- Trending Now:
ബിസിനസ് രംഗത്ത് ബ്രാന്‍ഡിംഗിനെ പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമമാണ് റീബ്രാന്‍ഡിംഗും.ഒരു ഉദാഹരണം ആദ്യം പറയാം.ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു പ്രകൃതി സുന്ദരമായ രാജ്യമാണ് നമ്മുടെ അയല്‍പക്കത്തുള്ള ഭൂട്ടന്‍.അടിസ്ഥാന സൗകര്യങ്ങളോ സാങ്കേതിക വികസനമോ ഇന്ത്യയുടേത് പോലെ തുറന്നുകിട്ടാത്ത ഒരു കുഞ്ഞ് രാഷ്ട്രം.ഈ രാജ്യം ചുറ്റിലുമുള്ള മറ്റ് രാജ്യങ്ങളുടെയോ ലോക സമ്പന്ന രാഷ്ട്രങ്ങളുടെയോ സാമ്പത്തിക ഉയര്‍ച്ചയെ കുറിച്ചോ സാങ്കേതിക മുന്നേറ്റത്തെ കുറിച്ചോ അടുത്തകാലം വരെ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.എന്നാല്‍ അടുത്തകാലത്ത് ഭൂട്ടാനും വികസനത്തെ കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങി.ഇതിന്റെ ഫലമായ ഭരണകൂടം ഒരു പുതിയ പദ്ധതി നടപ്പിലാക്കി രാജ്യത്തിന് പുതിയ മുഖം നല്‍കുന്ന മെയ്ഡ് ഇന്‍ ഭൂട്ടാന്‍.
മെയ്ഡ് ഇന്‍ ഭൂട്ടാന്‍ എന്നത് മെയ്ക്ക് ഇന്‍ ഇന്ത്യ പോലെ രാജ്യത്തിന്റെ തനതായ പാരമ്പര്യം,വിഭവങ്ങള്‍,ആത്മീയ സംസ്‌കാരം എന്നിവ രാജ്യപുരോഗതിക്കായി ഉപയോഗിക്കുക. ഇതിനൊപ്പം നാഷണല്‍ ഹാപ്പിനസ് ഇന്‍ഡെക്സ് എന്നൊരു ഫിലോസഫി കൂടി ഭൂട്ടാന്‍ മുന്നോട്ട് വെച്ചു.പദ്ധതിയെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ഭൂട്ടാനില്‍ വലിയ മാറ്റം വന്നു.രാജ്യം ഇന്ന് സന്തോഷത്തിന്റെ രാഷ്ട്രം എന്ന വിശേഷണത്തില്‍ അറിയപ്പെടുന്നു.വിനോദ സഞ്ചാരമേഖലയില്‍ വലിയ കുതിപ്പ് ഭൂട്ടാനിലുണ്ടാക്കി.ഇത് ഒരുതരം റീബ്രാന്‍ഡിംഗാണ്.
സംരംഭങ്ങളില്‍ റീബ്രാന്‍ഡിംഗ് വ്യത്യസ്തരീതികളില്‍ ഉപയോഗിക്കുന്നവരുണ്ട്.ലോഗോയില്‍ മാറ്റങ്ങള്‍ വരുത്തി ബ്രാന്‍ഡിനെ പുനരാവിഷ്‌കരിക്കുന്ന രീതിക്കാണ് നമുക്ക് പരിചയം.റീബ്രാന്‍ഡിംഗ് വലിയ സാഹസികത തന്നെയാണ്.ഉപഭോക്താക്കളുടെ മനസില്‍ പതിഞ്ഞ ചിത്രങ്ങളും ടാഗ് ലൈനും ലോഗോയും ഉടച്ചുവാര്‍ക്കുക അല്ലെങ്കില്‍ പൂര്‍ണമായി മാറ്റി പുതിയത് സ്ഥാപിക്കുക.വളരെ സൂക്ഷമതയോടെ കൂടിയാലോചനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ആവശ്യമുണ്ടെങ്കില്‍ മാത്രമെ റീബ്രാന്‍ഡിംഗ് എന്ന തന്ത്രം പ്രയോഗിക്കാന്‍ പാടുള്ളു. ആപ്പിള്‍ തന്റെ ലോഗോ കാലാന്തരത്തില്‍ പലവട്ടം മാറ്റി സംരംഭക ലോകത്തെ ഞെട്ടിച്ച വന്‍കിട കമ്പനിയാണ്.ലോഞ്ച് ക്യാംപെയ്നും കൂടുതല്‍ പരസ്യവും നല്‍കി കൊണ്ട് തന്നെ റീബ്രാന്‍ഡിംഗ് നടത്തുമ്പോഴാണ് പലപ്പോഴും മികച്ച ഗുണഫലം ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്നത്.ബ്രാന്‍ഡിന് പുതിയ രൂപവും ആകര്‍ഷകമായ പ്രസരിപ്പും നല്‍കാനും പുതുമ തോന്നിപ്പിക്കാനും ഒക്കെ റീബ്രാന്‍ഡിംഗ് സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.