാതെ പരാജയപ്പെടുന്നത് 10% ത്തോളം സംരംഭകർ മാത്രമാണ്, പാർട്ണർമാർ തമ്മിലുള്ള സ്വരചേർച്ചകൾ എന്നിവ ബിസിനസിലെ പരാജയങ്ങൾക്ക് കാരണമാകുന്നുണ്ട്. ബിസിനസ്സിൽ പരാജയങ്ങൾ സംഭവിക്കാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • നിങ്ങളുടെ ആശയങ്ങളും, അതിൽനിന്നും വികസിപ്പിക്കുന്ന ഉൽപ്പന്നവും മികച്ചതാകാം.പക്ഷേ അതിന് ആളുകളുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണോ, അതോ വിപണിയിലുള്ള മറ്റു ഉൽപ്പന്നങ്ങളുടെതു പോലെ ഉള്ളതു മാത്രമാണോ, നിങ്ങളുടെ പ്രോഡക്ടിന് എന്തെങ്കിലും തനതായ വ്യത്യാസങ്ങൾ ഉണ്ടോ അതുപോലെ സേവനങ്ങൾ നൽകാൻ കഴിയുന്നതാണോ, ഒരു സംരംഭം വികസിപ്പിക്കാൻ തുടങ്ങുന്നതിനു മുൻപ് ഈ കാര്യങ്ങളൊക്കെ മനസ്സിരുത്തി വിലയിരുത്തണം.
  • ആശയത്തെക്കുറിച്ച് നിങ്ങൾക്ക് ഉറച്ച ആത്മവിശ്വാസം ഉണ്ടായിക്കഴിഞ്ഞാൽ നിങ്ങൾ ചെയ്യേണ്ടത് ഉത്പന്നത്തിന്റെ ഒരു സാമ്പിൾ ഉണ്ടാക്കുക എന്നതാണ്. നിങ്ങളുടെ ഉൽപന്നം എങ്ങനെയായിരിക്കും എന്ന് നിങ്ങൾക്ക് തന്നെ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ ഇത് സഹായിക്കും. നിങ്ങളുടെ സംരംഭത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉൽപ്പന്നത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പ്രോട്ടോ ടൈപ്പ് ഉൽപ്പന്നങ്ങൾ സഹായിക്കും.
  • ഉൽപ്പന്നം വികസിപ്പിച്ചാൽ അത് പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിപണികളിൽ ടെസ്റ്റ് മാർക്കറ്റിംഗ് നടത്തണം. ഉപഭോക്താക്കളുടെ പ്രതികരണം പഠിക്കണം. ആവശ്യമെങ്കിൽ വിശദമായ സർവേയിലൂടെ ഉൽപ്പന്നത്തിന്റെ ഗുണവും ദോഷവും മനസ്സിലാക്കണം. ഉൽപ്പന്നത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്താണെന്ന് മനസ്സിലാക്കി അത് തിരുത്താനും തയ്യാറാകണം.
  • അടുത്തതായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പ്രോഡക്റ്റിനെക്കുറിച്ചും സ്ഥാപനത്തിനെ കുറിച്ചും ഒരു പ്രോജക്ട് തയ്യാറാക്കി നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുക എന്നതാണ്. നിങ്ങൾ നൽകുന്ന ഈ പ്രോജക്ടും അതിന്റെ അവതരണവും അടിസ്ഥാനപ്പെടുത്തിയായിരിക്കും നിങ്ങൾക്ക് നിക്ഷേപകരെ ആകർഷിക്കാൻ കഴിയുക.
  • ബിസിനസ് പ്ലാൻ ആണ് ഒരു സംരംഭത്തിന്റെ അടിത്തറ. മറ്റുള്ളവർ നിങ്ങളുടെ സ്ഥാപനത്തിനെ ആദ്യമായി വിലയിരുത്തുന്നതും ഈ പ്ലാനിലൂടെയാണ്. അതുകൊണ്ടുതന്നെ വളരെ വ്യക്തമായി ഉണ്ടാക്കിയ ഒരു ബിസിനസ് പ്ലാൻ നിങ്ങൾക്ക് ഉണ്ടായിരിക്കണം. ആർക്ക് മുമ്പിലും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കണം അത് തയ്യാറാക്കേണ്ടത്.
  • സംരംഭകത്തിന്റെ രൂപീകരണത്തിന് നിങ്ങൾ ഒരാൾ മതിയായിരിക്കും. പക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ അതിനെ കൂടുതൽ വളർച്ചയിലേക്ക് കൊണ്ടുപോകാൻ പലരുടെയും സഹായങ്ങൾ ആവശ്യമായി വന്നേക്കും. അതുകൊണ്ടുതന്നെ ഒരു കോ ഫൗണ്ടർ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതായിരിക്കും. നിങ്ങൾക്ക് ഇല്ലാത്ത ഗുണങ്ങൾ കൂടിയുള്ള ഒരാളിനെ കോ ഫൗണ്ടർ ആക്കുന്നതാണ് ഗുണകരം.
  • നിങ്ങളുടെ ഉടമസ്ഥതയിൽ മാത്രമാണ് സംരംഭം വരേണ്ടതെങ്കിൽ പ്രൊപ്രൈറ്റർഷിപ്പ് ആയിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒന്നിലധികം പങ്കാളികളെ കൂടി ചേർക്കുന്നുണ്ടെങ്കിൽ പാർട്ണർഷിപ്പായി രജിസ്റ്റർ ചെയ്യാം. സ്ഥാപനത്തിന് ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യതയ്ക്ക് വ്യക്തമായ പരിധി നിശ്ചയിച്ചിട്ടുള്ള ലിമിറ്റഡ് ലൈബിലിറ്റി പാർട്ണർഷിപ്പായും ആവശ്യമെങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ പങ്കാളികളും വലിയ തോതിൽ മൂലധനവുമുള്ള സംരംഭം ആണെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ പബ്ലിക് ലിമിറ്റഡ് കമ്പനിയോ ആയി രജിസ്റ്റർ ചെയ്യാം. പാർട്ണർഷിപ്പ് അല്ലെങ്കിൽ ലിമിറ്റഡ് ലൈബ്രറി പാർട്ണർഷിപ്പ് സംരംഭങ്ങളാണ് സ്റ്റാർട്ടപ്പുകൾക്ക് തുടക്കത്തിൽ നല്ലത്.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.