Sections

സെയിൽസ് രംഗത്ത് പെർഫോമൻസ് വർധിക്കുന്നതിന് വേണ്ടി സെയിൽസ്മാന്മാർ എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണം

Monday, Sep 18, 2023
Reported By Soumya
Sales Preparation

നല്ല ഒരു സെയിൽസ്മാന് ഒബ്സർവേഷൻ വളരെ കൂടുതലായിരിക്കും. അതുപോലെ തന്നെ അവന് ഒരു മുന്നൊരുക്കവും ആവശ്യമാണ്. അതിനു വേണ്ടിയുള്ള ചില ടിപ്പുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

  • ഒരു സെയിൽസ്മാന് എത്ര ഉപഭോക്താക്കളാണ് ഉള്ളത് എന്നുള്ള പരിപൂർണ്ണമായ ഒരു ലിസ്റ്റ് എപ്പോഴും കൈയിലുണ്ടാകണം. എല്ലാദിവസവും അപ്ഡേറ്റ് ചെയ്ത് ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുക.
  • എല്ലാദിവസവും എത്ര പുതിയ കസ്റ്റ്മറെ ആ ലിസ്റ്റിലോട്ട് ചേർക്കാൻ പറ്റുന്നു എന്നുള്ള വ്യക്തമായ ഒരു കണക്ക് നിങ്ങളുടെ കയ്യിൽ ഉണ്ടാകണം.
  • ഒരാഴ്ചയിൽ നിങ്ങൾ എത്ര കസ്റ്റമേഴ്സിനെ കാണാൻ പോയി എന്നും, എത്ര പ്രസന്റേഷൻ നടത്തി എന്നുള്ള ലിസ്റ്റ് നിങ്ങളുടെ കയ്യിൽ ഉണ്ടാകണം.
  • എത്ര സമയം സെയിൽസിന് വേണ്ടി ചെലവഴിക്കുന്നു എന്നുള്ള വ്യക്തമായ ധാരണ ഉണ്ടാകണം.
  • നിങ്ങളുടെ സഹപ്രവർത്തകരുടെ പ്രവർത്തനങ്ങളെ വീക്ഷിക്കുക. അവരുടെ കോളിറ്റി എന്താണ് അവരുടെ ബിസിനസിന്റെ വളർച്ചയ്ക്കുള്ള കാരണമെന്താണ് ഇത് എപ്പോഴും നിരീക്ഷിക്കുകയും എഴുതി തയ്യാറാക്കുകയും ചെയ്യണം.
  • സഹപ്രവർത്തകരെ നിരീക്ഷിക്കുമ്പോൾ അവർക്ക് എന്തെങ്കിലും പരാജയം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം എന്താണെന്ന് നിങ്ങൾ മനസ്സിലാക്കണം. ആ പരാജയം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കാനുള്ള മുൻ കരുതലുകൾ എടുക്കണം.
  • നിങ്ങളുടെ പ്രസന്റേഷൻ പറയുന്ന സമയത്ത് ഏത് ഭാഗത്താണ് കസ്റ്റമർ കൂടുതൽ താല്പര്യം തോന്നുന്നത്, ഏത് കാര്യം പറയുമ്പോഴാണ് കസ്റ്റമർ ഡിമോട്ടിവേറ്റ് ആകുന്നത് ഈ കാര്യങ്ങളൊക്കെ കുറിച്ചുള്ള ധാരണ നിങ്ങൾക്കുണ്ടാകണം.
  • നിങ്ങളുടെ കോമ്പറ്റീറ്ററിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്. നിങ്ങളെക്കാൾ കൂടുതലായി അവർ എന്ത് പ്രോഡക്റ്റ് ആണ് വിൽക്കുന്നത്. അവരുടെ വീഴ്ച എന്താണ് എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണ നിങ്ങൾ തയ്യാറാക്കി വയ്ക്കണം.
  • ഇത്രയും കാര്യങ്ങൾ നിങ്ങൾ ഒരു സെയിൽസിന് പോകുന്നതിനു മുമ്പായി തന്നെ ശ്രദ്ധിച്ച് പഠിക്കുന്നത് നിങ്ങളുടെ പെർഫോമൻസ് വർധിക്കാനായി ഗുണം ചെയ്യും.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.