- Trending Now:
കസ്റ്റമേഴ് സിനെ മൂന്നു തരത്തിൽ തിരിച്ചിട്ടുണ്ട്.
ഹോട്ട് കസ്റ്റമേഴ് സ് എന്ന് പറഞ്ഞാൽ ഒരു പ്രോഡക്റ്റ് വാങ്ങാൻ അത്യാവശ്യമായി നിൽക്കുന്ന കസ്റ്റമേഴ് സിനെയാണ്. നിങ്ങൾ ഓഫർ ചെയ്യുന്ന ഉൽപ്പന്നമോ സേവനമോ ആവശ്യമുള്ളതും, താൽപ്പര്യമുള്ളതും നിങ്ങളിൽ നിന്ന് ഉടൻ വാങ്ങാൻ കഴിയുന്നതുമായ യോഗ്യതയുള്ള ലീഡുകളാണ് അവ. ഇങ്ങനെയുള്ള കസ്റ്റ്മറെ കിട്ടിയാൽ നിങ്ങളുടെ സെയിൽസ് പ്രോസ്സ് സ് കറക്ടാണെങ്കിൽ ആ സെയിൽസ് ക്ലോസ് ചെയ്യാൻ സാധിക്കും.
സാധനം വാങ്ങണമെന്നുണ്ട് പക്ഷേ തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥയുള്ള കസ്റ്റമർ. ഇങ്ങനെയുള്ള കസ്റ്റമറിനോട് സെയിൽസ് ടെക് നിക്കുകൾ ഉപയോഗിച്ച് റാപ്പോ ഉണ്ടാക്കി നിങ്ങളാണ് ശരിയായ ചോയിസ് എന്ന് അവരെ ബോധ്യപ്പെടുത്തി അവരെക്കൊണ്ട് സാധനം വാങ്ങിപ്പിക്കുക.
നിങ്ങളുടെ ബിസിനസിലും പ്രൊഡക്ടിലും താൽപ്പര്യം കാണിക്കാത്ത ആളുകളാണ് കൂൾ കസ്റ്റമർ. സെയിൽസ്മാൻമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് താല്പര്യമില്ലാത്ത കസ്റ്റമറിനോട് പോയി പ്രോഡക്റ്റ് വാങ്ങാൻ നിർബന്ധിച്ച് നിങ്ങളുടെ സമയം പാഴാക്കാൻ പാടില്ല. പ്രോഡക്റ്റിനെക്കുറിച്ച് അനാവശ്യമായി സംശയങ്ങൾ പറയുക, ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുക, നമുക്ക് വ്യക്തമായി മറുപടി തരാതിരിക്കുക ഇങ്ങനെയുള്ള കസ്റ്റമറിന്റെ അടുത്ത് പോയി ഒരുപാട് സമയം സെയിൽസ് സംസാരിച്ച് നിങ്ങളുടെ സമയം വേസ്റ്റക്കരുത്.
നിങ്ങൾക്ക് ഒരു കസ്റ്റമറിനെ കിട്ടിക്കഴിഞ്ഞാൽ അവർ ഇതിൽ ഏത് വിഭാഗത്തിൽ പെടുന്ന കസ്റ്റമറാണെന്ന് ആദ്യം മനസ്സിലാക്കുക. പ്രോഡക്റ്റ് അത്യാവശ്യമായിട്ടുള്ള കസ്റ്റമറാണോ, മീഡിയമായിട്ട് നിൽക്കുന്ന ആളാണോ, വാങ്ങാൻ ഒട്ടും താൽപര്യമില്ലാത്ത കസ്റ്റമറാണെയെന്ന്. നമ്മൾ ആദ്യം കാണേണ്ടത് ഹോട്ട് കസ്റ്റമറെയാണ് അത് കഴിഞ്ഞിട്ട് മീഡിയം കസ്റ്റമർ അത് കഴിഞ്ഞു മാത്രമേ മൂന്നാമത്തെ സ്റ്റേജിലുള്ള കസ്റ്റമറിനെ കാണാൻ പാടുള്ളൂ.
പല സെയിൽസ്മാൻമാർക്കും പറ്റുന്ന ഒരു അബദ്ധം അവർക്ക് കിട്ടുന്ന കസ്റ്റമേഴ് സിനെ മൂന്നായി തരം തിരിക്കാതെ എല്ലാവരെയും കാണുക എന്നുള്ളതാണ്. എല്ലാരെയും കാണാൻ ശ്രമിക്കുമ്പോൾ കൂൾ കസ്റ്റമറിന്റെ അടുത്ത് പോയി നിങ്ങളുടെ സമയം പാഴാക്കുകയും, നിങ്ങളുടെ കോംപറ്റീറ്റ് ആയിട്ടുള്ള സെയിൽസ്മാൻ നിങ്ങളുടെ മറ്റു കസ്റ്റമറിനെ കൊണ്ടുപോവുകയും ചെയ്യും. അതുകൊണ്ട് ഹോട്ട് കസ്റ്റമറിനെ ആദ്യം കണ്ടെത്തുവാനുള്ള ശ്രമം നടത്തുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.