Sections

ഓഹരി വിപണിയില്‍ വ്യാജന്മാരുടെ ആക്രമണം തടയാന്‍ ഡീമാറ്റ്‌

Tuesday, May 31, 2022
Reported By admin
demat

നേരിട്ട് ഇക്വിറ്റി ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഒട്ടേറെ പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമുള്ള ദീര്‍ഘമേറിയ ഒരു പ്രക്രിയ തന്നെയാണ്.


ഓഹരിവിപണിയിലെ ഇടപാടുകളില്‍ എപ്പോഴും കേള്‍ക്കുന്ന ഡീമാറ്റ് എന്ന വാക്കിനെ കുറിച്ച് നിങ്ങളുടെ ഉള്ളിലും ചില സംശയങ്ങളില്ലെ.ഓഹരി ഇടപാടുകള്‍ നടത്തുന്നതിന് ഡീമാറ്റ് അക്കൗണ്ട് വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നേരിട്ട് ഇക്വിറ്റി ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഒട്ടേറെ പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമുള്ള ദീര്‍ഘമേറിയ ഒരു പ്രക്രിയ തന്നെയാണ്.മാത്രമല്ല പലപ്പോഴും വ്യാജഓഹരികള്‍ നമ്മുടെ കൈകളിലെത്തുവാനും ഇത് കാരണമാകുന്നു.ഓഹരി വാങ്ങിക്കുന്ന പ്രക്രിയ എളുപ്പമാക്കാനും ഇലക്ട്രോണിക് രീതിയില്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യാനും ഡീമാറ്റ് അക്കൗണ്ട് അനിവാര്യമാണ്.എന്താണ് ഡീമാറ്റ് അക്കൗണ്ട് എന്ന് നോ്ക്കാം.

ഡീമെറ്റീരിയലൈസ്ഡ് അക്കൗണ്ടിന്റെ ചുരുക്കെഴുത്താണ് ഈ ഡീമാറ്റ്.1996ല്‍ ആണ് ഇന്ത്യയില്‍ സ്റ്റോക്ക് മാര്‍ക്കറ്റിനു വേണ്ടി ഡീമാറ്റ് അക്കൗണ്ട് എന്ന സംവിധാനം നിലവില്‍ വരുന്നത് അപ്പോള്‍ അതിനു മുന്‍പ് വരെ രേഖകളെല്ലാം പേപ്പര്‍ വര്‍ക്കുകളായി സൂക്ഷിക്കുകയായിരുന്നു പതിവ്.

നിങ്ങള്‍ നിക്ഷേപിക്കുന്ന ഓഹരികളുടെയും സെക്യുരിറ്റികളുടെയും രേഖാമൂലമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കുന്നതിനു പകരം അതൊരു ഡീമമാറ്റ് അക്കൗണ്ടില്‍ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുന്നു.

പണം സൂക്ഷിക്കാനും നിക്ഷേപിക്കാനും ഒരു സാധാരണ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഒരു ഡീമാറ്റ് അക്കൗണ്ടും പ്രവര്‍ത്തിക്കുന്നത്.അതായത് ഓഹരികള്‍ വാങ്ങിയ ശേഷം അത് ഇലക്ട്രോണിക് രൂപത്തില്‍ രേഖപ്പെടുത്തി വെയ്ക്കുന്നതും പിന്നീട് അത് വില്‍ക്കുന്നതും ഒക്കെ ഈ ഡീമാറ്റ് അക്കൗണ്ട് വഴിയാണ്.ഓഹരികള്‍ മാത്രമല്ല ബോണ്ടുകള്‍,മ്യൂച്വല്‍ ഫണ്ടുകള്‍,എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍,സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഒക്കെ സൂക്ഷിക്കാന്‍ ഡീമാറ്റ് ഉപയോഗപ്പെടുത്തുന്നു. 

ഈ പറയുന്നത് പോലെ മറ്റ് നിക്ഷേപങ്ങളിലും ഇടപാടുകളിലും ഒരു ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന് നിബന്ധനയില്ല പക്ഷെ ഓഹരിവിപണിയില്‍ വ്യാപാരം നടത്താന്‍ ഇതൊരെണ്ണം കൂടിയേ തീരു.

സെബി നിയമപ്രകാരം കമ്പനിയുടെ പ്രാഥമിക ഓഹരിവില്‍പ്പനയില്‍ പങ്കാളികളാക്കല്‍ അഥവ ഐപിഒ,ഓഹരിവില്‍ക്കല്‍ തുടങ്ങിയ സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടിട്ടുള്ള ഇടപാടുകള്‍ക്ക് ഒക്കെ ഡിമാറ്റ് ആവശ്യമാണ്.

ദേശീയ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍), സെന്‍ട്രല്‍ ഡിപോസിറ്ററി സര്‍വീസസ് ലിമിറ്റഡ് (സിഡിഎസ്എല്‍) എന്നീ ഓര്‍ഗനൈസേഷനുകളാണ് ഇന്ത്യയിലെ ഡിമാറ്റ് അക്കൗണ്ടുകളെ കൈകാര്യം ചെയ്യുന്നത്.

ഒരു ബാങ്ക് അക്കൗണ്ട് പോലെ നിക്ഷേപകര്‍ക്ക് നേരിട്ട് തുടങ്ങാന്‍ സാധിക്കുന്നതല്ല ഡീമാറ്റ് അക്കൗണ്ടുകള്‍.ഇത് അംഗീകാരമുള്ള ഓഹരി ബ്രോക്കര്‍മാര്‍ അല്ലെങ്കില്‍ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി വഴിയാണ് ഓപ്പണ്‍ ചെയ്യേണ്ടത്.അങ്ങനെ ഒരു ഡെപ്പോസിറ്ററി പങ്കാളിയെ തെരഞ്ഞെടുത്ത് അവരിലൂടെ ആപ്ലിക്ഷേഷന്‍ ഫോമും ആവശ്യമായ രേഖകളുമായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണ്.

അക്കൗണ്ട് തുറക്കുന്നതിന് മിനിമം ഷെയര്‍ ബാലന്‍സ് വേണം എന്ന നിബന്ധനയൊന്നുമില്ല.ഓരോ ഡിമാറ്റ് അക്കൗണ്ടിനും ഒരു തിരിച്ചറിയല്‍ നമ്പര്‍ അല്ലെങ്കില്‍ ഐഡി ഉണ്ടാകും. ഓണ്‍ലൈന്‍ ട്രേഡിംഗ് ആവശ്യങ്ങള്‍ക്കായി ഈ നമ്പര്‍ ഉപയോഗിക്കുന്നു. നിങ്ങളെ തിരിച്ചറിയാനും നിങ്ങളുടെ അക്കൗണ്ടിലെ ഓഹരികള്‍ ക്രെഡിറ്റ് ചെയ്യാനും കമ്പനിയെയും സ്റ്റോക്ക് എക്സ്ചേഞ്ചിനെയും ഈ നമ്പര്‍ ആണ് സഹായിക്കുന്നത്.

ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് നിരക്കുകള്‍ ഒന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്.നിരക്കുകള്‍ നിക്ഷേപത്തിന്റെ തോത് അനുസരിച്ച് വ്യത്യാസപ്പെടാം.എന്തായാലും ഓഹരി മേഖലയിലെ ഇടപാടുകള്‍ സൗകര്യപ്രദമാക്കാന്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ വളരെ അധികം സഹായിക്കുന്നുണ്ട്.

 

story highlights:What is a demat account? A demat account helps investors hold shares and securities in an electronic format. This kind of account is also called a dematerialised account. It also helps to keep proper track of all the investments an individual makes in shares, exchange-traded funds, bonds, and mutual funds in one place.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.