Sections

ഫോർ ബർണേഴ്സ് തിയറി എന്നാൽ എന്ത്? ജീവിത വിജയത്തിൽ ഇത് എങ്ങനെ സ്വാധീനിക്കുന്നു

Thursday, Aug 24, 2023
Reported By Soumya
Motivation

വർക്ക്-ലൈഫ് ബാലൻസിനെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാർഗ്ഗമാണ് ദി ഫോർ ബർണേഴ്സ് തിയറി. ബർണേഴ്സ് തിയറിയെക്കുറിച്ചാണ് ഇന്ന് പറയുന്നത്. നിങ്ങളുടെ ജീവിതത്തെ നാല് ബർണറുകളുള്ള ഒരു അടുപ്പായി പ്രതിനിധീകരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക.

  • ആദ്യത്തെ ബർണർ നിങ്ങളുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്നു.
  • രണ്ടാമത്തെ ബർണർ നിങ്ങളുടെ സുഹൃത്തുക്കളാണ്.
  • മൂന്നാമത്തെ ബർണർ നിങ്ങളുടെ ആരോഗ്യമാണ്.
  • നാലാമത്തെ ബർണർ നിങ്ങളുടെ ജോലിയാണ്.

ഇത് നാല് ഗുണങ്ങൾ ഒരു വ്യക്തിക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളാണ്. ഫോർ ബേണേഴ്സ് തിയറി പറയുന്നത് വിജയിക്കണമെങ്കിൽ നിങ്ങളുടെ ബർണറുകളിൽ ഒന്ന് വെട്ടിക്കളയണം. ശരിക്കും വിജയിക്കണമെങ്കിൽ നിങ്ങൾ രണ്ടെണ്ണം വെട്ടിക്കളയണം. തീയറി പ്രകാരം ഈ നാല് കാര്യങ്ങളിലും ഒരാൾ അമിത ശ്രദ്ധ കൊടുക്കുകയാണെങ്കിൽ അയാൾക്ക് ഒരു ശരാശരി ജീവിതമായിരിക്കും കിട്ടുക. പക്ഷേ ഇതിൽ ഏതെങ്കിലും ഒരു കാര്യം നമ്മൾ ഒഴിവാക്കുകയാണെങ്കിൽ ജീവിതത്തിൽ വിജയിച്ച ആളായി മാറും. ഇതിൽ രണ്ടു കാര്യങ്ങൾ നിങ്ങൾ മാറ്റുകയാണെങ്കിൽ ജീവിതത്തിൽ വളരെ ശക്തനായിട്ടുള്ള വിജയിയായിട്ട് മാറും.
ഇതിൽ മൂന്ന് കാര്യങ്ങൾ നിങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ലോകത്തിലെ തന്നെ വളരെ പ്രശസ്തനായ വ്യക്തിയായി മാറും എന്നാണ് ഫോർ ബർണർ തിയറി പറയുന്നത്. ഇത് നമുക്ക് വിശദമായി നോക്കാം

  • ഇതിൽ ഒന്ന് അതായത് ആരോഗ്യ, കുടുംബം, സുഹൃത്തുക്കൾ, ജോലി ഇതിൽ ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കുന്നവർ മാത്രമാണ് ജീവിതത്തിൽ വിജയിക്കുന്നത്. ഉദാഹരണമായി ചില ആൾക്കാർ ഫ്രണ്ട്സിനെ പരിഗണിക്കാതെ ജോലി, ആരോഗ്യം, കുടുംബം ഇവ മൂന്നും ശ്രദ്ധിച്ചു പോകുന്നവരുണ്ട്. മറ്റു ചിലർ കുടുംബത്തെ ഒഴിവാക്കി ആരോഗ്യം, സുഹൃത്തുക്കൾ, ജോലി നോക്കി പോകുന്നവരുണ്ട് ഇങ്ങനെ ഏതെങ്കിലും ഒരു കാര്യത്തിന് ഒഴിവാക്കി മുന്നോട്ടു പോകുന്ന ആളിന് മാത്രമേ ജീവിതത്തിൽ വിജയിയാകാൻ സാധിക്കുകയുള്ളൂ. ഇതിൽ ഏത് ഒഴുവാക്കണമെന്നത് അവരവരുടെ ചോയിസാണ്. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കാൻ സാധിക്കില്ല ആവറേജ് ജീവിതവുമായി മുന്നോട്ടുപോകാം.
  • ഇതിൽ രണ്ട് കാര്യങ്ങൾ ഒഴിവാക്കാൻ കഴിയുന്ന ആൾക്ക് ജീവിതത്തിൽ മോസ്റ്റ് സക്സസ്ഫുൾ പേഴ്സണായി മാറാൻ സാധിക്കും. ഉദാഹരണമായി ചില സിനിമാ നടന്മാരെ നോക്കി കഴിഞ്ഞാൽ അവർ ഹെൽത്തിനും വർക്കിനും വളരെ പ്രാധാന്യം കൊടുക്കുന്നവർ ആയിരിക്കും പക്ഷേ അവർക്ക് ഫാമിലിയോ ഫ്രണ്ട്സ് ഉണ്ടാക്കാൻ സാധ്യതയില്ല. അവർ കൂടുതൽ സിനിമയെ ഫോക്കസ് ചെയ്ത് മുന്നോട്ടു പോകുന്നവർ ആയിരിക്കും.
  • ലോകപ്രശസ്തരായിട്ടുള്ള ആളുകൾ മിക്കവാറും ഇതിൽ ഒന്നിൽ മാത്രം ഫോക്കസ് ചെയ്യുന്നവരായിരിക്കും. ഉദാഹരണമായി വർക്കിൽ മാത്രം ഫോക്കസ് ചെയ്യുന്ന ആളുകളുണ്ട് ബാക്കി അവർ സുഹൃത്തുക്കളെയോ ആരോഗ്യത്തെയോ കുടുംബത്തെയും ശ്രദ്ധിക്കാതെ അവരുടെ പ്രവർത്തിയിൽ മാത്രം ശ്രദ്ധിച്ച് വിജയിച്ച ആളുകൾ ആയിരിക്കും. ഉദാഹരണമായി അലക്സാണ്ടർ, വിവേകാനന്ദൻ, ശങ്കരാചാര്യർ ഇതുപോലെയുള്ള മഹാന്മാർ ഇവർ അവരുടെ പ്രവർത്തിയെ മാത്രം ശ്രദ്ധിച്ചു ജീവിച്ചവരാണ്. ഇവർക്ക് കുടുംബമോ സുഹൃത്തുക്കളോ ആരോഗ്യമോ അവർ ശ്രദ്ധിച്ചിരുന്നില്ല.

ഈ പറഞ്ഞതിന്റെ അർത്ഥം എല്ലാത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് പോയി കഴിഞ്ഞാൽ ജീവിതത്തിൽ എങ്ങും എത്താൻ സാധിക്കുകയില്ല. ഏതെങ്കിലും ഒന്നിനെ വളരെ പ്രധാനപ്പെട്ടതായി കാണുകയും ബാക്കിയുള്ളതിനെല്ലാം അവയ്ക്ക് അർഹതപ്പെട്ട പ്രാധാന്യം മാത്രം കൊടുത്തുകൊണ്ട് മുന്നോട്ട് പോയാൽ മാത്രമേ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. ഇതാണ് ഫോർ ബർണർ തിയറിയിൽ പറയുന്നത്. ഇത് എല്ലാ ആൾക്കാർക്കും സ്വീകാര്യമായ ഒരു തിയറി അല്ല എന്നറിയാം പക്ഷേ വിജയികളെ ശ്രദ്ധിച്ചു കഴിഞ്ഞാൽ,വളരെ ആഴത്തിൽ പഠിച്ചുകഴിഞ്ഞാൽ ഏതെങ്കിലും ഒന്നിനോ ഇല്ലെങ്കിൽ രണ്ടെണ്ണത്തിൽ ഫോക്കസ് ചെയ്യുന്ന ആളുകൾ മാത്രമാണ് ജീവിതത്തിൽ വിജയിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലാകും. വിജയിച്ച ഓരോ വ്യക്തിക്കും അവരുടെ ബന്ധങ്ങളിലോ അവരുടെ ആരോഗ്യത്തിലോ ചില ത്യാഗങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.