പ്രവൃത്തിയും പ്രതികരണവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. ഇന്ന് പ്രവൃത്തിയേക്കാളും പ്രതികരിക്കുന്ന ആളുകളാണ് കൂടുതലുള്ളത്. എന്നാൽ പ്രതികരിക്കുന്നതിനേക്കാളും പ്രവൃത്തി ചെയ്യുന്നതാണ് ഏറ്റവും മികച്ചത്. ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്ന ചില കാര്യങ്ങളാണ് ഇന്നിവിടെ പറയുന്നത്.
- മനുഷ്യന്റെ സ്വാഭാവികമായ ഒരു സ്വഭാവരീതിയാണ് പ്രതികരണം. എന്നാൽ പലപ്പോഴും പെട്ടെന്നുള്ള പ്രതികരണ സ്വഭാവം എല്ലാവരെയും കുഴപ്പത്തിലാക്കും. അതുകൊണ്ട് തന്നെ പ്രതികരിക്കുന്നതിന് മുൻപേ നിങ്ങൾ പ്രതികരിക്കുന്ന രീതി ശരിയാണോയെന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ. ഒരാൾ ഒരു കാര്യം പറയുമ്പോൾ അതിലുടനെ പ്രതികരിക്കാതെ അതിനെക്കുറിച്ച് ഒന്ന് ആലോചിച്ചതിനുശേഷം ഞാൻ പറയാൻ പോകുന്ന പ്രതികരണം കൊണ്ട് കേൾക്കുന്ന ആളിനോ, തനിക്കോ ഉപകാരമുണ്ടോ എന്നും ഇല്ലെങ്കിൽ സമൂഹത്തിന് ഗുണമുണ്ടോ എന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ.
- പ്രവർത്തിക്കുന്നവർക്ക് ലോകത്തിന്റെയും മറ്റു മനുഷ്യരുടെയും ജീവിതത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സാധിക്കും എന്നാണ് പറയുന്നത്. എന്നാൽ പ്രതികരിക്കുന്ന ഒരാൾക്ക് എപ്പോഴും ശത്രുക്കളും പ്രശ്നങ്ങളും സംഭവിച്ചുകൊണ്ടിരിക്കും.
- മറ്റൊരാൾ പറയുന്നത് കേട്ട് അനുസരിക്കുന്ന ആൾ പ്രതികരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മറ്റുള്ളവർ ഒരു കാര്യം പറയുമ്പോൾ അത് ശരിയാണോ അത് താൻ പറഞ്ഞാൽ ശരിയാകുമോ എന്ന് ചിന്തിച്ച് ചെയ്യുന്ന ഒരാൾ പ്രവർത്തിയാണ് ചെയ്യുന്നത്.
- പലപ്പോഴും പലരും പരാജയപ്പെടുന്നത് പ്രതികരിക്കുന്നത് കൊണ്ടാണ്. നിങ്ങൾ പലപ്പോഴും തെറ്റിദ്ധാരണപരമായ കാര്യങ്ങൾ ചെയ്തിട്ടുള്ളത് അല്ലെങ്കിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയേണ്ടി വരുന്നത് ഈ പ്രതികരണ സ്വഭാവത്തിലൂടെയാണ്. ചില ആളുകൾ പറയുന്നത് കേട്ട് ചാടി അതിൽ വീഴുകയും, നിങ്ങൾ അതിൽ പ്രതികരിക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന വിഷമങ്ങൾ ജീവിതകാലം മുഴുവൻ കൊണ്ടുപോകേണ്ടിവരും. ചിലപ്പോൾ ഇത് കുടുംബജീവിതത്തിലാകാം, സാമൂഹ്യ പ്രവർത്തനങ്ങളിൽ ആകാം, അല്ലെങ്കിൽ നല്ല ബന്ധങ്ങളിലാകാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങൾക്ക് കാരണം പെട്ടെന്നുള്ള പ്രതികരണമാണ് എന്ന തത്വം മനസ്സിലാക്കുകയും, കേട്ടിട്ട് അതിന്റെ ശരി തെറ്റുകൾ ചിന്തിച്ചതിന് ശേഷം പ്രവർത്തിക്കുക എന്ന രീതിയിൽ കൊണ്ടെത്തിച്ചാൽ നല്ലതായിരിക്കും.
- നിങ്ങളുടെ വീഴ്ച മറ്റുള്ളവരുടെ മുൻപിൽ പറയാതിരിക്കുക. നിങ്ങളുടെ വീഴ്ച മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാതിരിക്കുക. പ്രതികരണം എന്ന ഭാഗത്തുള്ള പ്രശ്നമാണ് ,നിങ്ങളുടെ ഭാഗത്ത് ഒരു വീഴ്ച ഉണ്ടാവുകയാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ തെറ്റ് ഒരാൾ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ വേണ്ടി ഉള്ള ഒരു സ്വഭാവം ഈ പ്രതികരണ കൊണ്ട് ഉണ്ടാകും. ഇത് പലപ്പോഴും കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ട് എത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒന്ന് ആലോചിച്ചതിനു ശേഷം മാത്രം പ്രവർത്തിക്കണം.
ഇങ്ങനെ ചിന്തിച്ച് പ്രതികരിക്കുന്നതിന് പകരം പ്രവർത്തിക്കുന്ന ആളുകൾ മഹത്തരമായ ജീവിതം കൊണ്ടു പോകുന്നവർ ആയിരിക്കും.
ചർച്ചകൾ ഫലപ്രദമാകുവാൻ എന്തൊക്കെ ചെയ്യണം?... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.