Sections

എന്താണ് ഹെലികോപ്റ്റർ പാരന്റിംഗ്? ഇതുകൊണ്ട് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ദോഷങ്ങൾ എന്തെല്ലാം?

Monday, Jun 10, 2024
Reported By Soumya
What is helicopter parenting

ഹെലികോപ്റ്റർ പാരന്റിങ് അഥവാ അമിതനിയന്ത്രണം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് ജീവിതത്തിൽ പരാജയപ്പെടുക. കുഞ്ഞുങ്ങൾക്ക് അതിർവരമ്പ് നൽകിക്കൊണ്ട് അവരെ ശ്വാസം മുട്ടിക്കുന്ന, അവർക്ക് അമിതമായി സംരക്ഷണം നൽകുന്ന, എന്തിനും ഏതിനും അവർക്ക് വേണ്ടി തീരുമാനങ്ങളെടുക്കുന്ന മാതാപിതാക്കളെ സൂചിപ്പിക്കാനാണ് 'ഹെലികോപ്റ്റർ പേരന്റ്' എന്ന പദം ഉപയോഗിക്കുന്നത്. കുട്ടികളെ എപ്പോഴും ഗൈഡ് ചെയ്തുകൊണ്ടേയിരിക്കുക, എന്താണ് കളിക്കേണ്ടത്, എങ്ങനെയാണ് ഒരു കളിപ്പാട്ടം കൊണ്ടു കളിക്കേണ്ടത്, കളിച്ചു കഴിഞ്ഞാൽ ആ സ്ഥലം വൃത്തിയാക്കാൻ ആവശ്യപ്പെടുക, കൂടുതൽ സ്ട്രിക്റ്റ് ആകുക ഇതെല്ലാം ഹെലികോപ്റ്റർ പാരന്റിന്റെ ലക്ഷണങ്ങളാണ്. രക്ഷിതാക്കളുടെ അമിത ഇടപെടലുകളും അമിതനിയന്ത്രണവും ഇല്ലാത്ത കുട്ടികൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വരുന്ന സന്ദർഭങ്ങളെ അതിജീവിക്കാനും ജീവിതത്തിൽ വിജയിക്കുവാനും സാധിക്കും. ഹെലികോപ്റ്റർ പാരന്റിന്റെ ഭാഗമായ മാതാപിതാക്കൾ കുഞ്ഞുങ്ങളെ എങ്ങനെ ദോഷകരമായി സ്വാധിനിക്കുന്നു എന്ന് നോക്കാം.

  • വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നും പെരുമാറ്റം എങ്ങനെ മികച്ചതാക്കാമെന്നും കുട്ടികൾ പഠിക്കേണ്ടതുണ്ട്. രക്ഷിതാക്കളുടെ അമിത നിയന്ത്രണം കുട്ടികളിലെ ഈ കഴിവുകളെ ഇല്ലാതാക്കുന്നു.
  • രക്ഷിതാക്കളുടെ അമിതനിയന്ത്രണത്തിൽ വളരുന്ന കുട്ടികളിൽ ചിലർ എല്ലാവരെയും എതിർക്കുന്നവരായി മാറും. ചിലരോ നിശബ്ദരാകും, മറ്റു ചിലർ നിരാശ ബാധിച്ചവരുമായി മാറും.
  • കുഞ്ഞുങ്ങളുടെ ജീവിതത്തിലുള്ള മാതാപിതാക്കളുടെ അമിതമായ ഇടപെടൽ തങ്ങളെ മാതാപിതാക്കൾക്ക് തീരെ വിശ്വാസമില്ല എന്ന തോന്നലിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കും. അതവരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും സാരമായി ബാധിക്കും.
  • എല്ലാം ചെയ്തു കൊടുത്ത് ചെയ്തു കൊടുത്ത് ഒന്നും ചെയ്യാൻ അറിയാത്തവരായി ഒന്നിനും കൊള്ളാത്തവരായി അവർ മാറും.
  • എപ്പോഴും എല്ലാം ചെയ്തു കൊടുക്കാൻ മാതാപിതാക്കളുള്ളതിനാൽ സ്വന്തമായി ഒന്നും ചെയ്യാൻ കുട്ടികൾ പ്രാപ്തരല്ല. ബാങ്കിൽ കൊടുക്കേണ്ട ഒരു ഫോം പൂരിപ്പിക്കാൻ പോലും അവർക്ക് ഭയമാണ്. കാരണം അവരൊന്നും ചെയ്തു പഠിച്ചിട്ടില്ല. അവരുടെ മാതാപിതാക്കൾ അവരെ ഒന്നും ചെയ്യിപ്പിക്കാതെ 'സഹായിക്കുകയായിരുന്നു'.

കുട്ടികളെ, അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കു സഹായിക്കാൻ സാധിക്കും. അവരോട് സ്നേഹത്തോടെ സംസാരിക്കുക, അവരെ മനസ്സിലാക്കാൻ ശ്രമിക്കുക. പോസിറ്റീവ് ചിന്തകൾ വളർത്താൻ ചില മാർഗനിർദേശങ്ങൾ നൽകുക, നിറം കൊടുക്കുക, പാട്ടു കേൾക്കുക, ദീർഘശ്വാസം എടുക്കുക (deep breathing), ശാന്തമായ സ്ഥലത്ത് കണ്ണടച്ചിരുന്ന് ധ്യാനിക്കുക, അങ്ങനെ പല വഴികളും അവർക്ക് പറഞ്ഞു കൊടുക്കാം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

 


 

 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.