Sections

എന്താണ് പോഗോ തീയറി? സെയിൽസിൽ ഇത് എങ്ങനെ പ്രയോജനപ്പെടുത്താം?

Friday, Jul 28, 2023
Reported By Soumya
POGO

കസ്റ്റമറിനോട് സെയിൽസിനുവേണ്ടി സാധാരണ നമ്മൾ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. എങ്ങനെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങണം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ ചോദ്യങ്ങൾ ചോദിക്കുന്നതിന് ഒരു ഫോർമുലയുണ്ട്. അതിന്റെ പേരാണ് POGO. ഈ രീതിയിൽ കസ്റ്റമറിനോട് ചോദ്യങ്ങൾ ചോദിച്ചാൽ നിങ്ങളുടെ സെയിൽസ് മേഖലയ്ക്ക് എളുപ്പകരമായ ഒരു രീതി ആയിരിക്കും.

പോഗോയുടെ നിർവചനം

  • ആദ്യ അക്ഷരമായ 'P' കൊണ്ട് ഉദ്ദേശിക്കുന്നത് പേഴ്സണൽ ക്വസ്റ്റ്യൻസ് ആണ്. ഒരു കസ്റ്റമറി നോട് ആദ്യം ചോദിക്കേണ്ടത് ബിസിനസിന്റെ കാര്യങ്ങളല്ല. വ്യക്തിപരമായ കാര്യങ്ങളാണ് ആദ്യം ചോദിക്കേണ്ടത്. പേരെന്താണ്, എവിടെയാണ് വീട്, വീടിന്റെ സാഹചര്യങ്ങൾ, പരിചയമുള്ള ഒരു കസ്റ്റമറാണെങ്കിൽ കുടുംബത്തിൽ എല്ലാവർക്കും സുഖമാണോ, ഇത്തരത്തിലുള്ള വ്യക്തിപരമായ കാര്യങ്ങളാണ് ആദ്യം അന്വേഷിക്കേണ്ടത്.
  • രണ്ടാമത്തെ അക്ഷരമായ 'O' കൊണ്ട് ഉദ്ദേശിക്കുന്നത് ഓർഗനൈസേഷൻ ക്വസ്റ്റ്യൻസ് ആണ്. അവരുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിക്കേണ്ടത്. സ്ഥാപനം നന്നായി പോകുന്നുണ്ടോ, സ്റ്റാഫുകളെ കുറിച്ച് ചോദിക്കാം അങ്ങനെയുള്ള കാര്യങ്ങളാണ് രണ്ടാമത് ചോദിക്കേണ്ടത്.
  • മൂന്നാമത്തെ അക്ഷരമായ 'G' കൊണ്ട് ഉദ്ദേശിക്കുന്നത് ഗോൾസ് ക്വസ്റ്റ്യൻസ് ആണ്. അയാളുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. അയാളുടെ അല്ലെങ്കിൽ കസ്റ്റമറിന്റെ ഇപ്പോഴത്തെ ലക്ഷ്യം എന്താണ്, ആ ലക്ഷ്യത്തിനുവേണ്ടി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും, ഈ തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിക്കേണ്ടത്.
  • നാലാമത്തെ അക്ഷരമായ 'O' കൊണ്ട് ഉദ്ദേശിക്കുന്നത് ഒബ്സ്റ്റക്കൾസിനെ കുറിച്ചാണ്. അയാളുടെ ബിസിനസ്സിലെ തടസ്സങ്ങൾ എന്തൊക്കെയാണ് എന്നാണ് നമ്മൾ അറിയേണ്ടത്. ഉദാഹരണത്തിന് ഒരു മാസം കൊണ്ട് ബിസിനസ്സിൽ ഇത്ര സെയിൽ നടത്തണമെന്ന് വിചാരിച്ചിട്ട് നടന്നില്ല അതിനുള്ള തടസ്സം എന്താണ്.ഇതുമായി ബന്ധപ്പെട്ട ക്വസ്റ്റ്യൻസ് ആണ് ചോദിക്കേണ്ടത്. ഈ ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം. ഈ തടസ്സത്തിനുള്ള പരിഹാരമായിരിക്കണം നമ്മുടെ പ്രോഡക്റ്റ്.

പോഗോ പ്രധാനമായിട്ടും ഉപയോഗിക്കേണ്ടത് B 2 B കസ്റ്റമറിനോടാണ്. B 2 B കസ്റ്റാറെന്ന് പറയുന്നത് ബിസിനസുകാരൻ നമ്മുടെ കസ്റ്റമറായിട്ട് വരുമ്പോഴാണ്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.