- Trending Now:
സാമ്പത്തിക സമൃദ്ധി ഉള്ളവരുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്. ഒരു ബിസിനസുകാരൻ ആർജിക്കേണ്ട പ്രധാനപ്പെട്ട ഗുണമാണ് സാമ്പത്തിക സമൃദ്ധി. സാമ്പത്തിക സമൃദ്ധിയുള്ള ഒരാളിനെ എങ്ങനെ മനസ്സിലാക്കാം എന്നുള്ളതാണ് ഇന്ന് നോക്കുന്നത്.
ഒരാൾക്ക് അടിസ്ഥാനപരമായി ചിലവുകൾ നിറവേറ്റുവാനുള്ള വരുമാനം ഉണ്ടെങ്കിൽ അയാളെ സാമ്പത്തിക സുരക്ഷിതത്വമുള്ള ആളായി കരുതുന്നു. അവരുടെ ജീവിതത്തിൽ പണത്തിന്റെ ഒഴുക്ക് അവരറിയാതെ തന്നെവന്നെത്തും. ഇങ്ങനെയുള്ളവരെ സാമ്പത്തിക സുരക്ഷിതത്വമുള്ളവരായി കണക്കാക്കാം.
കുറഞ്ഞത് ആറുമാസത്തേക്ക് എങ്കിലും ഉള്ള ചിലവ് നിറവേറ്റുവാൻ പണമുള്ള ആളുകൾ ആയിരിക്കും. ഇവരെ സംബന്ധിച്ചിടത്തോളം ജീവിത ചിലവിന് പുറമേ ഇൻഷുറൻസ് പോലെയുള്ള മറ്റ് ചിലവുകൾ നിറവേറ്റുവാനുള്ള സാമ്പത്തിക ഭദ്രതയുള്ളവരായിരിക്കും.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സമ്പത്ത് വർഷങ്ങൾതോറും വർദ്ധിച്ചുകൊണ്ടേയിരിക്കണം. ഉദാഹരണമായിട്ട് ഇന്നത്തെ ഒരു ലക്ഷം രൂപ 10 വർഷം കഴിയുമ്പോൾ ഇന്നത്തെ പതിനായിരം രൂപയ്ക്ക് തുല്യമായ മൂല്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട് 10 വർഷം കഴിയുമ്പോൾ ഇന്ന് ഒരു ലക്ഷം രൂപയാണ് നിങ്ങളുടെ വരുമാനം എങ്കിൽ അന്ന് പത്ത് ലക്ഷം രൂപ വരുമാനമായി കിട്ടിയെങ്കിൽ മാത്രമേ സാമ്പത്തിക സ്വയാധികാരമുള്ള ആളായി കണക്കാക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെയുള്ള ആൾക്കാരാണ് സാമ്പത്തിക സമൃദ്ധിയുള്ള ആളുകളായി കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ സമ്പത്ത് കൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്ന വിധമുള്ള ഒരു ജീവിതം ആയുഷ്കാലമത്രയും ജീവിക്കുവാൻ കഴിയുന്ന അവസ്ഥയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത്. ഇങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യമുള്ള വ്യക്തി സമ്പത്ത് കൊണ്ട് അയാളുടെ ലക്ഷ്യമെല്ലാം നിറവേറ്റാൻ കഴിയുന്ന അവസ്ഥയായിരിക്കും.
ഇങ്ങനെ സാമ്പത്തിക സമൃദ്ധി ലഭിക്കുന്ന ആളുകൾ സന്തോഷകരമായി ജീവിതം നയിക്കാൻ സാധിക്കും. ഒരു ബിസിനസുകാരൻ ഇങ്ങനെയുള്ള ഒരു സാമ്പത്തിക സമൃദ്ധി ഉണ്ടാക്കുവാനാണ് ശ്രമിക്കേണ്ടത്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.