- Trending Now:
താര ലോകത്തെ ക്രിപ്റ്റോകറന്‍സിയും എന്‍എഫ്ടിയും കുറച്ചു കാലങ്ങളായി ഡിജിറ്റല്‍ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്.സെലിബ്രിറ്റികള്‍ മുതല്‍ സ്‌കൂള്‍ കുട്ടികള്‍ വരെ വരുമാനമുണ്ടാക്കുന്ന ഡിജിറ്റല്‍ ഇടമാണ് എന്‍എഫ്ടി.കവിയായ അച്ഛന്‍ ഹരിവംശ് റായി ബച്ചന്റെ മധുശാല എന്ന കവിത നടന്‍ അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ എന്‍എഫ്ടിയാക്കി വിറ്റുപോയത് 756000 ഡോളറിനാണ്.ഇതടക്കം ഓട്ടോ ഗ്രാഫ് ചെയ്ത സിനിമാ പോസ്റ്രറുകള്‍,മറ്റു ശേഖരങ്ങള്‍ എല്ലാം കൂടി ലേലത്തില്‍ ബച്ചന് മൊത്തം ഒരു മില്യണ്‍ ഡോളറിനടുത്ത് കിട്ടി.ലക്ഷങ്ങളുടെ വില്‍പ്പനക്കഥകളാണ് എന്‍എഫ്ടിയ്ക്ക് പറയാനുള്ളത്.
സൂപ്പര്‍ താരം പൃഥ്വിരാജും എന്‍എഫ്ടി സ്വന്തമാക്കിയിരിക്കുകയാണ്. ലക്ഷ്മി മാധവന്‍ എന്ന കലാകാരിയുടെ എ സ്‌പൈ വിത് മൈ ലിറ്റില്‍ ഐ എന്ന ആര്‍ട്ട് വര്‍ക്കാണ് താരം വാങ്ങിയത്.0.80 ഇടിഎച്ച്(1.9 ലക്ഷം രൂപ) വില വരുന്നതാണ് ഈ എന്‍എഫ്ടി.
ഇന്ത്യയിലെ ഏറ്റവും മൂല്യമുളള ക്രിപ്‌റ്റോ എക്സ്ചേഞ്ച് ഏതാണെന്ന് അറിയേണ്ടേ?
... Read More
നോണ്‍- ഫഞ്ചിബിള്‍ ടോക്കണ്‍ എന്ന് പൂര്‍ണരൂപം. നോണ്‍- ഫഞ്ചിബിള്‍ എന്നാല്‍ സവിശേഷവും അതിനോട് മറ്റൊന്നിന് പകരം വെക്കാന്‍ പറ്റാത്തതും എന്നര്‍ത്ഥം.ലോകത്ത് ഒന്നേ ഉണ്ടാവുകയുള്ളു.സ്വാഭാവികമായും അതിന് ഡിമാന്റ് കൂടുമല്ലോ.ഒരു അസറ്റിനെ പ്രതിനിധീകരിക്കുന്ന ഒരു ബ്ലോക്ക്‌ചെയിനിലെ ഒരു തരം ക്രിപ്‌റ്റോഗ്രാഫിക് ടോക്കണാണ് നോണ്‍-ഫംഗബിള്‍ ടോക്കണ്‍ (എന്‍എഫ്ടി). ഇവ പൂര്‍ണമായും ഡിജിറ്റല്‍ അസറ്റുകള്‍ അല്ലെങ്കില്‍ യഥാര്‍ത്ഥ ലോക ആസ്തികളുടെ ടോക്കണൈസ്ഡ് പതിപ്പുകള്‍ ആകാം. എന്‍എഫ്ടികള്‍ പരസ്പരം മാറ്റാന്‍ കഴിയാത്തതിനാല്‍, അവ ഡിജിറ്റല്‍ മേഖലയിലെ ആധികാരികതയുടെയും ഉടമസ്ഥതയുടെയും തെളിവായി പ്രവര്‍ത്തിക്കാന്‍ കഴിയും.
ആഗോള ചെറുകിട ബിസിനസുകാരും ക്രിപ്‌റ്റോ കറന്‍സിയില്‍ തല്പരര്... Read More
എന്‍എഫ്ടികള്‍' അവ പരസ്പരം പരസ്പരം കൈമാറ്റം ചെയ്യാന്‍ കഴിയില്ല, രണ്ടും ഒന്നല്ല എന്നതിനാല്‍, ഈയിടെയായി ഇവ വളരെ പ്രസിദ്ധമായി വിപണനം ചെയ്യാവുന്ന കൂടാതെ / അല്ലെങ്കില്‍ ശേഖരിക്കാവുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആയി മാറി.ഇത് ഡിജിറ്റല്‍ ആര്‍ട്ടിന്റെ സൃഷ്ടികളോ മൂല്യമില്ലാത്ത മറ്റേതെങ്കിലും അസറ്റുകളുടെ വസ്തുക്കളോ വില്‍ക്കുന്നതിലൂടെ വളരെ ജനപ്രിയമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.