Sections

ലോ സ്കിൽ സെയിൽസും ഹൈ സ്കിൽ സെയിൽസും തമ്മിലുള്ള വ്യത്യാസമെന്തെല്ലാം? വ്യക്തിപരമായി നേട്ടമുണ്ടാകാൻ ഇതിലേതിൽ വർക്ക് ചെയ്യണം

Friday, Jul 14, 2023
Reported By Admin
Sales Skill

സെയിൽസ് ജോലി തിരഞ്ഞെടുക്കുമ്പോൾ രണ്ട് തരം സെയിൽസ് ജോലികളുണ്ട്.

  1. ഹൈ സ്കിൽ സെയിൽസ്
  2. ലോ സ്കിൽ സെയിൽസ്

ഹൈ സ്കിൽ സെയിൽസ്

ഈ മേഖലയിൽ ഇന്ദിരാ നൂയി പോലുള്ള സിഇഒമാർ മുതൽ വിവിധ കമ്പനികളിലെ സെയിൽ എക്സിക്യൂട്ടീവ്സ് വരെ ഈ കാറ്റഗറിയിലുള്ളവരാണ്. ഇത് നല്ല ശമ്പളം കിട്ടുന്ന ജോലിയും, എന്നാൽ ഇതിൽ പ്രവർത്തിക്കാൻ നല്ല സ്കിലും ആവശ്യമാണ്. പക്ഷേ ഈ ജോലി പഠിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഈ ജോലിയിൽ പ്രഷർ വളരെ കൂടുതലും, ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യേണ്ടതുമുണ്ട്. ഹാർഡ് വർക്കും സ്മാർട്ട് വർക്കും ഒരുമിച്ച് ചെയ്യേണ്ട ജോലികൂടിയാണ്. നിരവധി റിജക്ഷൻസ് ഈ ഹൈ സ്കിൽ ജോലിയിലുണ്ടാകാം. ജോലിയുടെ ഭാഗമായി ഒരു ടീമിനെ മുന്നോട്ടുകൊണ്ടുപോകേണ്ടത് ഈ വിഭാഗത്തിൽപ്പെടുന്നവരുടെ ഉത്തരവാദിത്വമാണ്. ഒരുപാട് അഭിപ്രായവ്യത്യാസങ്ങൾ കേൾക്കേണ്ടിവരും. ഇതൊക്കെയാണ് ഹൈ സ്കിൽ സെയിൽസിന്റെ പ്രത്യേകതകൾ. ഇതിന് എക്സ്പീരിയൻസ് വളരെ പ്രധാനപ്പെട്ട ഘടകമാണ്. എക്സ്പീരിയൻസ് കൂടുന്നതിനനുസരിച്ച് ശമ്പള വർദ്ധനവും ഉണ്ടാകും. ഈ കാറ്റഗറിയിൽ പെടുന്ന സെയിൽ എക്സിക്യൂട്ടീവായിട്ടുള്ള ആൾക്ക് കഴിവ്, വർക്ക് എക്സ്പീരിയൻസ് എന്നിവയുണ്ടെങ്കിൽ സിഇഒ പോലുള്ള പോസ്റ്റുകളിലേക്ക് പെട്ടെന്ന് എത്താൻ സാധിക്കും.

ലോ സ്കിൽ സെയിൽസ്

സാധാരണ ഷോപ്പുകളിലെ സെയിൽസ്മാൻ, വാൻ ഡെലിവറി ബോയ്കൾ, ഡെലിവറി ബോയ്സ് തുടങ്ങിയ ജോലികളാണ്. ഏറ്റവും കൂടുതൽ ആൾക്കാർ ജോലി ചെയ്യുന്നത് ഈ മേഖലയിലാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഒരുപാട് സ്കിൽസ് വേണ്ടി വരികയില്ല. ഒരു നിശ്ചിത ജോലിയായിരിക്കും ഉണ്ടാകുന്നത്. കൂടുതലും ശാരീരിക അധ്വാനമുള്ള ജോലി ആയിരിക്കും. കടകളിൽ സാധനങ്ങൾ അടുക്കി വയ്ക്കുക, കസ്റ്റമേഴ്സിന് സാധനം കൊടുക്കുക, കടകളിൽ സെയിൽസ് പോലുള്ള ജോലികൾ ചെയ്യുക ഇങ്ങനെയുള്ള പ്രവൃത്തികളാണ് ഇവർ ചെയ്യുന്നത്. ഇവർക്ക് വളരെ തുച്ഛമായ ശമ്പളം ആയിരിക്കും കിട്ടുന്നത്. അതുപോലെ അവരുടെ ജോലി പഠിച്ചെടുക്കാൻ എളുപ്പവും, ഏതൊരാൾക്കും ചെയ്യാൻ കഴിയുന്ന ജോലിയും ആയിരിക്കും. ഇത്തരം ജോലിയിൽ ഒരുപാട് സ്കില്ലിന്റെ ആവശ്യമില്ല. സെയിൽസ് മേഖലയിൽ വർക്ക് ചെയ്യുന്ന 80% ആൾക്കാരും ഈ തരത്തിലുള്ളവരായിരിക്കും. ക്രിയേറ്ററിവിറ്റി വളരെ കുറച്ചു മാത്രം ഉപയോഗിച്ചാൽ മതിയായിരിക്കും. ഈ മേഖലയിൽ ജോലി സാധ്യത വളരെ കൂടുതലും, ഒരുപാട് ആൾക്കാർ ഇതിന് തയ്യാറായിട്ടുള്ളത് കൊണ്ടുതന്നെ ശമ്പളത്തിൽ ബാർഗയിൻ ചെയ്യാൻ സാധിക്കുകയില്ല.

ഈ രണ്ടു മേഖലയിലും വ്യക്തിപരമായി വളരാൻ കഴിയുന്നത് ഹൈ സ്കിൽ സെയിൽസ് മേഖലയിലുള്ളവർക്കാണ്. അതുകൊണ്ട് ലോ സ്കിൽ സെയിൽസ് മേഖലയിൽ നിൽക്കുന്ന ആളുകൾ ഹൈ സ്കിൽ സെയിൽസ് മേഖലയിലോട്ട് വളരാൻ ശ്രമിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.