Sections

നമ്മുടെ ജീവിതത്തിൽ ഗ്രാറ്റിറ്റിയൂഡിന് ഉള്ള പ്രാധാന്യം എന്ത്

Tuesday, Jul 18, 2023
Reported By Admin
Business Guide

ഗ്രാറ്റിറ്റൂഡിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നമുക്ക് ധാരാളം കുറവുകൾ ഉള്ളതായി കാണപ്പെടാറുണ്ട്. ഈ കുറവുകൾ കാരണം നാം എപ്പോഴും വിഷമിക്കുന്നുണ്ട്. നമുക്ക് മറ്റുള്ളവരെ പോലെ വീടില്ല, കാറില്ല, ജോലിയില്ല, പദവിയില്ല അങ്ങനെ പോകുന്നു. എന്തൊക്കെയാണ് ഇല്ലാത്തത് എന്നതിനെ കുറിച്ച് ഒരു ലിസ്റ്റ് നമുക്ക് ഉണ്ടാകും. ഇല്ലാത്തതിനെക്കുറിച്ച് വളരെ ബോധവാന്മാരാണ് നമ്മൾ എല്ലാവരും. എന്നാൽ നമുക്ക് എന്തെല്ലാം ഉണ്ടെന്നതിനെകുറിച്ച് പലരും ബോധവാന്മാരല്ല. പക്ഷേ വിശദമായി പരിശോധിച്ചാൽ പ്രകൃതി നമുക്ക് നിരവധി കാര്യങ്ങൾ തന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

ലോകത്ത് പട്ടിണി കിടക്കുന്ന 100 കോടി ജനങ്ങൾ ഉണ്ട്. കാഴ്ചയില്ലാത്ത നിരവധി ആൾക്കാരുണ്ട്. അതുപോലെ സംസാരിക്കാൻ കഴിവില്ലാത്തവർ, ശാരീരിക വൈകല്യമുള്ള കോടിക്കണക്കിന് ആളുകൾ, താമസിക്കാൻ നല്ല വീടില്ലാത്ത നിരവധി ആളുകളുണ്ട്, യാത്ര ചെയ്യാൻ വാഹനം ഇല്ലാത്തവർ, പണമില്ലാത്തവർ ഇങ്ങനെ നിരവധി ആളുകളുണ്ട്. പക്ഷേ നമുക്കിതിൽ പലതും പ്രക്യതി തന്നിട്ടുണ്ട്. നമുക്കുള്ളതിനെ കുറിച്ച് ആരും ലിസ്റ്റ് തയ്യാറാക്കാറില്ല. ഇങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കിയാൽ നമുക്കുള്ളതിനെ കുറിച്ച് നമുക്ക് നല്ല ബോധ്യമുണ്ടാകാൻ സഹായിക്കും.

പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ ലഭ്യതയിൽ നമ്മൾ സംതൃപ്തിയുള്ളവരാകണം. ഇല്ലെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല. ഉദാഹരണമായിട്ട് ചിലർക്ക് കുട്ടികൾ ഇല്ലാത്തതിന്റെ വിഷമമാണ് എന്നാൽ ചിലർക്ക് കുട്ടികളുള്ളതിന്റെ വിഷമമം. ചിലർക്ക് വിവാഹം കഴിക്കാത്തതിന്റെ വിഷമമാണ് ചിലർക്ക് വിവാഹം കഴിച്ചതിന്റെ വിഷമമാണ്. എന്നാൽ ഈ വക കാര്യങ്ങളൊക്കെ ഒരു സംതൃപ്തിയോടെ കാണാനുള്ള മനസ്സുള്ള ആളുകൾ ആയിരിക്കണം നാം. സംതൃപ്തി നമുക്ക് ഉണ്ടാകണമെങ്കിൽ ഉള്ളതിന് നമ്മൾ നന്ദിയുള്ള ആളുകൾ ആയിരിക്കണം. നമ്മൾ എപ്പോഴും കൃതജ്ഞത രേഖപ്പെടുത്തുന്ന ആളുകൾ ആയിരിക്കണം.

നമുക്കുള്ളത് ഉപയോഗിക്കുമ്പോൾ അതിനോട് നന്ദി പറയുന്ന ശീലമുണ്ടാക്കണം. ഉദാഹരണമായി നമ്മൾ ഒരു പാട്ട് കേൾക്കുമ്പോൾ ആ പാട്ടിനോടും അതിനോടൊപ്പം തന്നെ ആ പാട്ട് കേൾക്കാൻ നമ്മളെ സഹായിച്ച ചെവിയോടും തീർച്ചയായിട്ടും നന്ദി പറയണം. നമ്മൾ മനോഹരമായ ഒരു പുസ്തകം വായിക്കുമ്പോൾ ആ പുസ്തകത്തിനോട് അത് കാണാൻ നമ്മളെ സഹായിച്ച കണ്ണിനോട് നന്ദി പറയാം. നമുക്ക് ആഹാരം കിട്ടുമ്പോൾ ആഹാരം കിട്ടാതെ പട്ടിണി കിടക്കുന്ന നിരവധി പേരുണ്ടെന്നോർത്ത് നമുക്ക് ആഹാരം കിട്ടിയതിന് നന്ദി പറയാം. ഇങ്ങനെ നന്ദി പറയുന്ന ശീലമുള്ള ആൾക്കാർ സന്തോഷിക്കുകയും അവർക്ക് ആത്മസംതൃപ്തി നേടാൻ ഇടയാക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമ്മുടെ സെൽഫ് ലവ് തീർച്ചയായും വർദ്ധിക്കും. ഈ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഇടവരുത്തും. അടുത്ത ലേഖനത്തിൽ ഗ്രാറ്റിറ്റിയൂഡ് എങ്ങനെ പ്രാക്ടീസ് ചെയ്യണമെന്നും, എങ്ങനെ പറയണം എന്ന് നമുക്ക് നോക്കാം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.