Sections

എന്താണ് ആർട്ട് ഓഫ് എഗ്രീയിങ്ങ്? സെയിൽ വർധനയിൽ ഇതെങ്ങനെ സഹായിക്കുന്നു

Saturday, Mar 09, 2024
Reported By Soumya
Art of Agreeing

കസ്റ്റമറിനെ കൊണ്ട് സാധനം വാങ്ങിപ്പിക്കാൻ സമ്മതിപ്പിക്കുക എന്നതാണ് സെയിൽസ്മാൻമാർ ചെയ്യുന്ന ജോലി. ഇങ്ങനെ ചെയ്യുന്ന സമയത്ത് കസ്റ്റമർ പറയുന്ന പല കാര്യങ്ങളും സെയിൽസ്മാനും സമ്മതിക്കേണ്ടതായി വരും. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സമ്മതിച്ചാൽ മാത്രമാണ് കസ്റ്റമറിനെ നിങ്ങൾ വിചാരിക്കുന്ന തലത്തിലോട്ട് കൊണ്ടുവരാൻ സാധിക്കുക. ഉദാഹരണമായി നിങ്ങൾ കാണാൻ പോകുന്ന കസ്റ്റമേഴ്സ് ഓരോരുത്തരും വ്യത്യസ്തരായ ആളുകളാണ് രാഷ്ട്രീയപരമായോ മതപരമായോ ജാതീയമായോ വ്യത്യാസങ്ങൾ ആകാം ഇങ്ങനെ ഓരോരുത്തരും ഓരോ തരത്തിൽ അവരുടെ കാഴ്ചപ്പാടുകളിൽ വിശ്വസിച്ച് ജീവിക്കുന്നവരാണ്. കസ്റ്റമറിനെ കാണാൻ പോകുന്ന ആളിന് ഒരുതരത്തിലുള്ള കാഴ്ചപ്പാടുകളും ഇല്ലാതെ ഏതൊരാളിനെയും ഉൾക്കൊള്ളാൻ കഴിയുന്ന ആളാണ് സെയിൽസ്മാൻ ആയി പോകേണ്ടത്. അങ്ങനെ ഉൾക്കൊളളാൻ കഴിഞ്ഞില്ലെങ്കിൽ സെയിൽസിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. ഇങ്ങനെ ചെയ്യുന്നതിന് ആർട്ട് ഓഫ് എഗ്രീയിങ്ങ് എന്നാണ് പറയുന്നത്. ആർട്ട് ഓഫ് എഗ്രീയിങ്ങിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • കസ്റ്റമറിനോട് സംസാരിക്കാൻ പോകുമ്പോൾ നേരത്തെ പറഞ്ഞത് പോലെ ഓരോ കസ്റ്റമറും വ്യത്യസ്തരാണ്. മതം കൊണ്ടോ ജാതി കോണ്ടോ സ്വഭാവം കൊണ്ടോ വംശം കൊണ്ടോ വ്യത്യസ്തത പുലർത്തുന്നവരാണ്. പക്ഷേ ഇങ്ങനെ വ്യത്യസ്തരാണ് എങ്കിലും നമ്മളെല്ലാം മനുഷ്യരാണ് എന്നുള്ള ഭാവം നിങ്ങൾക്കുണ്ടാവണം. ഞാനും അവനും വ്യത്യസ്തനാണ് എന്ന് ചിന്തിച്ചുകൊണ്ട് ഒരിക്കലും ഒരു കസ്റ്റമറി നോട് സംസാരിക്കാൻ പാടില്ല. നമ്മുടെ രക്തം ഒരേ നിറമാണ് നമ്മളെല്ലാം മനുഷ്യരാണ് ആത്യന്തികമായി നമ്മുടെയെല്ലാം സ്വഭാവങ്ങൾ തമ്മിൽ സാമ്യമുണ്ട് എന്ന് പറയുന്ന ഹ്യൂമൻ ഫിലോസഫിയിൽ നിങ്ങൾക്ക് വിശ്വാസ്യത സ്വാഭാവികമായി ഉണ്ടാകണം.നാമെല്ലാം ഒന്നാണ് എന്നുള്ള ചിന്ത ഉണ്ടാകണം. അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ മാത്രമാണ് നിങ്ങൾക്ക് അവരോട് സംസാരിക്കാൻ കഴിയുക.
  • അവർ പറയുന്ന ചില അബദ്ധങ്ങൾ ഉണ്ടാകാം. കസ്റ്റമറിന്റെ വിശ്വാസത്തിലുള്ളതും എന്നാൽ നിങ്ങൾക്ക് യോജിക്കാൻ പറ്റാത്തവയും ആയിരിക്കാം. അങ്ങനെ പറയുമ്പോൾ അത് അങ്ങനെയല്ല എന്ന് കസ്റ്റമറിനോട് തർക്കിക്കാൻ പാടില്ല. നമ്മുടെ ലക്ഷ്യം അവന്റെ ഫിലോസഫി അല്ലെങ്കിൽ നമ്മുടെ സിദ്ധാന്തം അടിച്ചേൽപ്പിക്കുക എന്നുള്ളതല്ല നമ്മുടെ പ്രോഡക്റ്റ് വിൽക്കുക എന്നുള്ളതാണ് നമ്മുടെ ചിന്ത.
  • കസ്റ്റമറിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ 5 പ്രാവശ്യം ശരി എന്നുള്ള ഉത്തരമാണ് വരുന്നതെങ്കിൽ ആറാമത്തെ തവണ പ്രോഡക്റ്റ് വാങ്ങണം എന്ന് പറഞ്ഞാൽ അവർ തീർച്ചയായും വാങ്ങും.അഞ്ച് യെസ് കസ്റ്റമറിനെ കൊണ്ട് പറയിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അവര് പറയുന്ന കാര്യങ്ങൾകൊക്കെ നിങ്ങൾ സമ്മതം പറയുമ്പോഴാണ് അവരുടെ സ്വഭാവം അവരുടെ ആഗ്രഹം അവരുടെ ചിന്ത എന്തൊക്കെയാണെന്ന് മനസ്സിലാക്കി അവരെക്കൊണ്ട് യെസ് പറയിപ്പിക്കാൻ പറ്റുകയുള്ളു. ഇതിനു വേണ്ടി ശ്രമിക്കുക എന്നത് സെയിൽസ്മാന്റെ സെയിൽസ് ടെക്നിക്കുകളിൽ ഒന്നാണ്. അങ്ങനെ പറയിപ്പിക്കണമെങ്കിൽ അവരുമായി യോജിച്ച് നിന്നാൽ മാത്രമേ സാധിക്കുകയുള്ളൂ.
  • പ്രൊഫഷനലിസം നാം സൂക്ഷിക്കണം. പ്രൊഫഷനലിസം എന്ന് പറഞ്ഞാൽ ആൾക്കാരുമായി തർക്കിച്ച് ബഹളമുണ്ടാക്കി നടക്കുക എന്നുള്ളതല്ല. പ്രൊഫഷണൽ എന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് കാര്യത്തിന് വേണ്ടിയാണോ പോകുന്നത് ആ കാര്യം വളരെ ഭംഗിയായി നടത്തി കൊണ്ടുവരിക എന്നുള്ളതാണ്. അതുപോലെതന്നെ അവരുടെ ആറ്റിറ്റിയൂഡ് നമ്മൾ അവരോട് സംസാരിക്കുന്ന രീതി ഇവയൊക്കെ അവർക്ക് ബഹുമാനം കൊടുക്കുന്ന തോന്നൽ ഉണ്ടാക്കണം. ഉദാഹരണമായി കസ്റ്റമറിനെ ബഹുമാനിക്കുന്ന ഒരാളിനെ മാത്രമേ അവർ തിരിച്ചും ബഹുമാനിക്കുകയുള്ളൂ. കൊടുക്കുന്നത് മാത്രമാണ് കിട്ടുക. കസ്റ്റമറിനെ ബഹുമാനിക്കുക എന്നുള്ളത് ഒരു മര്യാദയാണ് അതുകൊണ്ട് അവർ പറയുന്നതിനെ എതിർക്കുക എന്നുള്ളതല്ല മുന്നിൽ വച്ച് അതിനെ എതിർക്കാതിരിക്കുക. നമ്മുടെ ചിന്താഗതി ഇങ്ങനെയാണെങ്കിൽ അവരുടെ ചിന്താഗതി അങ്ങനെയാണ് അതിനെക്കുറിച്ച് ചിന്തിക്കേണ്ടയോ തർക്കിക്കേണ്ടതോ ആയ കാര്യമില്ല. അവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുകയും അതോടൊപ്പം അവരെ ബഹുമാനിക്കുകയും ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്നത് ബിസിനസ്സിൽ വളരെയേറെ ഗുണം ചെയ്യുന്ന കാര്യമാണ്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.