Sections

മറ്റുള്ളവരുടെ ബഹുമാനം നേടിയെടുക്കാൻ എന്തൊക്കെ ചെയ്യണം?

Thursday, Aug 17, 2023
Reported By Soumya
Respect

മറ്റുള്ളവരിൽ നിന്നും എങ്ങനെ ബഹുമാനം നേടിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. എല്ലാവരും മറ്റുള്ളവരിൽ നിന്ന് ബഹുമാനം കിട്ടാൻ ആഗ്രഹിക്കുന്നവരാണ്. അത് പരിപൂർണ്ണമായി ശരിയല്ല എങ്കിലും ഭൂരിഭാഗം ആൾക്കാരും ഇങ്ങനെ ആഗ്രഹിക്കുന്നവരാണ്. എന്നാൽ അങ്ങനെ കിട്ടാത്തതിന് പല കാരണങ്ങളുണ്ട്. മറ്റുള്ളവർ ബഹുമാനിക്കണമെങ്കിൽ അതിന് അനുയോജ്യമായ മൂല്യങ്ങൾ നിങ്ങൾക്കുണ്ടാകണം. അങ്ങനെയല്ലെങ്കിൽ മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കില്ല. നിങ്ങൾ ഏതുതരത്തിലുള്ള ആൾക്കാർ ആയാലും എങ്ങനെ മൂല്യങ്ങളുള്ള ആൾക്കാരായി മാറാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • മറ്റുള്ളവർ നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുക. നിങ്ങളെ മറ്റുള്ളവർ ബഹുമാനിക്കണമെങ്കിൽ നിങ്ങൾ എല്ലാവരെയും ബഹുമാനിക്കാൻ ശീലിക്കുക.
  • മറ്റുള്ളവരെ പ്രാധാന്യമുള്ള ആൾക്കാരായി കണ്ടുകഴിഞ്ഞാൽ അവരും നിങ്ങളെ ആ രീതിയിൽ കാണും. ചർച്ചകൾ നടക്കുന്ന സമയത്ത് ഇല്ലെങ്കിൽ അവരെ കാണുന്ന സമയത്ത് നിങ്ങൾ അവർക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് അവർക്ക് ബോധ്യപ്പെടണം.
  • മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറാവുക. പലരും സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കുക, നിങ്ങളുടെ ആശയങ്ങൾ അങ്ങോട്ട് അടിച്ചു ഏൽപ്പിക്കുക, ഈ രീതിയിലാണ് പലരും ശ്രമിക്കാറുള്ളത്. നിങ്ങൾക്ക് ബഹുമാനം കിട്ടണമെന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. അവർ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയാൽ സ്വാഭാവികമായും നിങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കും.
  • കാണുന്ന വ്യക്തികളുടെ പേര് ഓർത്തു വയ്ക്കുക. ഒരു പ്രാവശ്യം കണ്ട ആളാണെങ്കിലും പിന്നീട് അയാളെ എവിടെയെങ്കിലും വച്ച് കണ്ടൽ പേര് വിളിച്ച് സംബോധന ചെയ്ത് സംസാരിക്കുക. അവരുടെ പേര് വിളിച്ചു സംസാരിക്കുമ്പോൾ നിങ്ങളോട് വളരെയധികം ഇന്റിമെസിയും ബഹുമാനവും തോന്നും.
  • നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ ഇഷ്ടത്തിന്, നിങ്ങളുടെ ആശയങ്ങൾക്കോ ചേരുന്ന രീതിയിൽ ആവരുത്, മറ്റുള്ളവർക്ക് താല്പര്യമുണ്ടാകുന്ന രീതിയിൽ വേണം സംസാരിക്കാൻ. അവരുടെ ആശയങ്ങളും ഉൾക്കൊണ്ടു വേണം നിങ്ങൾ സംസാരിക്കാൻ. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്ന രീതി ആകരുത്.
  • പുഞ്ചിരിയോടുകൂടി സംസാരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സംസാരത്തിനിടയിൽ ചിരിക്കാൻ നമ്മൾ മറന്നു പോകാറുണ്ട്. പുഞ്ചിരിയോടെ കൂടി സംസാരിക്കുന്ന ആൾക്കാരെ എപ്പോഴും മറ്റുള്ളവർ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും.
  • നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന ആശയങ്ങൾ ഉടൻ എടുത്തടിച്ച് പറയാൻ പാടില്ല. നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന ആശയങ്ങൾ വാരി വലിച്ചു പറയാതെ മിതമായി സംസാരിക്കുന്ന ആൾ ആയിരിക്കണം. അവർ പറയുന്ന കാര്യങ്ങൾക്ക് ചുരുങ്ങിയ വാക്കുകൾ കൊണ്ട് വ്യക്തമായി മറുപടി പറയുന്ന ആളുകളെയാകും മറ്റുള്ളവർ ഇഷ്ടപ്പെടുക. കൂടുതൽ സംസാരപ്രിയരെ ആളുകൾ ഇഷ്ടപ്പെടുന്നില്ല എന്നതാണ് വാസ്തവം. മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാന്യമായ രീതിയിൽ സംസാരിക്കുക.
  • ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉച്ചത്തിൽ സംസാരിക്കാതിരിക്കുക, നല്ല പദങ്ങൾ ഉപയോഗിക്കുക, തീരെ പതുക്കെ സംസാരിക്കാതിരിക്കുക, മറ്റുള്ളവരെ കളിയാക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക, മറ്റുള്ളവർ സംസാരിക്കുമ്പോൾ ആക്ഷേപരൂപേണ ചിരിക്കാതിരിക്കുക ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങളുടെ സംസാരത്തിലും നിങ്ങളുടെ ശൈലിയിലും ഉൾക്കൊള്ളിക്കുകയാണെങ്കിൽ അത്തരക്കാർ മറ്റുള്ളവരുടെ ബഹുമാനത്തിന് അർഹരാകും. ബഹുമാനം നേടണമെന്നതിനപ്പുറം ജീവിതലക്ഷ്യങ്ങൾ നേടുക എന്നതിനാണ് നിങ്ങൾ എപ്പോഴും പ്രാധാന്യം കൊടുക്കേണ്ടത്. നിങ്ങളുടെ ജീവിത ലക്ഷ്യം മറ്റുള്ളവരുടെ ബഹുമാനം നേടുക എന്നതാണെങ്കിൽ അതിനു പുറകെ പോയി കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിന് അർത്ഥമില്ലാതെ പോകും എന്ന കാര്യം എപ്പോഴും ഓർക്കണം.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.