സെയിൽസ്മാന്മാർക്ക് തങ്ങളുടെ ജീവിതത്തിലെ മുഖ്യ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നഉള്ളതിനെ സംബന്ധിച്ച് അവ്യക്തമായ ധാരണകൾ കാണാറുണ്ട്. അവർ ചിന്തിക്കുന്നത് എനിക്ക് വിജയിക്കണം, സന്തോഷിക്കണം, സുഖകരമായി ജീവിക്കണം എന്നാണ്. പക്ഷേ ഇതെല്ലാം ആഗ്രഹങ്ങളാണ് അവയൊന്നും നിങ്ങളുടെ ലക്ഷ്യങ്ങൾ അല്ല. നിങ്ങളുടെ ലക്ഷ്യങ്ങൾ എപ്പോഴും SMART ആകണം.
- SMART എന്ന വാക്കിലെ ആദ്യത്തെ അക്ഷരമായ 'S' സൂചിപ്പിക്കുന്നത് സ്പെസിഫിക് എന്നാണ് അതായത് കൃത്യമായത്. ലക്ഷ്യങ്ങൾ എന്താവണമെന്ന് കാര്യത്തിൽ സെയിൽസ്മാൻമാർക്ക് കൃത്യത ഉണ്ടായിരിക്കണം. ഞാനെന്താവണം തന്റെ ലക്ഷ്യം എന്തായിരിക്കണം തനി ടാർജറ്റ് എന്തായിരിക്കണം എന്ന കാര്യത്തെക്കുറിച്ച് വ്യക്തത ഉണ്ടാകണം.
- M - മെഷറബിൾ അളക്കാൻ കഴിയുന്നത് ആകണം. ലക്ഷ്യങ്ങൾ ഭാവനയിലോ ആഗ്രഹങ്ങളിലോ മാത്രം ഒതുങ്ങി നിൽക്കരുത്.
- A - അച്ചീവബിൾ. നിങ്ങൾക്ക് നേടാൻ കഴിയുന്നവയാകണം ലക്ഷ്യങ്ങൾ. നിങ്ങളുടെ കഴിവിനെ അനുസരിച്ച് ആയിരിക്കണം നിങ്ങളുടെ ലക്ഷ്യങ്ങൾ. നിങ്ങളുടെ കഴിവിനെ പുറത്തുള്ളവയാണെങ്കിൽ അത് നേടാനുള്ള സ്കില്ലുകൾ നിങ്ങൾക്ക് ഉണ്ടായിരിക്കണം.
- R - റിയലിസ്റ്റിക് ആകണം. യാഥാർത്ഥ്യബോധമില്ലാത്ത ഒരു കാര്യവും സംഭവിക്കാൻ സാധ്യതയില്ല. നടക്കുന്ന കാര്യങ്ങൾ ആയിരിക്കണം നിങ്ങൾ ലക്ഷ്യമായി വയ്ക്കേണ്ടത്. ഉദാഹരണമായി പെട്ടെന്ന് ഒരാൾക്ക് 1000 കാറുകൾ വിൽക്കുന്ന ഒരു സെയിൽസ്മാൻ ആകണമെന്ന് ലക്ഷ്യം വച്ചിട്ട് കാര്യമില്ല അത് സാധിക്കില്ല. ഇതിന് വർഷങ്ങളുടെ കാത്തിരിപ്പ് വേണം. ഇതുപോലെ സെയിൽസ്മാനെ യാഥാർത്ഥ്യബോധം ഉണ്ടാകണം.
- T - ടൈം ബോണ്ട് സമയ പരിധിയോടുള്ളത്. എല്ലാ കാര്യങ്ങളും സമയപരിധിയിൽ ചെയ്യുക. ഓരോന്നിനും സമയപരിധിയുണ്ട് സമയത്തിന് മുൻപോ ശേഷമോ എന്നുള്ളതല്ല. ഓരോ കാര്യങ്ങളും നേടാൻ അതിന്റെതായ് സമയം ആവശ്യമാണ്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
സെയിൽസ് ഇംപ്രൂവ്മെന്റിനായി കസ്റ്റമർ ഫീഡ്ബാക്ക് ഡോക്യുമെന്റേഷൻ ചെയ്യേണ്ടതിന്റെ ആവശ്യകത... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.