ഇന്നത്തെ പുതിയ തലമുറ ബിസിനസ് ആരംഭിക്കുന്നതിന് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നു എന്നാണ് പറയാറുള്ളത്. ഇന്ന് പലർക്കും സ്റ്റാർട്പും ബിസിനസും എന്താണെന്നുള്ള സംശയമുണ്ട്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം
- സ്റ്റാർട്പ്പ് എന്ന് പറയുന്നത് ഒരു ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് വലുതായി ചിന്തിക്കുന്ന സംരംഭമാണ്. ഒരു വിഷയത്തിന് പരിഹാരം കണ്ടെത്തുന്ന വലിയ ഒരു കമ്പനി ആയിട്ടാണ് ഇതിനെ കാണുന്നത്. ബിസിനസെന്ന് പറയുന്നത് ഒരാൾക്ക് ജീവിതമാർഗത്തിനു വേണ്ടി ലാഭം നേടുന്നകോൺസെപ്റ്റാണ്. പ്രത്യേകിച്ച് സ്മോൾ സ്കെയിൽ ബിസിനസ്.
- സ്റ്റാർട്പ്പ് ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തി ഇന്നോവേഷൻ കൂടി അതോടൊപ്പം കൊണ്ടുവരും. ബിസിനസ് ഒരു പ്രശ്നത്തിന് പരിഹാരം മാത്രമെ കണ്ടെത്തുകയുള്ളൂ. ഉദാഹരണത്തിന് ഒരു സ്ഥലത്ത് ഫുഡ് കഴിക്കാൻ സൗകര്യമില്ലെങ്കിൽ അവിടെ ഒരു ഹോട്ടൽ കൊണ്ടുവരിക എന്നതാണ് ബിസിനസ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ സ്റ്റാർട്ടപ്പ് എന്ന് പറഞ്ഞാൽ ആ പ്രദേശത്തുള്ള ആളുകൾക്ക് വീടുകളിൽ ഫുഡ് കൊണ്ട് എത്തിക്കുന്നതിന് ഒരു സൊലൂഷൻ കൊണ്ടുവരിക എന്നതാണ്. swiggy, zomato പോലുള്ളവ കൂടുതൽ സ്ഥലങ്ങളിൽ വേഗത്തിൽ ഫുഡ് എത്തിച്ചു കൊടുക്കുക എന്ന കോൺസെപ്റ്റ് ആണ് സ്റ്റാർട്ടപ്പുകളിൽ വരുന്നത്. Flipkart, amazon തുടങ്ങിയവയെല്ലാം സ്റ്റാർട്പ്പിൽ വരുന്നതാണ്.
- ഹൈലി പ്രൊഫഷണലായിട്ടാണ് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുക. ട്രഡീഷണലിൽ നിന്നും മാറിഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് പ്രൊഫഷണൽ ആയിട്ടുള്ളതായിരിക്കും സ്റ്റാർട്ടപ്പുകൾ. മികച്ച ഓഫീസുകൾ, നല്ല അന്തരീക്ഷം, എന്നിങ്ങനെ വ്യത്യസ്തമായ പ്രൊഫഷണൽ രീതിയാണ് സ്റ്റാർട്ടപ്പുകൾക്കുള്ളത്. ബിസിനസുകൾ മിക്കവാറും എല്ലാം ട്രഡീഷണൽ രീതിയിൽ തന്നെ പോകുന്നവയായിരിക്കും. ചെറിയ ചെറിയ മാറ്റങ്ങൾ ആയിരിക്കും ബിസിനസ്സിൽ കൊണ്ടുവരിക.
- മികച്ച കഴിവുള്ള ആളുകൾ ആയിരിക്കും സ്റ്റാർട്ടപ്പുകളിൽ ജോലി എടുക്കുക. സിഇഒ, എച്ച്. ആർ, മാർക്കറ്റിംഗ്, സെയിൽസ് എന്നിങ്ങനെ പ്രത്യേകം ആളുകളെ കൊണ്ടുവന്ന് അതിനെ ഡെവലപ്പ് ചെയ്യുന്ന രീതിയാണ് സ്റ്റാർട്ടപ്പുകൾക്കുള്ളത്. ബിസിനസ്സിൽ ശ്രദ്ധിക്കാറുള്ളത് ലോ ഇൻകം കൊടുത്തുകൊണ്ട് മാൻ പവറിന് പ്രാധാന്യം കൊടുക്കുന്ന സ്റ്റാഫുകളെയാകും.
- ടെക്നോളജിക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നതാണ് സ്റ്റാർട്ടപ്പുകൾ. നിങ്ങൾക്ക് നോക്കിയാൽ അറിയാം ആമസോൺ ഫ്ലിപ്കാർട്ട് തുടങ്ങിയ സ്റ്റാർട്ടപ്പുകൾ ഒക്കെ ടെക്നോളജി കൊണ്ട് വളർന്ന കമ്പനികളാണ്. കാര്യമായി മാറ്റങ്ങൾ കൊണ്ടുവരികയും കസ്റ്റമറുമായി സംവദിക്കുന്ന രീതിയാണ് സ്റ്റാർട്പ്പ്കൾക്കുള്ളത്.
- ലാഭത്തേക്കാൾ വളർച്ചയാണ് സ്റ്റാർട്ടപ്പ് കമ്പനികൾ നോക്കുന്നത്. മാക്സിമം ആളുകളുടെ അടുത്തേക്ക് എത്തിക്കുക എന്നതിനാണ് സ്റ്റാർട്ടപ്പ്പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ ബിസിനസുകളിൽ ലാഭം കിട്ടുന്നതിനാണ് പ്രാധാന്യം നൽകുന്നത്.
- സ്റ്റാർട്ടപ്പുകൾ ഫണ്ട് കണ്ടെത്തുന്നത് സ്വന്തം നിലയ്ക്കും, എയ്ഞ്ചൽ ഫണ്ടിംഗ് തുടങ്ങിയ രീതിയിലായിരിക്കും. ബിസിനസിനെ സംബന്ധിച്ചിടത്തോളം സ്വന്തം ഫണ്ടും, ബാങ്ക് ലോണുകളിലൂടെയുമായിരിക്കും മുന്നോട്ടു കൊണ്ടുപോവുക.
- സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് ഐപിഒ പോലുള്ള കാര്യങ്ങളിൽ എത്തുകയും ക്ലൗഡ് ഫണ്ടിങ്ങിലേക്ക് എത്താനുള്ള കാര്യങ്ങൾ അവർ ചെയ്യും.
- സ്റ്റാർട്ടപ്പുകൾ പഴയ കാലഘട്ടത്തിൽ നിന്നും പുതിയ കാലഘട്ടത്തിലോട്ട് ചിന്തിക്കുന്നതായിരിക്കും. സമൂഹത്തെ പ്രേരിപ്പിക്കുന്ന ഒരു ആശയം ആയിരിക്കും സ്റ്റാർട്ടപ്പുകൾ കൊണ്ടുവരിക. ബിസിനസിനെ സംബന്ധിച്ചിടത്തോളം സാധാരണ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്നതിനപ്പുറം സാഹചര്യത്തെ മാറ്റിമറിക്കുക എന്ന കാര്യം ഒരിക്കലും ചിന്തിക്കാറില്ല.
- 90% സ്റ്റാർട്ടപ്പുകളും പരാജയമാണ് 10 ശതമാനം മാത്രമാണ് വിജയിക്കാൻ സാധ്യത. സ്റ്റാർട്ടപ്പുകളിൽ റിസ്ക് വളരെ കൂടുതലാണ് കാരണം ഇതിലെ പുതിയ ആശയങ്ങൾ കൊണ്ടുവരുന്നത് കൊണ്ട് സമൂഹം എങ്ങനെയാണ് ഉൾക്കൊള്ളുക എന്നത് പറയാൻ പറ്റുകയില്ല. ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോൾ പരാജയ ശതമാനം വളരെ കൂടുതലാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഒരു പുതിയ സംരംഭത്തിന് പേര് നിശ്ചയിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.