- Trending Now:
ഒരു ബിസിനസ്സ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നല്ല കാര്യങ്ങളും ഉണ്ടായിരുന്നിട്ടും, സ്ഥാപകര്‍ക്ക്, ആവശ്യത്തിന് ഫണ്ട് സമാഹരിക്കുക എന്നതാണ് സംരംഭകത്വത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്ന്. ഇത് കണക്കിലെടുത്ത് നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പ് വായ്പകള്‍ വാഗ്ദാനം ചെയ്ത് സംരംഭകരെ സഹായിക്കാറുണ്ട്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംരംഭകരെ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാന വായ്പാ പദ്ധതികളിലൊന്നാണ് സ്റ്റാന്‍ഡപ്പ് ഇന്ത്യ. സംരംഭകത്വ സംസ്‌കാരം വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തിലാണ് ഇത്തരമൊരു വായ്പാ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.
2016 ല്‍ വീണ്ടും ആരംഭിച്ച സ്റ്റാന്‍ഡപ്പ് സ്‌കീം വനിതകള്‍ക്കും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കുമാണ് വായ്പ ലഭിക്കുക. ഇവര്‍ പുതുതായി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കുന്നത്. പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭമാണെങ്കിലോ കമ്പനി ആണെങ്കിലോ വായ്പ ലഭിക്കുന്നതിന് തടസമില്ല. എന്നാല്‍ സ്ഥാപത്തില്‍ 51 ശതമാനമെങ്കിലും ഓഹരി വനിതകള്‍ക്കോ പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കോ ആകണം.
10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ പദ്ധതി പ്രകാരം വായ്പയായി ലഭിക്കുന്നത്. സംരംഭം തുടങ്ങാനുള്ള മൊത്തം മുതല്‍മുടക്കിന്റെ 75 ശതമാനം വരെ വായ്പ ലഭിക്കും. 25 ശതമാനം സംരംഭകനോ സംരംഭകയോ തന്നെ വഹിക്കണം.
ഉല്‍പ്പാദനം, വ്യാപാരം, മറ്റ് സേവനങ്ങള്‍ എന്നിവയിലെ സംരംഭങ്ങള്‍ക്ക് പ്രയോജനം ലഭിക്കും, വ്യക്തിഗത ഇതര സംരംഭങ്ങള്‍ക്ക് ഒരു സ്ത്രീ അല്ലെങ്കില്‍ എസ്സി / എസ്ടി സംരംഭകന്റെ കൈവശമുള്ള കമ്പനിയില്‍ കുറഞ്ഞത് 51% ഓഹരി ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷകന്‍ മുമ്പ് ഏതെങ്കിലും വായ്പകള്‍ വീഴ്ച വരുത്തരുത്.18 മാസം മുതല്‍ 7 വര്‍ഷം വരെയാണ് വായ്പ തിരിച്ചടവ് കാലാവധി.
സംരംഭം തുടങ്ങാന്‍ പണമില്ലെ?; സഹായിക്കാന്‍ ഇതാ മികച്ച പദ്ധതി
... Read More
അപേക്ഷകന്‍ ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ വായ്പാ തിരച്ചടവുകളില്‍ വീഴ്ച്ച വരുത്തിയ ആളാകരുത്. മൂലധന സബ്സിഡിയായി തുക ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്ന് കിട്ടുന്നുണ്ടെങ്കില്‍ അത് സംരംഭകന്റെ വിഹിതമായി കൂട്ടും. എങ്കില്‍ തന്നെയും 10 ശതമാനം തുക സംരംഭനോ സംരംഭകയോ സ്വന്തമായി തന്നെ എടുക്കണം.
വിശദമായ വിവരങ്ങള്‍ standupmitra.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതിലൂടെ തന്നെ അപേക്ഷയും സമര്‍പ്പിക്കാം. സിഡ്ബി കേന്ദ്രങ്ങള്‍ മുഖേനെയും നബാര്‍ഡ് ശാഖകള്‍ മുഖേനയും സംരംഭങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പരിശീലനം ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
വീട്ടിലിരുന്ന് സമ്പാദിക്കാം; പദ്ധതികള്‍ ഒരുപാട് സ്വപ്നം ഇനി കൈയ്യെത്തും ദൂരെ
... Read More
വായ്പാ തുക കൂടുതല്‍ ആയതിനാല്‍ അധിക ഈട് ആവശ്യപ്പെടാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. സിജിഎപ്എസ്ഐഎല്‍ ഗ്യാരന്റി എടുത്ത് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഈ ഗ്യാരന്റിക്ക് ഫീസ് ഈടാക്കുന്നുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.