Sections

എന്താണ് THINK ഫോർമുല? ഇത് സെയിൽസിൽ എങ്ങനെ ഗുണകരമാകും?

Monday, Oct 16, 2023
Reported By Soumya
Think Formula

സെയിൽസ് രംഗത്ത് ഏറ്റവും പ്രധാനപ്പെട്ടതാണ് സംസാരം. സെയിൽസ്മാൻമാരുടെ സംസാരിക്കാനുള്ള കഴിവ് കൊണ്ടാണ് എല്ലാ പ്രോസ്പെക്ടിനെയും കസ്റ്റമറാക്കി മാറ്റാൻ സാധിക്കുന്നത്. സംസാരിക്കുന്നതിനു മുമ്പ് സെയിൽസ്മാൻമാർ ശ്രദ്ധിക്കേണ്ട ഒരു ഫോർമുലയാണ് 'THINK'. ഈ തിങ്ക് എന്ന് പറയുന്ന ഫോർമുല വച്ച് കസ്റ്റമറിനോട് സംസാരിക്കാൻ കഴിഞ്ഞാൽ ഇത് സെയിൽസിന് വളരെ ഗുണകരമായിരിക്കും.

T -ട്രൂത്

പ്രോഡക്റ്റിനെക്കുറിച്ച് നിങ്ങൾ പറയുന്നത് 100% സത്യമായിട്ടുള്ള കാര്യമാണോയെന്ന് നോക്കണം. പ്രോഡക്റ്റിനെക്കുറിച്ച് തെറ്റായ വിവരണം ഒരിക്കലും കസ്റ്റമറിന് കൊടുക്കരുത്.

H- ഹെല്പ്

നിങ്ങൾ പറയുന്ന വാക്കുകൾ സെയിൽസിനെ സഹായിക്കുന്നതായിരിക്കണം. കസ്റ്റമറിന് ഗുണകരമായിട്ടുള്ളതാണോ എന്ന് നോക്കണം.

I -ഇൻസ്പയർ

നിങ്ങളുടെ സംസാരം കൊണ്ട് കസ്റ്റമറിനെ ഇൻസ്പെയർ ചെയ്യാൻ സാധിക്കണം. അല്ലെങ്കിൽ അതിന് ഉതകുന്ന വാക്കുകൾ കസ്റ്റമറിനോട് സംസാരിക്കുമ്പോൾ കൂട്ടിച്ചേർക്കണം.

N -നീഡ്

നിങ്ങൾ പറയുന്ന വാക്കുകൾ കൊണ്ട് കസ്റ്റ്മറിന് ആ പ്രോഡക്റ്റിന്റെ നീഡ് ഉണ്ടാക്കാൻ കഴിയണം.

K -കൈൻഡ്

നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ കസ്റ്റമറിന് നിങ്ങളോട് ഒരു അനുകമ്പ ഉണ്ടാകണം.

ഇങ്ങനെ വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. ഒരിക്കൽ പറഞ്ഞു കഴിഞ്ഞാൽ തിരിച്ചെടുക്കാൻ കഴിയാത്തവയാണ് വാക്കുകൾ. ഏതൊരു വ്യക്തിയും കസ്റ്റമറുമായി ആശയവിനിമയം നടത്തുന്നത് വാക്കുകളിലൂടെയാണ്. സമൂഹത്തോടും, കസ്റ്റമറിനോടും, എല്ലാ ആളുകളോടും തിങ്ക് എന്ന ഫോർമുല വച്ചുകൊണ്ട് സംസാരിക്കാൻ വേണ്ടി ശ്രമിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.