Sections

മാനേജർമാരെ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

Saturday, Oct 21, 2023
Reported By Soumya
Business Manager

മാനേജർമാർ ഏതൊരു ബിസിനസുകാരന്റെയും പ്രധാനപ്പെട്ട സഹായികളാണ്. മികച്ച മാനേജർമാരെ തിരഞ്ഞെടുക്കുന്നതിലൂടെ ബിസിനസ് മുന്നോട്ടുകൊണ്ടുപോവുകയും മോശം മാനേജർമാരാണെങ്കിൽ ബിസിനസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മാനേജർമാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • മാനേജർ പോസ്റ്റിലേക്ക് വരുന്ന ആൾക്ക് അതിന് അനുയോജ്യമായ കഴിവുള്ള ആൾ ആയിരിക്കണം. അതിനുവേണ്ട അനുഭവപരിചയം തീർച്ചയായും അയാൾക്ക് ഉണ്ടാകണം. ഒരു മുൻ പരിചയമില്ലാത്ത ആളിനെ പരീക്ഷണ അടിസ്ഥാനത്തിൽ മാനേജർ ആക്കരുത്. അങ്ങനെയുള്ള ആളിനെ അസിസ്റ്റന്റ് മാനേജറോ, മാനേജർ ട്രെയിനിയോ ആക്കിയതിന് ശേഷം മാത്രമെ മാനേജർ പോസ്റ്റിലേക്ക് നിയമിക്കുക.
  • എല്ലാ സ്റ്റാഫുകളെയും ഒരുമിച്ചു കൂട്ടുവാനുള്ള നേതൃത്വഗുണമുണ്ടോ എന്ന് നോക്കുക. മാനേജർ ആയിരിക്കും ബാക്കി സ്റ്റാഫുകളെ എല്ലാം ഒത്തു കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാനുള്ള കഴിവ് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ ആ പോസ്റ്റിലേക്ക് അയാളെ നിയമിക്കുക.
  • ആ ജോലിയോട് വളരെ താല്പര്യമുണ്ടായിരിക്കണം. മറ്റ് ജോലികൾ ഒന്നും കിട്ടാതെ ഈ ജോലിയിലോട്ട് വരുന്ന ഒരാൾ ആകരുത്. അതുകൊണ്ട് ജോലിയോട് പാഷനുള്ള ആളായിരിക്കണം.
  • പഠിക്കുവാനുള്ള ആഗ്രഹമുണ്ടായിരിക്കണം. തുറന്ന മനസ്സുള്ളവർ ആയിരിക്കണം. എല്ലാ കാര്യങ്ങളും പഠിച്ചു വീണ്ടും അതിൽ നിന്ന് അറിവ് നേടുന്നതിനും, തുടർച്ചയായി പഠിക്കുന്നതിനുള്ള താല്പര്യം ഉള്ളയാൾ ആയിരിക്കണം.
  • എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. മാനേജറാണ് അവിടത്തെ കാര്യങ്ങൾ എല്ലാം നോക്കേണ്ടത്. അതുകൊണ്ട് സമസ്ത കാര്യങ്ങളും മാനേജ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
  • മറ്റ് ആളുകളിൽ നിന്നും ശരിയായ അഭിപ്രായങ്ങൾ സ്വീകരിക്കുവാനും തെറ്റായ അഭിപ്രായങ്ങൾ ഒഴിവാക്കുവാനുള്ള കഴിവുണ്ടായിരിക്കണം. സ്റ്റാഫുകളിൽ പലതരത്തിലുള്ള അഭിപ്രായങ്ങൾ വരാം. അതിൽ നിന്നും ശരിയായിട്ടുള്ളവ തിരഞ്ഞെടുക്കുകയും തെറ്റായിട്ടുള്ളവ മാറ്റിനിർത്തുവാനുമുള്ള യുക്തിയുള്ള ആളായിരിക്കണം.
  • സ്ഥാപനത്തിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള താൽപര്യം ഉണ്ടാകണം.
  • സാങ്കേതികപരമായ അറിവ് ഉണ്ടായിരിക്കണം. സോഷ്യൽ മീഡിയ, മാർക്കറ്റിംഗ് മുതലായ കാര്യങ്ങളിൽ സാമാന്യമായ അറിവ് ഉണ്ടായിരിക്കണം.
  • വാക്ക് ചാതുര്യം, ധൈര്യം, മനസ്സാന്നിധ്യം എന്നിവ ഉണ്ടാകണം.
  • എപ്പോഴും സത്യസന്ധമായിരിക്കുന്ന ആളാകണം. നല്ല കഴിവുണ്ട് പക്ഷേ സത്യസന്ധതയില്ലാത്ത ആളാണെങ്കിൽ ആ സ്ഥാപനത്തിൽ തുടർന്നുകൊണ്ട് പോകുന്നത് നറങ്ങൾക്ക് ഗുണകരമാകില്ല.
  • അടിയന്തരമായ കാര്യങ്ങളിൽ ഇടപെടാനുള്ള കഴിവ് ഉണ്ടാകണം. ബിസിനസ്സിൽ വെല്ലുവിളികൾ സ്വാഭാവികമാണ്. അവയെ സധൈര്യം നേരിട്ട് കൊണ്ട് മുന്നോട്ടു പോകുവാനുള്ള കഴിവ് ഉണ്ടായിരിക്കണം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.