- Trending Now:
ഒരു ഉത്പന്നത്തിന്റെ് രൂപ കല്‍പ്പനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഉപഭോക്താക്കളുടെ താല്‍പര്യം അറിയുക
മാഗി നൂഡില്‍സിന്റെ പ്രത്യേക രീതിയിലുള്ള പാക്കിംഗ്,കിന്‍ഡര്‍ ജോയിയുടെ കുട്ടികളെ വലിച്ചടുപ്പിക്കുന്ന കിടിലന്‍ പായ്ക്കറ്റ്,ആപ്പിളിന്റെ സിംപിള്‍ ആകൃതി,തുടങ്ങി വിപണിയില്‍ പിടിച്ചു നില്‍ക്കാനും ഉപയോക്താക്കളുടെ ഹൃദയത്തിലേക്ക് കടക്കാനും ഓരോ ഉത്പന്നത്തിനും അമാനുഷികമായ പ്രീ തിങ്കിംഗ് വേണം.ചുരുക്കി പറഞ്ഞാല്‍ ഡിസൈന്‍ തിങ്കിംഗ് തന്നെയാണ് ഏതൊരു ബ്രാന്‍ഡിന്റെയും വമ്പന്‍ വിജയത്തിനും നിലനില്‍പ്പിനും പിന്നില്‍.
നിര്‍മ്മാതാക്കളുടെ ആവശ്യം കണ്ട് അറിഞ്ഞ് നടപ്പിലാക്കുക മാത്രമല്ല അത് ഉപയോക്താവിനെ ഏത് രീതിയില്‍ സ്വാധീനിക്കുന്നു എന്ന് കൂടി പഠിച്ച് ഡിസൈന്‍ ചെയ്യുമ്പോഴാണ്,അവതരിപ്പിക്കുമ്പോഴാണ് ഏതൊരു ഉത്പന്നവും വിപണിയില്‍ ഡിമാന്റുള്ള വസ്തുവായി മാറുന്നത്.ഒരു ഉത്പന്നത്തിന്റെ് രൂപ കല്‍പ്പനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഉപഭോക്താക്കളുടെ താല്‍പര്യം അറിയുക എന്നത് തന്നെയാണ്.സംരംഭത്തിലെ ഡിസൈന്‍ തിങ്കിംഗ് ആണ് ഇത്തരം അവസരങ്ങളില്‍ ഉപയോക്താവിന്റെ പ്രശ്‌നങ്ങളെ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്നത്.
നിങ്ങളുടെ സംരംഭത്തില്‍ ഉണ്ടാക്കുന്ന ഉത്പന്നം വികസിപ്പിക്കുന്ന ഘട്ടത്തിലെ അതിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ സാധിച്ചാല്‍ പിന്നീട് ഒരു ആശങ്കയുമില്ലാതെ അവ വിപണിയിലിറക്കാന്‍ നിര്‍മ്മാതാവെന്ന നിലയില്‍ നിങ്ങള്‍ക്ക് ഭയക്കേണ്ടി വരില്ല.ഉപഭോക്താക്കളുടെ ആവശ്യങ്ങളെ പഠിക്കാതെ രൂപകല്‍പ്പന ചെയ്യുന്ന ഒരു ഉല്‍പ്പന്നവും വിപണിയില്‍ വിജയിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
സംരംഭം വിജയിപ്പിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൂടിയേ തീരു
... Read More
ഡിസൈന്‍ തിങ്കിംഗ് വലിയ പ്രോസസ് തന്നെയാണ്.ആദ്യം ഉപഭോക്താക്കള്‍ക്ക് ഈ ഉത്പന്നം വഴി ഉണ്ടാകാന്‍ ഇടയുള്ള അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഉണ്ടോ എന്ന് ചിന്തിക്കുക.അങ്ങനെ പരമാവധി ആലോചിച്ച് കണ്ടെത്തിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗമാണ് അടുത്തഘട്ടം.ഇതിനായി വിവിധ ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് അതില്‍ നിന്നും ഏറ്റവും മികച്ച പരിഹാരം കണ്ടെത്തണം.ഉപഭോക്താവിനെ അടുത്ത് അറിയാന്‍ ചില വന്‍കിട കമ്പനികള്‍ ഉത്പന്നം വിപണിയിലെത്തിക്കും മുന്‍പ് ട്രയല്‍ നടത്താറുണ്ട്.അതിലൂടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് വിപണിയിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു.
സംരംഭം തുടങ്ങിയിട്ട് ഇതു ശ്രദ്ധിച്ചില്ലെങ്കില്‍ വിപണിയില്‍ ഗതി പിടിക്കില്ല
... Read More
ഡിസൈന്‍ തിങ്കിംഗ് വഴി കണ്ടെത്തുന്ന പല പ്രശ്‌നങ്ങളും ഒരുപക്ഷെ ഉപയോക്താക്കള്‍ ഉത്പന്നം ഉപയോഗിക്കുമ്പോള്‍ തിരിച്ചറിയണം എന്നില്ല പക്ഷെ 100 ശതമാനം വിശ്വാസത്തോടെ ഉത്പന്നത്തെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം നിര്‍മ്മാതാവിനുണ്ടാക്കാന്‍ ഈ പ്രോസസ് കൂടിയേ തീരു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ട്രക്ക് ഒരു പാലത്തിനടിയില്‍ കൂടി സഞ്ചരിക്കുകയായിരുന്നു.പക്ഷെ യാത്രയ്ക്കിടെ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി ഡ്രൈവറിന് ഡ്രൈവിംഗ് തുടരാനോ റിവേഴ്‌സ് എടുക്കാനോ സാധിച്ചില്ല.ട്രക്ക് കുടുങ്ങിയതോടെ വലിയ ട്രാഫിക് കുരുക്ക് അത് നിരത്തിലുണ്ടാക്കി.എമര്‍ജന്‍സി ഉദ്യോഗസ്ഥരും,അഗ്നിശമന സേനയും ട്രക്ക് ഡ്രൈവര്‍മാരും,എഞ്ചിനീയര്‍ മാരും കുടുങ്ങി കിടക്കുന്ന വാഹനം പുറത്തെടുക്കാനുള്ള വിവിധ പരിഹാരങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്താന്‍ തുടങ്ങി.ട്രക്കിന്റെ ഭാഗങ്ങല്‍ പൊളിച്ചു മാറ്റണോ അതോ പാലത്തിലെ ചീളികള്‍ നീക്കി വാഹനം പുറത്തെടുക്കണമോ എന്നും എമര്‍ജന്‍സി വിഭാഗം ആലോചിച്ചു.ഓരോ ടീമുകളും അവരവരുടെ വൈദഗ്ധ്യത്തിന്റെ തലത്തില്‍ യോജിക്കുന്ന പരിഹാരങ്ങളെ കുറിച്ച് സംസാരിച്ചു.
വിപണി പിടിക്കാന്‍ വെബ്സൈറ്റ് കൂടിയേ തീരു; ശ്രദ്ധിക്കേണ്ടത് ???
... Read More
ഇത്രയും കലൂക്ഷിതമായ ഇടത്തില്‍ കടന്നു പോയ ഒരു ചെറിയ കൂട്ടി ട്രക്കിലോക്കും പരിസരത്ത് നടക്കുന്ന വിദഗ്ധരുടെ ചര്‍ച്ചകളിലേക്കും മാറി മാറി നോക്കി ശേഷം പാലത്തിലേക്കും നോക്കി എന്നിട്ട് ചോദിച്ചു എന്തുകൊണ്ടാണ് ട്രക്കിന്റെ ടയറുകളില്‍ നിന്ന് വായു കളയാത്തത്.കാറ്റു പോയാല്‍ ട്രക്കിനെ ഈസിയായി പുറത്തെടുക്കാമല്ലോ എന്ന കുട്ടിയുടെ ആശയത്തിനു മുന്നില്‍ എല്ലാ വിദഗ്ധരും അന്തംവിട്ട് നിന്നു. വളരെ പെട്ടെന്ന് ട്രക്ക് അനായാസം പാലത്തിനടിയില്‍ നിന്ന് പുറത്തുകടന്നു.ആകെ തുടക്കത്തില്‍ പുറത്തുകടക്കാന്‍ ശ്രമിച്ചുണ്ടായ ചില പരിക്കുകള്‍ മാത്രമാണ് ട്രക്കില്‍ കാണാന്‍ സാധിച്ചത്.
സോഷ്യല്‍മീഡിയ ഉപയോഗിച്ച് എങ്ങനെ മികച്ച രീതിയില്‍ ബിസിനസ് ചെയ്യാം ?
... Read More
ഈ പറഞ്ഞ കഥയില്‍ നിന്നും ഡിസൈന്‍ തിങ്കിംഗിന്റെ പ്രാധാന്യം മനസിലാക്കാവുന്നതെയുള്ളു.ആദ്യഘട്ടത്തിലെ പരിക്കുകള്‍ സഹിച്ച് മുന്നോട്ട് പോകാതെ അത് ഉണക്കി പുതിയ ഊര്‍ജ്ജത്തോടെ തന്നെയാകണം ഉത്പന്നവുമായി സംരംഭം മുന്നോട്ട് പോകേണ്ടത്.നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് അറിഞ്ഞ് വ്യക്തമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വൈദഗ്ധ്യം മാത്രം പോരാ ഉപയോക്താക്കളെ അറിയാനും അവരെ പോലെ ചിന്തിക്കാനും കൂടി സാധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.