Sections

എന്താണ് സെൻസറിന്യൂറൽ? രോഗകാരണങ്ങളും ലക്ഷണങ്ങളും

Monday, Jun 24, 2024
Reported By Soumya
Sensorineural

ബോളിവുഡ് പിന്നണി ഗായിക അൽക യാഗ്നിക്കിന് വൈറൽ അറ്റാക്ക് മൂലം അപൂർവമായ സെൻസറി കേൾവി നഷ്ടം എന്ന അസുഖം ബാധിച്ചതായി എല്ലാവരും അറിഞ്ഞു കാണും. 'sensorineural' എന്ന പദം രണ്ട് വാക്കുകളുടെ സംയോജനമാണ്. 'സെൻസോറി' എന്നത് അകത്തെ ചെവിയുടെ സെൻസറി അവയവമായ കോക്ലിയയെ സൂചിപ്പിക്കുന്നു. 'ന്യൂറൽ' എന്നത് ചെവിയിൽ നിന്ന് തലച്ചോറിലേക്ക് ശബ്ദങ്ങൾ കൈമാറുന്ന ഓഡിറ്ററി നാഡിയെ സൂചിപ്പിക്കുന്നു. ആന്തരിക ചെവിയിലോ, അകത്തെ ചെവിയിൽ നിന്ന് തലച്ചോറിലേക്കോ ഉള്ള നാഡിയിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന കേൾവിക്കുറവാണ് ഇത്.

കാരണങ്ങൾ

  • വാർദ്ധക്യ സഹജമായോ, അല്ലെങ്കിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾ എക്സ്പോഷർ ചെയ്യുന്നതോ മൂലമാണ് മിക്കപ്പോഴും ഇത് സംഭവിക്കുന്നത്.
  • ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോണുകളുടെയും ഉപയോഗം.
  • തലയ്ക്ക് ആഘാതം സംഭവിക്കുന്നത് ചെവിക്ക് കേടുവരുത്തും, ഇത് ഹ്രസ്വകാല അല്ലെങ്കിൽ ദീർഘകാല ശ്രവണ നഷ്ടത്തിന് കാരണമാകും.
  • വൈറസുകൾ , പ്രമേഹം , ഉയർന്ന രക്തസമ്മർദ്ദം എന്നിവയെല്ലാം കേൾവിക്കുറവിന്റെ സാധാരണ കാരണങ്ങളാണ്.
  • ചില ആൻറിബയോട്ടിക്കുകൾ, കാൻസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന കീമോതെറാപ്പി മരുന്നുകൾ, ലൂപ്പ് ഡൈയൂററ്റിക്സ് തുടങ്ങിയ ചില മരുന്നുകൾ ചില സന്ദർഭങ്ങളിൽ കേൾവിക്കുറവ് ഉണ്ടാക്കിയേക്കാം.

രോഗ ലക്ഷണങ്ങൾ

  • മറ്റൊരാൾ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ കഴിയായ്ക.
  • തലകറക്കം.
  • ബാലൻസ് പ്രശ്നങ്ങൾ.
  • ഫോണിൽ സംസാരിക്കുമ്പോൾ മനസ്സിലാകാതിരിക്കുക, വ്യക്തമായി സംസാരിക്കുന്നതുപോലും പിറുപിറുക്കുന്നതുപോലെ തോന്നുക.
  • കേൾവി കുറവ്.
  • ചെവിയിൽ മുഴങ്ങുന്ന പോലത്തെ ശബ്ദം.

ഇയർഫോൺ എങ്ങനെ ഉപയോഗിക്കണം

  • ഒരു മണിക്കൂറിൽ കൂടുതൽ നേരം ഇയർ ഫോൺ ഉപയോഗിക്കാതിരിക്കുക.
  • തുടർച്ചയായി ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക ചെവിക്ക് വിശ്രമം നൽകി ഉപയോഗിക്കുക.
  • 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക.
  • കോളിറ്റി ഇല്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക.
  • ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക.
  • അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക.
  • മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കരുത്.
  • ഒരു ദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.