Sections

യഥാർത്ഥ കസ്റ്റമറെ തിരിച്ചറിയാൻ സെയിൽസ്മാന്മാർ അറിയേണ്ട കാര്യങ്ങൾ

Thursday, Aug 29, 2024
Reported By Soumya
Salesman analyzing customer behaviour to identify target customers

ഒരു സെയിൽസ്മാൻ ഏറ്റവും പ്രധാനപ്പെട്ട കഴിവാണ് തന്റെ കസ്റ്റമറെ തിരിച്ചറിയുക എന്നത്. KYC എന്ന് പറയാറുണ്ട് നോ യുവർ കസ്റ്റമർ. കസ്റ്റമറിനെ തിരിച്ചറിയുന്നതിലാണ് സെയിൽസിന്റെ മർമ്മം ഇരിക്കുന്നത് എന്നതാണ് വാസ്തവം. എല്ലാവരെയും ഒരുപോലെയല്ല ട്രീറ്റ് ചെയ്യേണ്ടത് എല്ലാവരും നിങ്ങളുടെ കസ്റ്റമറുമല്ല. യഥാർത്ഥ കസ്റ്റമറിനെ കണ്ടുപിടിക്കുന്നതാണ് സെയിൽസ്മാന്റെ ഏറ്റവും വലിയ കഴിവ്. നിങ്ങളുടെ യഥാർത്ഥ കസ്റ്റമറിനെ ശരിക്കും തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ നിങ്ങളുടെ സെയിൽസ് വളരെ എളുപ്പമായിരിക്കും. അതിനുവേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ആരാണ് വാങ്ങാൻ വരുന്ന ആൾ, ആരാണ് തീരുമാനമെടുക്കേണ്ടത്, ആർക്കാണ് അയാളെ സ്വാധീനിക്കാൻ കഴിവുള്ളത്, നിങ്ങളുടെ പ്രോഡക്റ്റ് അയാൾ ഉപയോഗിക്കുന്നുണ്ടോ ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾ നിങ്ങളുടെ മനസ്സിലേക്ക് ഓടി എത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത് മറന്നു പോകാറുണ്ട്. ഇത് മനസ്സിലാക്കി കഴിഞ്ഞാൽ സെയിൽസിന്റെ മർമ്മ പ്രധാനമായ കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കും. ഇത് തിരിച്ചറിയാൻ സഹായിക്കുന്ന ചില ചോദ്യങ്ങൾ കസ്റ്റമറി നോട് ചോദിക്കുന്നത് നല്ലതാണ്. അത് കസ്റ്റമറിനെ പരിചയപ്പെട്ടതിനുശേഷം ആണെന്ന് മാത്രം.
  • അയാളുടെ ജോലി, അയാൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ, അയാളുടെ പാഷൻ, അയാളുടെ ഫാമിലി ബാഗ്രൗണ്ട് ഇതൊക്കെ സാമാന്യമായി മനസ്സിലാക്കാൻ സാധിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ആ തരത്തിൽ ചോദ്യങ്ങൾ ചോദിക്കുവാൻ വളരെ എളുപ്പമായിരിക്കും.
  • ഒരു ഷോപ്പിനെ സംബന്ധിച്ചിടത്തോളം ഒരു കസ്റ്റമർ കയറി വരുമ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുക സാധ്യമല്ല.ആ സമയത്ത് അയാളുടെ പെരുമാറ്റം, അയാളുടെ ഡ്രസ്സിങ്, അയാളുടെ സംസാരരീതി, അയാൾ ഉപയോഗിക്കുന്ന വസ്തുക്കൾ ഒക്കെ കണ്ടിട്ട് ഒരു കസ്റ്റമറിനെ കുറിച്ചുള്ള ഏകദേശം ധാരണനിങ്ങൾക്ക് മനസ്സിലാകും.
  • അയാൾ ഒരു ആത്മവിശ്വാസമുള്ള ആളാണോ എന്നുള്ളത് അയാളുടെ സംസാരരീതി കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. ആത്മവിശ്വാസം കുറഞ്ഞ ഒരാളിനെ സംബന്ധിച്ചിടത്തോളംതീരുമാനമെടുക്കാൻ വളരെ ബുദ്ധിമുട്ടുന്നവർ ആയിരിക്കും.അല്ലെങ്കിൽ സ്വന്തമായി തീരുമാനങ്ങൾ ഇല്ലാത്തവരോ ആയിരിക്കും. ഇതൊക്കെ നിങ്ങൾ ഒരു കസ്റ്റമർ കയറി വരുമ്പോൾ തന്നെ പെട്ടെന്ന് മനസ്സിലാക്കുവാനുള്ള ശ്രമങ്ങൾ നടത്തണം.
  • നിങ്ങൾ ഒരു കസ്റ്റമറിനെ മീറ്റ് ചെയ്യാൻ പോവുകയാണെങ്കിൽ ആ കസ്റ്റമറിനെ കുറിച്ച് വ്യക്തമായി പഠിച്ച്,അയാളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതിന് ശേഷം ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിൽ നിന്ന് എന്തൊക്കെയാണ് അയാളുടെ പാഷൻ, താൽപര്യങ്ങൾ എന്നൊക്കെ മനസ്സിലാക്കി ഒരു സാമാന്യധാരണ ഉണ്ടാക്കിയതിനുശേഷം ആണ് പോകേണ്ടത്. അങ്ങനെ നിങ്ങളുടെ കസ്റ്റമറിനെ നോ യുവർ കസ്റ്റമർ എന്ന കാര്യം മനസ്സിലാക്കുന്നതിന് എല്ലാ സെയിൽസ്മാൻമാരും ശ്രമിക്കണം.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.