Sections

ഒരു സെയിസ്മാൻ തന്റെ കഴിവ് വർധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം?

Wednesday, Sep 27, 2023
Reported By Soumya
Skills for Sales

ഒരു സെയിൽസ്മാന് തന്റെ കഴിവ് വർധിപ്പിക്കാൻ വേണ്ടിയിട്ട് ചില പ്രവർത്തികൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളെ സ്വയം പ്രചോദിപ്പിക്കാൻ വേണ്ടി ശ്രമിക്കണം. ഇങ്ങനെ സ്വയം പ്രചോദിപ്പിക്കാൻ വേണ്ടിയുള്ള ചില കാര്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

  • നിങ്ങളെ സ്വയം വികസിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും വേണ്ടിയുള്ള പരിശീലന പരിപാടികൾ, സെയിൽസ് നൈപുണ്യം വർധിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കുകയും, ട്രെയിനിങ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുക.
  • ഇങ്ങനെയുള്ള പുസ്തകങ്ങൾ വായിക്കുന്ന സമയത്ത് മറ്റുള്ളവർക്ക് അല്ലെങ്കിൽ സെയിൽസ് മേഖലയിലുള്ള സുഹൃത്തുക്കൾക്ക് ഇത് പറഞ്ഞു കൊടുക്കുവാൻ വേണ്ടി ശ്രമിക്കുക. വിദ്യ പകർന്നു നൽകുന്തോറും അത് വർദ്ധിക്കും എന്ന കാര്യം കേട്ടിട്ടുണ്ടല്ലോ.
  • സഹപ്രവർത്തകരെ സംഘടിപ്പിച്ചുകൊണ്ട് ഇവന്റ് പോലെ തയ്യാറാക്കി പ്രസന്റേഷൻ ചെയ്യാൻ വേണ്ടി ശ്രമിക്കുക.
  • ടോക്സികായിട്ടുള്ള ആൾക്കാരിൽ നിന്നും അകന്നു നിൽക്കുക. മോശമായ ആൾക്കാരുമായി കൂട്ടുകൂടി കഴിഞ്ഞാൽ അറിയാതെ തന്നെ നിങ്ങളുടെ പ്രചോദനം നശിക്കുകയും മോശമായ അവസ്ഥയിലേക്ക് എത്തുവാനും സാധ്യതയുണ്ട്.
  • മദ്യപാനം, പുകവലി മയക്കുമരുന്ന് പോലുള്ള മോശമായ ശീലങ്ങളിൽ നിന്ന് മാറി ആരോഗ്യത്തെ സംരക്ഷിച്ചു നിർത്തുക.
  • ഏതൊരു പ്രവർത്തിയിലും ഡോക്യുമെന്റേഷൻ നടത്തുക. നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ സ്വയം അനലൈസ് ചെയ്യുക.
  • ഇന്നലത്തെകാളും വ്യത്യസ്തനാകാൻ വേണ്ടി ശ്രമിക്കുക. ഇന്നലത്തെ പോലെയുള്ള ഒരു ജീവിതമാകരുത് ഇന്നും. അതിൽ നിന്നും വ്യത്യസ്തനാക്കാൻ വേണ്ടി ശ്രമിക്കുക. ഓരോ ദിവസവും സെയിൽസ് നൈപുണ്യം വർധിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുക.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.