- Trending Now:
ഇന്ന് നമ്മൾ ചർച്ച ചെയ്യുവാൻ പോകുന്ന വിഷയമാണ് 80/20 പ്രിൻസിപ്പൽ അഥവാ പാരറ്റോ പ്രിൻസിപ്പിൾ
ജീവിതത്തിന്റെ 80% റിസൾട്ട് കിട്ടുന്നത് 20% പ്രവർത്തിയിൽ നിന്നുമാണ്. ഉദാഹരണമായി നമ്മൾ നിരന്തരം ധരിക്കുന്ന വസ്ത്രങ്ങൾ നമുക്കുള്ള മുഴുവൻ വസ്ത്രങ്ങളിലെ 20% മാത്രമായിരിക്കും. 80% നിങ്ങൾ സാധാരണയായി ധരിക്കാറേയില്ല. ലോകത്തിലെ 80 ശതമാനം സമ്പത്തും കൈകാര്യം ചെയ്യുന്നത് 20 ശതമാനം ആളുകളാണ്. ഇത് സൂക്ഷ്മമായി പരിശോധിച്ചു കഴിഞ്ഞാൽ ഏതു മേഖലയിലും കാണാൻ പറ്റുന്ന കാര്യമാണ്. ഈ പ്രിൻസിപ്പലിനെ കുറിച്ച് നമ്മൾ പഠിച്ചാൽ ജീവിതത്തിൽ വളരെയധികം മാറ്റം കൊണ്ടുവരാൻ സാധിക്കും. ഇത് വിൽഫ്രഡോ പാരെറ്റോ എന്നറിയപ്പെടുന്ന ഇറ്റാലിയൻ വ്യക്തിയാണ് 1893 ൽ ഈ സിദ്ധാന്തം അവതരിപ്പിച്ചത്. അദ്ദേഹം ഇംഗ്ലണ്ടിലെ സമ്പത്തിനെക്കുറിച്ച് പഠനം നടത്തിയ സമയത്ത് അവിടെയുള്ള 80 ശതമാനം സമ്പത്ത് 20% ആളുകളിലാണെന്ന് കണ്ടെത്തി. അങ്ങനെ സമസ്ത മേഖലകളിലും പഠനം നടത്തിയപ്പോൾ അദ്ദേഹം കണ്ടെത്തിയതാണ് 80/20 പ്രിൻസിപ്പിൾ.
ഈ കണക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം . എന്നാൽ പ്രാവഞ്ചികമായി നോക്കുമ്പോൾ ഇങ്ങനെയാണെന്ന് വ്യാപകമായിട്ട് കാണാൻ സാധിക്കും. ഇത് എല്ലാവരുടെയും ജീവിതവുമായി വളരെ കണക്ടഡ് ആയിട്ടുള്ള കാര്യമാണ്. ഉദാഹരണമായി ഒരു സെയിൽസ്മാനോ, ബിസിനസുകാരനോ ആണെങ്കിൽ അവന്റെ ബിസിനസിന്റെ 80 ശതമാനം നടക്കുന്നത് 20% കസ്റ്റമറിൽ നിന്നും ആയിരിക്കും. ബിസിനസ് നടത്തുന്ന ആളെ സംബന്ധിച്ചിടത്തോളം തന്റെ 20% കസ്റ്റമറിനോട് നല്ല രീതിയിൽ ബന്ധം പുലർത്തി കഴിഞ്ഞാൽ ബിസിനസ്സിൽ കാര്യമായ മാറ്റം സംഭവിക്കും. പ്രോഡക്റ്റിന്റെ കാര്യത്തിൽ നോക്കിയാലും അവരുടെ 20% പ്രോഡക്റ്റ് വച്ചായിരിക്കും 80 ശതമാനം സെയിൽസും നടക്കുന്നത്.
നമ്മുടെ ജീവിതത്തിലും ഇതേ പ്രിൻസിപ്പൽ പല സ്ഥലത്തും കാണാൻ പറ്റും. ജീവിതത്തിൽ ചെയ്യുന്ന 20% പ്രവർത്തി കൊണ്ടാണ് 80 ശതമാനം റിസൾട്ട് കിട്ടുന്നത്. മദ്യത്തിന്റെ 80 ശതമാനവും കുടിച്ചു തീർക്കുന്നത് 20% മദ്യപാന്മാർ ആയിരിക്കും. വ്യായാമത്തിന്റെ കാര്യത്തിൽ നോക്കുകയാണെങ്കിൽ ഒരു മണിക്കൂറോ അരമണിക്കൂറോ ചെയ്യുന്ന വ്യായാമംകൊണ്ട് ആ ദിവസം ഊർജ്സ്വലരായി നിൽക്കാൻ സാധിക്കുന്നു. സുഹൃത്തുക്കളുടെ കാര്യം എടുത്തുനോക്കിയാൽ 20% മാത്രം ആയിരിക്കും നമ്മളോടൊപ്പം എല്ലാ സപ്പോർട്ട് തന്ന് എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുന്നത് ബാക്കി 80 ശതമാനവും നമ്മളെ സപ്പോർട്ട് ചെയ്യുന്നവർ ആയിരിക്കില്ല.
ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അവരുടെ പാഠഭാഗത്തെ 20% നിന്നായിരിക്കും 80 ശതമാനം ക്വസ്റ്റ്യൻസ് ചോദിക്കുക. മൊബൈൽ ആപ്ലിക്കേഷൻസിൽ 20 % ആപ്ലിക്കേഷൻസായിരിക്കും ഉപയോഗിക്കുക 80 % ആരും തിരിഞ്ഞു നോക്കാറില്ല.
സമ്പാദ്യത്തിന്റെ 80% തുകയും ചെലവാക്കുന്നതും ജീവിതത്തിലെ 20% കാര്യങ്ങൾക്ക് വേണ്ടിയായിരിക്കും. ജീവിതത്തിൽ കണ്ടെത്തുന്നതിൽ 20% ആളുകൾ മാത്രമായിരിക്കും നമ്മുടെ 80 ശതമാനം പ്രവർത്തനങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നത്. അടുക്കളയുള്ള പാത്രങ്ങളിൽ വെറും 20% മാത്രമായിരിക്കും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നമുക്ക് ഉപകരിക്കുന്ന ആ 20 ശതമാനം കാര്യങ്ങൾ ഏതാണെന്ന് കണ്ടെത്തി അതിൽ കൂടുതൽ ശ്രദ്ധയൂന്നി മുന്നോട്ട്പോയാൽ, അത് ഫ്രണ്ടഷിപ്പിന്റെ കാര്യത്തിലായാലും ബിസ്നസ്, പ്രൊഡ്ക്ട് സെയിൽ തുടങ്ങി ജീവിതത്തിലെ എല്ലാ മേഘലയിലായാലും ശരി അത് നമ്മളെ വിജയത്തിൽ കൊണ്ടെത്തിക്കും. ഈ പ്രിൻസിപ്പലിനെക്കുറിച്ച് നന്നായി മനസ്സിലാക്കി കഴിഞ്ഞാൽ മണി മാനേജ്മെന്റ്, ടൈം മാനേജ്മെന്റ് എന്നിവ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.