ബിസിനസുകാരന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പണം. പണത്തിനെക്കുറിച്ച് തെറ്റായ ധാരണകൾ ഉള്ള ഒരാളുടെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. പണം അല്ലെങ്കിൽ സമ്പത്തിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ബിസിനസുകാരന് ഉണ്ടായിരിക്കണം. ബിസിനസുകാരുടെ ഏറ്റവും വലിയ ഊർജ്ജവും സമ്പത്താണെന്ന കാര്യത്തിൽ സംശയമില്ല. പണത്തെക്കുറിച്ചുള്ള ഒരു ബിസിനസുകാരന്റെ കാഴ്ചപ്പാടുകളാണ് താഴെ പറയുന്നത്
- ബിസിനസ്കാരന് പണം ഉണ്ടാക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ലക്ഷ്യബോധം ഉണ്ടായിരിക്കണം. പണം ഉണ്ടാക്കുന്നതിനെക്കുറിച്ച് ലക്ഷ്യമില്ലെങ്കിൽ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല.
- സമ്പത്ത് നേടിയെ അടങ്ങൂ എന്നുള്ള ഉറച്ച മനോധൈര്യം ഉണ്ടാകണം. സമ്പത്ത് നേടുകയും അതോടൊപ്പം തന്നെ മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ആളുമായിരിക്കണം ബിസിനസുകാരൻ.
- കോടീശ്വരന്റെ മൈൻഡ് സെറ്റ് ഉണ്ടാകണം. പല ബിസിനസുകാരും പരാജയപ്പെടുവാനുള്ള കാരണം അയാളുടെ മൈൻഡ് സെറ്റ് ഒരു സാധാരണ തൊഴിലാളിയുടെ് ആയതുകൊണ്ടാണ്.
- സമ്പത്തിനെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകളായ സമ്പത്ത് പാപമാണ്, ദുഃഖമാണ്, സമ്പത്ത് കൊണ്ട് ആപത്ത് ഉണ്ടാകും എന്നുള്ള ചിന്തകൾ ഒരിക്കലും ഉണ്ടാകാൻ പാടില്ല. സമ്പത്ത് ഒരു അസറ്റ് ആണെന്നും സമ്പത്ത് ഉള്ളത് കൊണ്ടാണ് ലോകത്ത് പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയുന്നത് എന്ന ഉറച്ച ബോധ്യം ഉണ്ടാകണം.
- ഉയർന്ന ബിസിനസുകാരോട്, അതുപോലെതന്നെ സമ്പത്ത് ധാരാളമുള്ള ആളുകളോട് ദേഷ്യം, അസൂയ, കുശുമ്പ് എന്നിവ ഉണ്ടാകാൻ പാടില്ല. സമ്പത്ത് ഉള്ളവരോട് ദേഷ്യത്തോടെ പെരുമാറുന്നത് നിങ്ങൾക്ക് ഇല്ലാത്തതുകൊണ്ടാണ്. സമ്പത്തിനോട് ഈർഷ്യമുണ്ടാകുമ്പോൾ അത്തരത്തിലുള്ള സമ്പത്ത് നിങ്ങളിലേക്ക് വരികയുമില്ല.
- സമ്പത്ത് വളരെ മാന്യമായി കൈകാര്യം ചെയ്യുക. സമ്പത്തിനോട് ആദരവോടും ബഹുമാനത്തോടുകൂടിയും ഉപയോഗിക്കുക. പണം അലക്ഷ്യമായി ഉപയോഗിക്കാതിരിക്കുക. പൈസ വാരി വലിച്ചെറിയാതെ വളരെ അടുക്കും ചിട്ടയോടും കൂടി ബഹുമാനപൂർവ്വം കൈകാര്യം ചെയ്യുക.
- നിങ്ങൾക്ക് എത്ര സമ്പത്ത് ഉണ്ടെങ്കിലും അതിനോട് നന്ദിയുള്ളവർ ആയിരിക്കുക. ജീവിതത്തിൽ പല കാര്യങ്ങളും സമ്പത്ത് കൊണ്ട് നേടി. ആ സമ്പത്തിനോട് എപ്പോഴും നന്ദി പറഞ്ഞു കൊണ്ടിരിക്കുക.
- ബാങ്ക് ലോണുകൾ, കടം എന്നിവ നിങ്ങൾക്ക് വാങ്ങേണ്ടി വരുന്നെങ്കിൽ അവ കൃത്യമായി തിരിച്ചു കൊടുക്കുകയും. അത് തിരിച്ചു കൊടുക്കുമ്പോൾ ദുഃഖത്തോടു കൂടി കൊടുക്കാതിരിക്കുക. ആ സമ്പത്തിനോട് നന്ദി പറഞ്ഞ് അത് തനിക്ക് കിട്ടിയത് കൊണ്ടാണ് തന്റെ ആവശ്യം നടന്നതെന്ന് നന്ദി സ്മരണയോട് കൂടി സമ്പത്ത് തിരികെ നൽകുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
കൈസൻ ടെക്നിക് ബിസിനസിൽ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.