- Trending Now:
ദിനം പ്രതി ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് നൂറുകണക്കിന് ബ്രാന്‍ഡുകള്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്.എന്നാല്‍ അതില്‍ നിന്ന് വളരെ കുറച്ച് എണ്ണം മാത്രമാണ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നത്.അതും പല അളവുകോലുകളുടെയും അടിസ്ഥാനത്തില്‍.ഇതെ ബ്രാന്‍ഡിംഗ് ആശയവും തെരഞ്ഞെടുപ്പും അടുത്തകാലത്തായി ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപകര്‍ പ്രകടിപ്പിക്കുന്നുണ്ട്.എങ്ങനെയെന്നല്ലെ ?
ദീര്‍ഘകാല സമ്പത്ത് ലക്ഷ്യമിട്ട് ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ലാര്‍ജ് ക്യാപ് ഓഹരികള്‍ തെരഞ്ഞെടുക്കുന്നു.സ്ഥിര പ്രതിഷ്ഠ നേടിയ ഒരു ബ്രാന്‍ഡ് പോലെ സമാനമാണ് ലാര്‍ജ് ക്യാപ് ഓഹരികളുടെ അവസ്ഥയും.വിപണിയിലെ മുന്‍നിരക്കാരും മികച്ച അംഗീകാരമുള്ളതുമായ ഓഹരികളാകും ലാര്‍ജ് ക്യാപിലുള്ളത്.ഇവ വിപണി വിഹിതം നിലനിര്‍ത്തുകയും ആരോഗ്യകരമായ ലാഭം നിക്ഷേപകര്‍ക്ക് നേടിത്തരുകയും ചെയ്യും എന്ന് ഉപഭോക്താക്കള്‍ കണക്കാക്കുന്നു.
മിഡ് ക്യാപ് എന്ന് പറയുന്ന ഓഹരികള്‍ ഭാവിയിലെ മികച്ച വളര്‍ച്ചയുള്ള ഓഹരികളായി കണക്കാക്കുന്നു.മുന്‍നിരക്കാര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഇത്തരം കമ്പനികള്‍ക്ക് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്താന്‍ വലിയ നിക്ഷേപം ആവശ്യമായി വരും.
എന്താണ് ഈ ലാര്‍ജ്ജ്,മിഡ് എന്ന് സംശയമുണ്ടാകും അല്ലെ?.വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരികളെ ലാര്‍ജ്ജ് ക്യാപ്,മിഡ് ക്യാപ്,പിന്നെ സ്മാള്‍ ക്യാപ് എന്നിങ്ങനെ മൂന്നായി തിരിക്കാം. വിപണി മൂല്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 100 ഓഹരികളാണ് ലാര്‍ജ്ജ് ക്യാപ്.മുകളില്‍ പറഞ്ഞതു പോലെ ഈ ഓഹരികള്‍ മിക്കവാറും കാലം തെളിയിച്ച ബിസിനസുകളുടേതായിരിക്കും.മിഡ് ക്യാപ്-സ്മാള്‍ ക്യാപ് വിഭാഗങ്ങളെ അപേക്ഷിച്ച് ലാര്‍ജ്ജ് ക്യാപ് പദ്ധതികളില്‍ ആദായ നിരക്ക് താരതമ്യേന കുറവായിരിക്കും.റിസ്‌ക് കുറഞ്ഞിരിക്കുന്നതിനാല്‍ ആദായ നിരക്കും കുറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.