Sections

10 രൂപയും നിക്ഷേപിക്കാം; റെക്കറിംഗ് സ്ഥിരമായ ആദായം നല്‍കുന്ന വഴി

Wednesday, Dec 08, 2021
Reported By admin
rd deposit

ഒരു നിശ്ചിത തുക നിക്ഷേപിക്കാനായി ഉപയോക്താക്കള്‍ക്ക് പ്രത്യേക കാലാവധിയും തെരഞ്ഞെടുക്കാവുന്നതാണ്

 

നമ്മുടെ നാട്ടില്‍ ചിലര്‍ക്കെങ്കിലും പരിചയമുള്ള ഒരു നിക്ഷേപ പദ്ധതിയാണ് റെക്കറിംഗ്.ആര്‍ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവ സ്ഥിരമായ ആദായം നല്‍കുന്ന നിക്ഷേപങ്ങള്‍ എന്ന പേരിലാണ് പ്രശസ്തം.

ആര്‍ഡി നിക്ഷേപ അക്കൗണ്ടുകളില്‍ ഉപയോക്താവ് തുക ഗഢുക്കളായി നല്‍കുകയും മെച്യുരിറ്റി കാലാവധി എത്തുമ്പോള്‍ മെച്യുരിറ്റി തുക സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.ബാങ്കുകള്‍ വിവിധ തരത്തിലാണ് ആര്‍ഡി നിക്ഷേപങ്ങളില്‍ പലിശ നല്‍കുന്നത്.ഈ പലിശ നിരക്ക് ഉപയോക്താവ് ഏത് വിഭാഗത്തില്‍പ്പെടുന്ന ആളാണ് ?, തെരഞ്ഞെടുത്ത നിക്ഷേപ കാലാവധി ? തുടങ്ങിയ ഘടങ്ങളെ ആശ്രയിച്ചിരിക്കും.

18 വയസിനു മുകളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആര്‍ഡി ഡെപ്പോസിറ്റുകള്‍ ആരംഭിക്കാം.ഒരു നിശ്ചിത തുക നിക്ഷേപിക്കാനായി ഉപയോക്താക്കള്‍ക്ക് പ്രത്യേക കാലാവധിയും തെരഞ്ഞെടുക്കാവുന്നതാണ്.സാധാരണയായി 6 മാസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധി കണ്ടുവരുന്നു.നിക്ഷേപങ്ങളുടെ പലിശ കൂട്ടുപലിശയായോ സാധാരണ പലിശയായോ കണക്കാക്കും.കാലാവധി അവസാനിക്കുമ്പോള്‍ ഒറ്റത്തവണയായി തുക പിന്‍വലിക്കാവുന്നതാണ്.ചില സ്‌കീമുകള്‍ പണം വീണ്ടും നിക്ഷേപിക്കാനും അവസരമൊരുക്കുന്നുണ്ട്.

സാധാരണ ബാങ്കുകള്‍ ഒക്കെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്.വിവിധങ്ങളായ തരത്തിലുള്ള ആര്‍ഡി സ്‌കീമുകളും ബാങ്കുകള്‍ ലഭ്യമാക്കാറുണ്ട്.ഇതിനു പുറമെ ചില സ്‌പെഷ്യല്‍ സ്‌കീമുകളും ബാങ്കുകള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്.4 മുതല്‍ 6.50 ശതമാനം വരെയാണ് പൊതുജനങ്ങള്‍ക്ക് ആര്‍ഡി നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന സാധാരണ പലിശ നിരക്ക്.

കൈയ്യില്‍ നിന്ന് പ്രതിമാസം 10 രൂപ നിക്ഷേപിച്ച് പോലും ആര്‍ഡി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും ആര്‍ഡി നിക്ഷേപം തുടങ്ങാം.ഇത് കുട്ടികളുടെ ഭാവിയിലേക്കുള്ള കരുതലായി ബാങ്കുകള്‍ അനുവദിക്കുന്നതാണ്.

നിക്ഷേപ തുക ക്രമേണ വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യം ആര്‍ഡി നിക്ഷേപങ്ങളിലുണ്ട്.കാലാവധി തീരുന്നതിന് മുന്‍പ് തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ ചില ബാങ്കുകള്‍ അനുവദിക്കാറുണ്ട്.ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസിലും നിങ്ങള്‍ക്ക് ആര്‍ഡി നിക്ഷേപങ്ങള്‍ ആരംഭിക്കാവുന്നതാണ്. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപങ്ങളുടെ കാലാവധി. ഇത്തരം നിക്ഷേപം ആരംഭിക്കാന്‍ പ്രതിമാസം ഏറ്റവും കുറഞ്ഞ തുക 10 രൂപയാണ്. എന്നാല്‍ നിക്ഷേപിക്കുന്ന പരമാവധി തുകയ്ക്ക് ഇവിടെയും പരിധിയില്ല. 5.8 ശതമാനം വാര്‍ഷിക നിരക്കിലാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപകര്‍ക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.