ജീവിതം വളരെ സിമ്പിളായി ജീവിക്കുന്ന രീതിയാണ് മിനിമലിസം എന്ന് പറയുന്നത്. ഇന്ന് ലോകത്തിൽ വളരെയധികം ആളുകൾ മിനിമലിസത്തിലൂടെ ജീവിക്കുന്നവരുണ്ട്. ലോകത്തിന് വളരെ പ്രശസ്തരായ പല മഹാന്മാരും ഇത്തരത്തിൽ ജീവിക്കുന്നവരാണ്. ബുദ്ധനും, ഗാന്ധിജിയും മുതൽ സ്റ്റീവ് ജോബ്സ് വരെയുള്ള ആളുകൾ ജീവിതത്തിൽ മിനിമലിസം പിന്തുടരുന്നവരാണ്. എന്താണ് മിനിമലിസം എന്നതിനെക്കുറിച്ച് നോക്കാം.
- സന്തോഷം തരാത്ത വസ്തുക്കളെ ജീവിതത്തിൽ നിന്ന് അവരുടെ ചുറ്റുപാടുകളിൽ നിന്നും മാറ്റുക എന്നതാണ് മിനിമലിസത്തിന്റെ ആദ്യത്തെ കാര്യം. അവരുടെ കാഴ്ചപ്പാടിൽ വീട്ടിലുള്ളതിൽ 80 ശതമാനം വസ്തുക്കളും ആവശ്യമില്ലാത്തവയാണ്. ഉദാഹരണമായി ഒരു വസ്തു വീട്ടിൽ സൂക്ഷിക്കുകയാണെങ്കിൽ അവർ ചില ചോദ്യങ്ങൾ സ്വയം ചോദിക്കും. യഥാർത്ഥത്തിൽ ഈ വസ്തു ഈ വീട്ടിൽ ആവശ്യമുണ്ടോ, ഈ വസ്തു എന്തെങ്കിലും തരത്തിലുള്ള സന്തോഷം ഈ വീട്ടിലോ കുടുംബത്തിനോ നൽകുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഇല്ല എന്ന് ഉത്തരമാണ് അവർക്ക് കിട്ടുന്നതെങ്കിൽ അവർ ആ വസ്തുക്കൾ മറ്റുള്ളവർക്ക് കൊടുക്കുകയോ അല്ലെങ്കിൽ അത് ഉപേക്ഷിക്കുവാനോ തയ്യാറാകും. വേണ്ടാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക എന്നത് തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
- പ്രകൃതിക്ക് അനുയോജ്യമായവ മാത്രമാണ് അവർ വാങ്ങാറുള്ളത്. ഇന്നത്തെ ആധുനികകാലത്ത് അലങ്കാരവസ്തുക്കളും മറ്റു ഫർണിച്ചറുകളും കൊണ്ട് വീടുകൾ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്. യഥാർത്ഥത്തിൽ ഒരാളിന്റെ മാനസിക അവസ്ഥ അല്ലെങ്കിൽ ഒരാളുടെ മൂഡിനെ വ്യത്യാസപ്പെടുത്തുന്നതിൽ ഇവയ്ക്ക് വളരെയധികം പങ്കുണ്ട്.
- മിനിമലിസം താല്പര്യപ്പെടുന്നവർ ഒരു വീട് വയ്ക്കുമ്പോൾ അവർക്ക് ആവശ്യമുള്ള റൂമുകളും, സാധനങ്ങളും മാത്രമായിരിക്കും അവർ അതിൽ ഉൾപ്പെടുത്തുക. മറ്റുള്ളവരെ കാണിക്കുന്നതിന് വേണ്ടി അനാവശ്യ ആഡംബരങ്ങൾ അവർ ചെയ്യാറില്ല. ഉദാഹരണമായി വീടുകളിൽ അനാവശ്യമായി ബാത്റൂമുകൾ, വലിയ ബെഡ്റൂമുകൾ, വീടിനകത്ത് നിറയെ സാധനങ്ങൾ ഇവയെന്നും അവർ ചെയ്യാറില്ല.
- സാധനങ്ങൾ പർച്ചേസ് ചെയ്യുന്ന സമയത്ത് ഓഫറുകളോ മറ്റൊന്നും അവർ ശ്രദ്ധിക്കാറില്ല. ആവശ്യമുള്ളതും ദീർഘകാലം ഉപകാരമുള്ളതുമായ സാധനങ്ങൾ മാത്രമേ അവർ വാങ്ങാറുള്ളൂ.
- മിനിമലിസത്തിൽ വിശ്വസിക്കുന്നവർ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന വീട്ടിലെ ഒരു ഭാഗമാണ് അടുക്കള. അടുക്കളയിൽ ഇരിക്കുന്ന പാത്രങ്ങളിൽ 80 ശതമാനവും നിങ്ങൾ ഉപയോഗിക്കാത്തവ ആയിരിക്കും. മിനിമലിസത്തിൽ പിന്തുടരുന്നവർ ഇത്തരം സാധനങ്ങൾ കൊണ്ട് അടുക്കള കുത്തി നിറയ്ക്കാറില്ല. ആറുമാസത്തിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുന്ന എന്ത് സാധനവും അവർ എടുത്തു മാറ്റാറുണ്ട്.
- പ്ലാസിക്ക് പോലെയുള്ള പ്രകൃതിക്ക് വിരുദ്ധമായ സാധനങ്ങൾ ഒന്നും മിനിമലിസത്തിൽ ജീവിക്കുന്നവർ ഉപയോഗിക്കാറില്ല. കഴിയുന്നത്ര പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും ഉപയോഗിക്കാത്തവർ ആയിരിക്കും. പ്ലാസ്റ്റിക്ക് കത്തിക്കുക തുടങ്ങിയവ പോലെ പ്രകൃതിക്ക് വിരുദ്ധമായ ഒന്നും അവർ ചെയ്യാറില്ല.
- പച്ചക്കറി മാലിന്യങ്ങളെ കമ്പോസ്റ്റുകളായി ഉപയോഗിച്ചുകൊണ്ട് പ്രകൃതിക്ക് ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നവർ ആയിരിക്കും.
- മിനിമലിസത്തിൽ ജീവിക്കുന്നവർ പുറത്തുനിന്നും ഭക്ഷണങ്ങൾ പാഴ്സലുകൾ വാങ്ങി വരാൻ ഇഷ്ടപ്പെടുന്നവർ അല്ല. ഏറ്റവും കൂടുതൽ വേസ്റ്റുകൾ ഉണ്ടാക്കുന്നത് ഹോട്ടലുകളിൽ നിന്നും ഭക്ഷണസാധനങ്ങൾ വാങ്ങിച്ചുകൊണ്ടുവരുന്ന പാത്രങ്ങളും അതിന്റെ കവറുകളും മറ്റുമാണ്. പലരുടെയും വീടുകളിൽ ഇത് കുത്തി നിറഞ്ഞു കൊണ്ടിരിക്കുകയാണ്.
ഏവർക്കും പ്രാക്ടീസ് ചെയ്യാവുന്ന മനോഹരമായ ഒരു രീതിയാണ് മിനിമലിസം. മിനിമലിസത്തിനെക്കുറിച്ച് നിരവധി കാര്യങ്ങൾ യൂട്യൂബ് വീഡിയോകളിലും പുസ്തകങ്ങളിൽ നിന്നും ലഭ്യമാണ്. ഇതിനെക്കുറിച്ച് അറിയാൻ താല്പര്യമുള്ള ആളുകൾക്ക് പുസ്തകങ്ങളും യൂട്യൂബ് വീഡിയോകളും നോക്കി മിനിമലിസത്തിനെ കുറിച്ച് കൂടുതലായി പഠിച്ച്, പ്രകൃതിക്ക് ഗുണകരമായ രീതിയിൽ ജീവിക്കാൻ ശ്രമിക്കുക.
ജീവിത വിജയത്തിനായി മറ്റുള്ളവർക്ക് മാപ്പ് നൽകുന്നതിന്റെ പ്രാധാന്യം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.