Sections

പ്രാർത്ഥന ഫലം കാണാതിരിക്കുന്നതിന്റെ കാരണങ്ങൾ എന്താണ്? പ്രാർത്ഥനകൾ ഫലവത്താവാൻ എന്തു ചെയ്യണം?

Wednesday, Oct 04, 2023
Reported By Soumya
Motivation

പ്രാർത്ഥനയുടെ ശക്തി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എല്ലാ മനുഷ്യരും പ്രാർത്ഥനയിൽ വളരെയധികം വിശ്വസിക്കുന്നവരാണ്. എല്ലാ മതങ്ങളിലും പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ ചില ആൾക്കാർ പ്രാർത്ഥിക്കുന്ന സമയത്ത് ഏത് മതവിശ്വാസികളായാലും അവരുടെ പ്രാർത്ഥനയുടെ വിപരീതമായ കാര്യങ്ങളാണ് സംഭവിക്കാറുള്ളത്. നല്ലതിനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അവരുടെ ജീവിതത്തിൽ നെഗറ്റീവായ കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. പ്രാർത്ഥന ഫലം കാണാതിരിക്കാനുള്ള കാരണങ്ങൾ എന്താണ് അത് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നാം ചർച്ച ചെയ്യുന്നത്.

  • ഒരാൾ പ്രാർത്ഥിക്കുമ്പോൾ ഫലം കാണാതിരിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം പ്രാർത്ഥനയോടൊപ്പം തന്നെ നെഗറ്റീവ് ഇമോഷൻസ് ഉള്ള ഒരാൾക്ക് പ്രാർത്ഥന ഫലം കാണാൻ സാധ്യതയില്ല. ഉദാഹരണമായിട്ട് തനിക്ക് ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കുകയും അതോടൊപ്പം എനിക്ക് ജോലി ഇല്ല എന്ന് വിഷമിക്കുകയും ചെയ്യുന്ന ഒരാൾക്ക് ജോലി കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.
  • പ്രാർത്ഥനയോടൊപ്പം വിശ്വസിക്കുക എന്നത് വളരെ പ്രധാനമാണ്. പ്രാർത്ഥനകൊണ്ട് തനിക്കത് നേടുമെന്ന് അടിയുറച്ചു വിശ്വസിക്കുകയും, അതോടൊപ്പം അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും ചെയ്യണം.
  • പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ ആവശ്യം എന്താണ് എന്നുള്ളത് വ്യക്തത വരുത്തി വേണം പ്രാർത്ഥന നടത്താൻ. ഇന്ന കാര്യമാണ് എനിക്ക് നേടേണ്ടത് എന്ന വ്യക്തമായി നിങ്ങൾ പറയണം അതിൽ വ്യക്തത ഇല്ലെങ്കിൽ പ്രാർത്ഥന കൊണ്ട് ഫലമില്ല.
  • പലപ്പോഴും പല പല കാര്യങ്ങൾ ആയിരിക്കും പ്രാർത്ഥിക്കുക. ഒരേ കാര്യങ്ങളെക്കുറിച്ചുള്ള പ്രാർത്ഥന പലപ്പോഴും ഉണ്ടാകാറില്ല.
  • നെഗറ്റീവായ പ്രാർത്ഥനകൾ ഉദാഹരണമായിട്ട് മറ്റുള്ളവർക്ക് ദോഷം സംഭവിക്കുക, മറ്റുള്ളവരെക്കാളും വലിയ വീട് വയ്ക്കുക, അതിനെക്കാളും ഉയർന്ന ജോലി കിട്ടുക, മറ്റുള്ളവരെക്കാൾ വലിയ കാർ വാങ്ങിക്കുക തുടങ്ങിയ നെഗറ്റീവ് പ്രാർത്ഥനകൾ, ഇത് കൊണ്ട് നിങ്ങൾക്ക് തന്നെ നാശം ഉണ്ടാകും. നെഗറ്റീവ് പ്രാർത്ഥനകൾ തീർച്ചയായും ഒഴിവാക്കുക.

പ്രാർത്ഥിക്കേണ്ട രീതികൾ

  • പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥനയോടൊപ്പം തന്നെ വർത്തമാനകാലത്തിൽ പ്രാർത്ഥിക്കാൻ വേണ്ടി ശ്രമിക്കണം. ഉദാഹരണമായി ജോലി കിട്ടാൻ ആഗ്രഹിക്കുന്ന കുട്ടി തനിക്ക് ജോലി കിട്ടി അതിന് നന്ദി എന്ന് തരത്തിലുള്ള പ്രാർത്ഥന ചെയ്യുന്നത് വളരെ ഗുണം ചെയ്യും.
  • എന്താണ് തന്റെ ആഗ്രഹം അത് നടക്കുന്നതായി ഇമാജിനേഷൻ ചെയ്യുക. അത് നടത്തി കഴിഞ്ഞാൽ ഞാൻ എങ്ങനെയാകും, എന്താകും അങ്ങനെയുള്ള ഒരു ഫീൽ കൊണ്ടുവരിക.
  • മറ്റുള്ളവരെ നാശത്തിനു വേണ്ടിയോ അവരെ ദുഖിപ്പിക്കുന്ന തരത്തിലെ ഉള്ള പ്രാർത്ഥനകൾ ഒരിക്കലും നടത്താൻ പാടില്ല.
  • പ്രാർത്ഥിക്കുന്ന കാര്യങ്ങളെക്കുറിച്ച് അടിയുറച്ച് വിശ്വസിക്കുക.
  • മറ്റുള്ളവർക്ക് നേടാൻ കഴിയുന്ന കാര്യം, നിങ്ങൾക്കും ചെയ്യാൻ സാധിക്കും എന്ന് അടിയുറച്ച് വിശ്വസിക്കുക.
  • അതിനുവേണ്ടി പ്രവർത്തിക്കുക. ഉദാഹരണമായി ജോലി കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആള് ജോലിക്ക് വേണ്ടി പിഎസ്സ്സി പഠിക്കുക, പരീക്ഷകൾക്ക് അപ്ലൈ ചെയ്യുക മുതലായവ. ഇതിനെക്കുറിച്ച് രസകരമായ ഒരു കഥ പറയാറുണ്ട് ഒരാൾ മഹാവിഷ്ണുവിന്റെ അടുത്ത് ലോട്ടറി അടിക്കണം എന്ന് പ്രാർത്ഥന നടത്തി. മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടിട്ട് പറഞ്ഞു ലോട്ടറി അടിക്കണമെങ്കിൽ നീ ആദ്യം പോയി ലോട്ടറി എടുക്കു.ഇത് ഒരു തമാശ കഥയാണ്. ഇതിലൂടെ അർത്ഥമാക്കുന്നത് നിങ്ങൾക്കെന്താണ് വേണ്ടത് അതിനുവേണ്ടി പ്രവർത്തിക്കാൻ തയ്യാറാവുക. നിങ്ങൾക്ക് നിങ്ങളുടെ ഭാഗത്ത് നിന്നും ഒരു പ്രവർത്തനമില്ലാതെ ഒരു ദൈവത്തിന് ഒന്ന് നിങ്ങൾക്ക് തരാൻ സാധിക്കയില്ല.
  • ആശങ്കയോടെയോ, ദുഃഖത്തോടെയോ, ദേഷ്യത്തോടെയോ ഉള്ള പ്രാർത്ഥനകൾ ഫലം കാണാറില്ല.
  • ഉപബോധ മനസ്സിന്റെ പ്രത്യേകതകൾ കൊണ്ടാണ് പ്രാർത്ഥനയ്ക്ക് ഫലം കാണുന്നതെന്ന് ചില പഠനങ്ങൾപറയുന്നു. ചില മനഃശാസ്ത്രജ്ഞന്മാരും ഇത് ശരി വയ്ക്കുന്നുണ്ട്.
  • പ്രാർത്ഥന ഫലിക്കാത്തതിന്റെയും വിപരീതമായി വരുന്നതിന്റെയും ഒരു കാരണം ഇതാണ്. പ്രാർത്ഥിക്കുമ്പോൾ ഉള്ള നെഗറ്റീവ് ചിന്തകൾ മാറ്റി പോസിറ്റീവ് ചിന്തയോട് കൂടി പ്രാർത്ഥിക്കുക അങ്ങനെയുള്ള പ്രാർത്ഥനകൾ മാത്രമേ ഫലം കാണുകയുള്ളൂ.
  • പ്രാർത്ഥന ഫലവത്താവണമെങ്കിൽ പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള ചിന്തയുണ്ടാകണം, പ്രാർത്ഥനയിൽ വിശ്വസിക്കണം, പ്രാർത്ഥനയ്ക്ക് വേണ്ടി പ്രവർത്തിക്കണം. ഇത്രയും കാര്യങ്ങൾ ഒത്തുചേരുമ്പോഴാണ് പ്രാർത്ഥന ഫലവത്താവുന്നത്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.