- Trending Now:
ഒരു ബിസിനസിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും ഗുണമേന്മയും പ്രവര്‍ത്തന മികവും മാത്രം ഉള്‍പ്പെടുന്നതല്ല.അതിന് മികച്ച മാര്‍ക്കറ്റിംഗ് ടെക്‌നിക്‌സ് കൂടിയേ തീരു.പ്രശസ്ത മാര്‍ക്കറ്റിംഗ് വിദഗ്ദനും ഗ്രന്ഥാകാരനുമായ പോള്‍ റസ്സല്‍ സ്മിത് (P.R Smith ) 1990 കളില്‍ വികസിപ്പിച്ചെടുത്ത ഒരു മാര്‍ക്കറ്റിംഗ് അപഗ്രഥന രീതിയാണ് SOSTAC Analysis.
ഏതൊരു കമ്പനിയും ഒരു മാര്‍ക്കറ്റിംഗ് ക്യാമ്പയിനുമായി ഇറങ്ങുന്നതിന് മുമ്പ് ചര്‍ച്ചചെയ്യുകയും വിലയിരുത്തുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട ചില വസ്തുതകളെയാണ് അദ്ദേഹം ഈ മോഡലിലൂടെ അവതരിപ്പിക്കുന്നത്.
നിര്‍ണ്ണായകമായ ഘടകങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് ഇതിനുള്ള ഉത്തരവും കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ആ മാര്‍ക്കറ്റിംഗ് ക്യാമ്പയിന്‍ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാനും ഫലപ്രാപ്തിയില്‍ എത്തിക്കാനും സാധിക്കും.
Situation Analysis, Objectives, Strategy, Tactics, Action, Control എന്നീ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കി അതിനനുസൃതമായ രീതിയില്‍ മാര്‍ക്കറ്റിംഗ് ക്യാമ്പയിന്‍ രൂപ കല്പന ചെയ്ത് പ്രചരിപ്പിച്ചാല്‍ ആ ക്യാമ്പയിന്‍ ഉറപ്പായും വിജയിക്കുകയും ലക്ഷ്യം കൈവരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.ഈ വാക്കുകളുടെയെല്ലാം ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ് SOSTAC Analysis എന്ന വാക്ക് രൂപപ്പെട്ടത്.
1.സാഹചര്യം വിശകലനം ചെയ്യക (Situation Analyssi)
നിലവിലെ വിപണി സാഹചര്യത്തെക്കുറിച്ചുള്ള ഒരു വിശദമായ SWOT Analysis ആണ് ഇവിടെ വേണ്ടത്.
വിപണിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? ഏത് തരം ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്?
അവരുടെ പ്രായപരിധി, ലിംഗം, വരുമാന നില, ജീവിത ശൈലി, ഉപഭോഗ സ്വഭാവം, തൊഴില്‍ തുടങ്ങിയ ഘടകങ്ങളെക്കുറിച്ച് വിശദമായി പഠിക്കണം.നിലവിലെ മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍ എന്തൊക്കെയാണ്?
ആരെല്ലാമാണ് വിപണിയില്‍ തങ്ങളുടെ എതിരാളികള്‍?എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണ്?തങ്ങളുടെ ശക്തിദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണ്?ഈ മാര്‍ക്കറ്റില്‍ വിജയിക്കാനുള്ള നമ്മുടെ ശക്തിസ്രോതസ്സുകളും മറ്റു വിഭവങ്ങളും എന്തൊക്കെയാണ്?
2. ഒബ്ജക്ടീവ്‌സ്
വരും വര്‍ഷങ്ങളില്‍ തങ്ങളുടെ ബിസിനസിനെ ഏത് നിലയില്‍ എത്തിക്കണം എന്ന ലക്ഷ്യം നിര്‍ണ്ണയിക്കുന്ന ഘട്ടമാണിത്. വില്പനയില്‍ തങ്ങളുടെ ടാര്‍ജറ്റ് എത്രയാണ്?എത്ര ടേണ്‍ഓവര്‍ ഉണ്ടാക്കണം? എത്ര ശതമാനം സെയില്‍സ് കണ്‍വേര്‍ഷന്‍ കൈവരിക്കണം?എത്ര പുതിയ ഉപഭോക്താക്കളെ സൃഷ്ടിക്കണം?എത്ര ശതമാനം ഉപഭോക്താക്കളെ നിലനിര്‍ത്തണം?തങ്ങളുടെ ഉല്പന്നത്തിന്റെ മാത്രം പ്രത്യേകത എന്തായിരിക്കണം?അത് എങ്ങനെ ഏത് രീതിയില്‍ ഉപഭോക്താക്കളെ അറിയിക്കണം?
3. തന്ത്രരൂപീകരണം (സ്ട്രാറ്റജി)
മേല്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എന്തെല്ലാം ചെയ്യണം എന്ന് വിശദമായി പ്ലാന്‍ ചെയ്യുകയാണ് ഇവിടെ.
മാര്‍ക്കറ്റിനെ ഏത് രീതിയില്‍ ക്രമീകരിക്കണം ?അതില്‍ ഏത് segment തെരഞ്ഞെടുക്കണം?
ഏതെല്ലാം തരം ഉപഭോക്താക്കളെയാണ് ലക്ഷ്യം വെയ്‌ക്കേണ്ടത്.തങ്ങളുടെ ഉല്പന്നത്തെ / ബ്രാന്‍ഡിനെ ഏത് രീതിയിലാണ് പൊസിഷന്‍ ചെയ്യേണ്ടത്?ഉപഭോക്താക്കളുടെ ഉള്ളില്‍ എങ്ങനെയാണ് വിശ്വാസമുറപ്പിക്കേണ്ടത്? Trust, Try, Buy എന്നീ ഘട്ടങ്ങളിലൂടെ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകേണ്ടത് എങ്ങനെയാണ്?ഉപഭോക്താക്കളുമായുള്ള ബന്ധം,മാനേജ്‌മെന്റ്t, വിവരശേഖരണം എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം?
4. ടാക്ടിസ് (തന്ത്രങ്ങള്‍)
ലക്ഷ്യം നേടാന്‍ പയറ്റേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ഘട്ടമാണിത്.തങ്ങളുടെ മാര്‍ക്കറ്റിംഗ് മിക്‌സ് ഏത് രീതിയില്‍ വേണം?ഉല്പന്നത്തിന്റെ ക്വാളിറ്റി, വില, വിപണനം, വിതരണം, പാക്കിങ്, സ്റ്റോറേജ് തുടങ്ങിയവ ഏത് രീതിയിലായിരിക്കണം?തങ്ങളുടെ കമ്യൂണിക്കേഷന്‍ മികസ് എങ്ങനെ നിശ്ചയിക്കണം?
തങ്ങളുടെ കണ്ടന്റ് പ്ലാന്‍ എങ്ങനെയായിരിക്കണം?
5. പ്രവര്‍ത്തനം
ആര്, എന്തെല്ലാം ജോലികള്‍, എപ്പോള്‍, എങ്ങനെ ചെയ്യണം എന്ന് തീരുമാനിക്കുന്ന ഘട്ടമാണിത്.
എത്ര ഡിപ്പാര്‍ട്‌മെന്റുകള്‍ വേണം?ഓരോ ഡിപ്പാര്‍ട്‌മെന്റിന്റെയും ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണ്?
ഓരോന്നിലും എത്ര മാന്‍പവര്‍ വേണം?ഓരോ ഡിപ്പാര്‍ട്‌മെന്റും എന്തെല്ലാം പ്രവര്‍ത്തനങ്ങളിലൂടെയും പ്രക്രിയകളിലൂടെയുമാണ് കടന്നു പോകേണ്ടത്? ഒരോ ഡിപ്പാര്‍ട്‌മെന്റിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിഭവങ്ങള്‍ എന്തൊക്കെയാണ്?ഓരോ ഡിപ്പാര്‍ട്‌മെന്റിനും പ്രവര്‍ത്തിക്കാനാവശ്യമായ സ്‌കില്ലുകള്‍ എന്തൊക്കെയാണ്?
പുറമെ നിന്ന് ആരുടെയെല്ലാം സഹായം സ്വീകരിക്കണം?
6. കണ്‍ട്രോള്‍ (നിയന്ത്രണം)
കമ്പനിയുടെ പുരോഗതി ഏത് രീതിയില്‍ രേഖപ്പെടുത്തുമെന്നും അതിനെ ഏതെല്ലാം വിധത്തില്‍ വിലയിരുത്തണമെന്നും തീരുമാനിക്കുന്ന ഘട്ടമാണിത്.ഓരോ ഡിപ്പാര്‍ട്‌മെന്റിന്റെയും പ്രവര്‍ത്തനങ്ങളെ ആര്, എപ്പോള്‍, എങ്ങനെ monitor ചെയ്യണംസ്ഥാപനത്തിനകത്തെ റിപ്പോര്‍ട്ടിംഗ് രീതി എങ്ങനെയായിരിക്കണം?ആര്, ആര്‍ക്ക്, എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യണം? ആ റിപ്പോര്‍ട്ടുകളെ ആധാരമാക്കി എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം? സ്ഥാപനത്തിനകത്തെ നവീകരണങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടുകള്‍ എങ്ങനെ പ്രയോജനപ്പെടുത്തണം?
ഈ രീതിയില്‍ ഓരോ ചെറിയ കാര്യങ്ങളെയും സൂക്ഷമായി വിലയിരുത്തി മുമ്പോട്ട് പോകുന്ന ശൈലിയാണ് SOSTAC Model
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.