- Trending Now:
പ്രശസ്ത ബിസിനസ് ലേഖകൻ ആയിട്ടുള്ള എം ജെ ഡി മാർക്കോ എഴുതിയ ഫൈവ് കമന്ഡൻഡ് ഓഫ് സക്സസ് എന്ന പുസ്തകത്തിലുള്ള ബിസിനസുകാർ ശ്രദ്ധിക്കേണ്ട ഗോൾഡൻ റൂളിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ആ ഗോൾഡൻ റൂളിന്റെ ഷോർട് ഫോം ആണ് സെന്റസ് 'CENTS'
ഒരു ബിസിനസുകാരന് തന്റെ ബിസിനസ് മുഴുവൻ കൺട്രോൾ ചെയ്യാനുള്ള കപ്പാസിറ്റി ഉണ്ടായിരിക്കണം. ബിസിനസിലെ സ്റ്റാഫിന്റേയും, കസ്റ്റമേഴ്സിന്റേയും കൺട്രോൾ എപ്പോഴും ബിസിനസുകാരന്റെ കൈയുണ്ടാകണം. ഇത് ബിസിനസിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ചിലപ്പോൾ ഒരു സ്റ്റാഫ് ലീവ് എടുത്താലോ ഇല്ലെങ്കിൽ മാറിപ്പോയാലോ എന്ത് ചെയ്യും എന്ന് ഓർത്ത് ബിസിനസ്സിൽ ഡൗൺ ആയി പോകരുത്. ഒരു സ്റ്റാഫ് പോയാൽ അതിനുപകരമുള്ള സൊലൂഷൻ മുന്നേ കൂട്ടി കണ്ടെത്തി വയ്ക്കുകയും, ഒരു സ്റ്റാഫ് പോയാൽ അതിന് പകരം മറ്റൊരു സ്റ്റാഫ് നിയമിച്ച് ബിസ്നസ് മുന്നോട്ടുകൊണ്ടുപോകാനാകണം. നമുക്കത് കണ്ട്രോൾ ചെയ്യാനുള്ള കഴിവ് ഉണ്ടാകണം. അതുപോലെ തന്നെ എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ വരണം.
നമ്മൾ ഒരു സ്ഥാപനം തുടങ്ങുമ്പോൾ അത് മറ്റൊരാൾക്ക് അനുകരിക്കാൻ പറ്റാത്ത സ്പെഷ്യലിറ്റിയുള്ള ബിസിനസ് ആയിരിക്കണം. ഉദാഹരണമായിട്ട് നമ്മൾ ഒരു ബേക്കറി ഇടുകയാണെങ്കിൽ ആ ബേക്കറി വിജയിച്ചു കഴിഞ്ഞാൽ സ്വാഭാവികമായും നമ്മുടെ നാട്ടിലെ രീതി വച്ച് തൊട്ടടുത്തുതന്നെ പുതിയ ബേക്കറികൾ വരാൻ സാധ്യതയുണ്ട്. നമ്മുടെ ബിസിനസിനെ അത് ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മുടെ ബേക്കറിയിൽ സ്പെഷ്യലിറ്റിയായി എന്തെങ്കിലും ഉണ്ടാകണം. മറ്റുള്ളവർക്ക് കോപ്പി ചെയ്യാൻ പറ്റാത്ത എന്തെങ്കിലും വെറൈറ്റി പ്രോഡക്റ്റ് കൂടി ബേക്കറിയിലുണ്ടാവണമെന്നർത്ഥം. അത് ഏത് ബിസിനസ് ആണെങ്കിലും മറ്റൊരാൾക്ക് കോപ്പി ചെയ്യാൻ പറ്റാത്ത അല്ലെങ്കിൽ എൻട്രി ചെയ്യാൻ പറ്റാത്ത തരത്തിലുള്ള ബിസിനസാണ് ചെയ്യേണ്ടത്.
നീഡിനെ കുറിച്ച് നമ്മൾ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു കസ്റ്റമർന് ആവശ്യമുള്ള പ്രോഡക്റ്റാണ് നമ്മൾ ബിസിനസ് ചെയ്യേണ്ടത്. കസ്റ്റമറുടെ പ്രശ്നത്തിനുള്ള പരിഹാരമാവണം നമ്മുടെ പ്രോഡക്റ്റ്. അവർക്ക് ആവശ്യകതയുള്ള പ്രോഡക്റ്റ് മാത്രമേ ബിസിനസ് ചെയ്യാൻ പാടുള്ളൂ. നമ്മുടെ ഇഷ്ടത്തിനുള്ള പ്രോഡക്ടുമായി ബിസിനസിലോട്ട് ഇറങ്ങരുത്. കസ്റ്റമറിന്റെ ആവശ്യമാണ് പരിഹരിക്കപ്പെടേണ്ടത്.
ബിസിനസ് തുടങ്ങിയ ഉടൻതന്നെ അതിൽ നിന്ന് ലാഭം കിട്ടണമെന്നില്ല. ചിലപ്പോൾ നാലോ അഞ്ചോ വർഷം കഴിയുമ്പോൾ ആയിരിക്കും ബിസിനസ്സിൽ ലാഭം കിട്ടുക. വളരെ പെട്ടെന്ന് തന്നെ അതിൽ നിന്നും ലാഭം എടുക്കാം എന്ന് കരുതി ബിസിനസിലോട്ട് ഇറങ്ങരുത്. ഇത് ടൈം കൊടുത്ത് ചെയ്യേണ്ട കാര്യമാണ്. മറ്റ് ജോലികളിൽ സാലറി കിട്ടുന്നതുപോലെ അതാതു മാസങ്ങളിൽ ലാഭം എടുക്കാൻ കഴിഞ്ഞെന്ന് വരില്ല. ബിസിനസ് ചെയ്യുമ്പോൾ 100% ടൈമും ഒരു ബിസിനസിന് വേണ്ടി മാത്രം കൊടുക്കരുത്. നമ്മളില്ലെങ്കിലും ബിസിനസ് മുന്നോട്ടുപോകുന്ന രീതിയിൽ ഒരു സിസ്റ്റം ഉണ്ടാക്കി വയ്ക്കണം. നമ്മുടെ ജീവിതത്തിന്റെ 24 മണിക്കൂറും ഒരു ബിസിനസിന് വേണ്ടി ചെലവാക്കി കഴിഞ്ഞാൽ നമുക്ക് വളരാൻ സാധിക്കുകയില്ല.
നമ്മുടെ ബിസിനസ് അളക്കാൻ പറ്റുന്നതാവണം. അതായത് എല്ലാ കാര്യങ്ങളിലും സാമ്പത്തിക അച്ചടക്കം ഉണ്ടാവുക. ബിസിനസ്സിന്റെ ലാഭനഷ്ടങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകണം. പലരും ബിസിനസ് തുടങ്ങിയിട്ട് പൂർണമായി പരിശോധിക്കാത്തതുകൊണ്ട് ലാഭമാണോ നഷ്ടമാണോ എന്ന് ആദ്യകാലങ്ങളിൽ അറിയാൻ സാധിക്കില്ല. എല്ലാദിവസവും അല്ലെങ്കിൽ മാസത്തിൽ ലാഭനഷ്ട കണക്കുകൾ പരിശോധിച്ചു കൊണ്ടിരിക്കണം. ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്ന് പഴയ ആളുകൾ പറയാറുണ്ട് അതുപോലെ നമ്മുടെ എല്ലാ കാര്യങ്ങളും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള കാര്യങ്ങൾ ലാഭനഷ്ടം വച്ച് അളന്ന് ചെയ്യാൻ കഴിയുന്ന ഒരു സിസ്റ്റം നമുക്കുണ്ടാകണം.
സെന്റസ് എന്ന് പറയുന്ന ഈ ഫോർമുല ഒരു ബിസിനസുകാരൻ എപ്പോഴും ഓർമ്മയിൽ വയ്ക്കേണ്ട ഒന്നാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.