Sections

എന്താണ് IQ വും EQ വും തമ്മിലുള്ള വ്യത്യാസം. ഇതിൽ ഏതാണ് ഒരു വ്യക്തിക്ക് ആദ്യം ലഭിക്കേണ്ടത്

Friday, Jul 21, 2023
Reported By Admin
IQ and EQ

മനുഷ്യന്റെ ബുദ്ധി വളരെ സങ്കീർണ്ണമാണ്. നൂറ്റാണ്ടുകളായി, ഗവേഷകരും തത്ത്വചിന്തകരും അതിനെ നിർവചിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇമോഷണൽ ഇന്റലിജൻസ് അഥവാ ഇമോഷണൽ ക്വാട്ടൻറ് (EQ) ആണോ IQ , അല്ലെങ്കിൽ ഇന്റലിജൻസ് ക്വാട്ടൻറ് ഉള്ള ആൾക്കാരനോ ബെറ്റർ എന്നു നോകാം. ഇന്ന് പഠനങ്ങൾ പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം IQ കാളും EQ ആണ് കൂടുതൽ നല്ലത് എന്നാണ്. ഇതിൽ എന്താണ് IQ എന്നും എന്താണ് EQ എന്നും നമുക്ക് നോക്കാം.

IQ

നമുക്ക് ഒരു കാര്യം വളരെ വേഗം മനസ്സിലാക്കാൻ കഴിയുന്നതിനെയാണ് IQ എന്ന് പറയുന്നത്. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള മാനസിക കഴിവ് പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ഇന്റലിജൻസ് ക്വോട്ട്, അല്ലെങ്കിൽ IQ. ഉദാഹരണമായിട്ട് നമുക്ക് വളരെ പെട്ടെന്ന് പഠിക്കാൻ കഴിയുക പഠിച്ചതെല്ലാം നന്നായി ഓർത്തുവയ്ക്കാൻ കഴിയുക. മാക്സ് വളരെ പെട്ടെന്ന് പഠിക്കാൻ കഴിയുന്ന ഒരാള് IQ കൂടുതലുള്ള ആളായിരിക്കും. ഒരു ഭാഷ വളരെ പെട്ടെന്ന് പഠിക്കാൻ കഴിയുന്ന ഒരാള് IQ ഉള്ള ആളായിരിക്കാം. വളരെ ഉയർന്ന IQ ഉള്ള ഒരു വ്യക്തിക്ക് പലപ്പോഴും EQ കുറവായിരിക്കും.

EQ

വികാരങ്ങൾ ഗ്രഹിക്കാനും നിയന്ത്രിക്കാനും വിലയിരുത്താനും പ്രകടിപ്പിക്കാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെയാണ് ഇമോഷണൽ ഇന്റലിജൻസ് എന്ന് പറയുന്നത്. ഉദാഹരണമായി നമ്മുടെ വിജയപരാജയങ്ങളെ ഒരുപോലെ കാണാൻ കഴിയുക, ആളുകളെ നിയന്ത്രിക്കാനുള്ള കഴിവുണ്ടാവുക, ലീഡർഷിപ്പ് ക്രോളിറ്റി ഉണ്ടാവുക ഇതൊക്കെ ഈ ക്യൂവിന്റെ ഭാഗമായി ഉള്ളതാണ്. ഇവർ അച്ചടക്കമുള്ള ആൾക്കാരും ആയിരിക്കും. ആൾക്കാരുമായി എങ്ങനെ പെരുമാറണം എന്ന് ഉള്ള കാര്യങ്ങളിലെല്ലാം അറിവുള്ളവർ ആയിരിക്കും. സഹാനുഭൂതി, ബന്ധങ്ങൾ, സ്വയം അവബോധം, ആത്മനിയന്ത്രണം എന്നിവ ഉള്ളവർ ആയിരിക്കും. ഇവർക്ക് സ്വയം മോട്ടിവേഷൻ ചെയ്യാനുള്ള കഴിവും മറ്റുള്ളവർക്ക് മോട്ടിവേഷന് കൊടുക്കാനുള്ള കഴിവും കൂടുതലായിരിക്കും. ഒരു വ്യക്തിക്ക് ആദ്യം ലഭിക്കേണ്ടത് EQ ആണ്. EQ ഇല്ലാത്ത ഒരാളെ സംബന്ധിച്ച് ജീവിതം പരാജയമായിരിക്കാം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.