സെയിൽസിൽ പലപ്പോഴും കസ്റ്റമറുമായി ഫോണിൽ സംസാരിക്കേണ്ടി വരാറുണ്ട്. ഇങ്ങനെ വിളിക്കുമ്പോൾ എങ്ങനെ സംസാരിക്കണമെന്നുള്ള കാര്യം നമ്മൾ നേരത്തെ നോക്കിയിട്ടുണ്ട്. ഇന്ന് പറയാൻ പോകുന്നത് ടെലഫോണിൽ ഒരു കസ്റ്റമറെ വിളിക്കുന്നതിന് മുമ്പ് തയ്യാറെടുക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് .
- കസ്റ്റമറെ വിളിക്കുന്നതിന് ഒരു ദിവസം മുന്നേ കസ്റ്റമറിന്റെ ഡീറ്റെയിൽസ് കളക്ട് ചെയ്യുക.
- ഓരോ മണിക്കൂറിലും നടത്തുന്ന ഫോൺ കോളുകളുടെ എണ്ണം തീരുമാനിക്കുക.
- ഫോൺകോൾ ചെയ്യുന്നതിന് വേണ്ടി എല്ലാ ദിവസവും നിശ്ചിത സമയം തീരുമാനിക്കുക.
- കസ്റ്റമറെ വിളിക്കുന്നതിന് മുൻപ് ഒരു സ്ക്രിപ്റ്റ് തയ്യാറാക്കുക.
- സ്വയം നന്നായി പരിശീലിച്ചതിനുശേഷം മാത്രമേ ഫോൺകോളിലേക്ക് പോകാവൂ.
- അമിതമായി സൗഹാർദ്ദം കാണിക്കാതെ പ്രസന്നമായിരിക്കണം നിങ്ങളുടെ ശബ്ദം.
- ശബ്ദത്തിൽ നിങ്ങളുടെ പ്രോഡക്റ്റിന്റെ കുറച്ച് ഉറച്ച വിശ്വാസം, ബോധംവും പ്രതിഫലിക്കണം.
- ആത്മവിശ്വാസം പ്രകടിപ്പിക്കണം അതോടൊപ്പം മാന്യമായിട്ടായിരിക്കണം സംസാരിക്കേണ്ടത്.
- സംസാരത്തിന്റെ ഗതിവേഗം അധികം തിരക്കിട്ടോ, വളരെ സാവധാനത്തിലോ ആകരുത്. അമിതവേഗം പരിഭ്രമത്തെ കാണിക്കും.
- തീരുമാനമെടുക്കാൻ അധികാരമുള്ളവരുടെ അടുത്ത് മാത്രമാണ് പ്രസന്റേഷൻ നടത്തേണ്ടത്.
- അതൃപ്തിയുള്ള കസ്റ്റമറുമായി കൂടുതൽ സംസാരിക്കാൻ നിൽക്കരുത്.
- ഉചിത സമയത്ത് വിളിക്കുന്നത് തീരുമാനമെടുക്കാൻ സാധിക്കുന്നവരോട് സംസാരിക്കാൻ സഹായിക്കും.
- നിങ്ങളുടെ കസ്റ്റമറിന് പ്രോഡക്റ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞാൽ മാത്രമേ സംസാരം മുന്നോട്ടു കൊണ്ടുപോകാൻ പാടുള്ളൂ.
- മറ്റു കാര്യങ്ങൾ സംസാരിച്ച് സമയം പാഴാക്കരുത്.
- നെഗറ്റീവ് ആൾക്കാരുണ്ട് നിങ്ങൾ വിളിക്കുമ്പോൾ അവർ മോശമായി പ്രതികരിക്കാൻ സാധ്യതയുണ്ട് അതരത്തിലുള്ള ആൾക്കാരോട് തർക്കിച്ചു നിൽക്കാതെ മറ്റ് കസ്റ്റമറുമായി സംസാരിക്കാനുള്ള അവസരം നോക്കുന്നതായിരിക്കും നല്ലത്.
- കസ്റ്റമറുമായി സംസാരിക്കുമ്പോൾ അവരുടെ പേരിനൊപ്പം സാർ എന്ന് ചേർത്ത് അതിസംബോധന ചെയ്യാൻ ശ്രദ്ധിക്കുക.
- നിങ്ങൾ സംസാരിക്കുന്നതിനു മുൻപ് അവർ ഇപ്പോൾ ഫ്രീയാണോ എന്ന് ചോദിച്ച് മനസിലാക്കി അവരുടെ അനുപാതം വാങ്ങിച്ചതിനുശേഷം മാത്രമേ സംസാരിച്ചു തുടങ്ങാവൂ.
- കഴിയുന്നത്ര നിങ്ങളുടെ സംസാരം ലഘുവാക്കാൻ ശ്രമിക്കുക.
- എല്ലാദിവസവും എത്ര പേരെ വിളിക്കണം, ഇന്ന് എത്രപേരെ വിളിച്ചു എന്നുള്ള കണക്കെടുപ്പ് നടത്തുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
കസ്റ്റമറുമായി നല്ല റിലേഷൻ ബിൽഡ് ചെയ്യാൻ ഉതകുന്ന ചില ടിപ്സുകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.