Sections

എന്താണ് ഈ ബാങ്ക് ക്രെഡിറ്റ് എന്ന് ആലോചിച്ചിട്ടുണ്ടോ ?

Thursday, Aug 12, 2021
Reported By admin
bank credit

ബാങ്ക് വ്യക്തിഗത ഇനത്തിലോ സംരംഭങ്ങള്‍ക്ക് വേണ്ടിയോ നല്‍കുന്ന വായ്പ
 

ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ നമ്മളൊക്കെ ഇടയ്ക്കിടെ കേള്‍ക്കുന്ന ഒരു വാക്കാണ് ഈ ബാങ്ക് ക്രെഡിറ്റ്.ശരിക്കും എന്താണ് ബാങ്ക് ക്രെഡിറ്റ്.വാക്ക് സൂചിപ്പിക്കുന്നത് പോലെ ധനകാര്യ സ്ഥാരനത്തില്‍ നിന്ന് ലഭിക്കുന്ന പണം തന്നെയാണ് ലളിതമായി പറഞ്ഞാല്‍ ബാങ്ക് ക്രെഡിറ്റ്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കി തന്നെയാണ് പണം കൂടുതലും സമ്പാദിക്കുന്നത്.ബാങ്കിന്റെ ഉപഭോക്താക്കളുടെ നിക്ഷേപങ്ങളില്‍ നിന്നുള്ള തുക ഉപയോഗിച്ച് തന്നെയാണ് ബാങ്കുകള്‍ വായ്പ നല്‍കാനുള്ള തുക കണ്ടെത്തുന്നത്.അതിനായി സേവിംഗ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപമോ സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് പോലുള്ള നിക്ഷേപങ്ങളോ ഉപയോഗിക്കാം.വായ്പയ്ക്കായി നിക്ഷേപകരുടെ തുക ഉപയോഗിക്കുന്നതിന് പകരം ബാങ്ക് നിക്ഷേപത്തിന് ചെറിയൊരു പലിശ നല്‍കുകയും ചെയ്യുന്നു.


ബാങ്ക് ക്രെഡിറ്റ് എന്നത് ഒരു ബിസിനസിനോ അല്ലെങ്കില്‍ വ്യക്തിഗതമായോ സ്വീകരിക്കുന്ന വായ്പ രൂപത്തിലുള്ള പരമാവധി തുക ആയിരിക്കും.കാര്‍ വായ്പകള്‍,വ്യക്തിഗത വായ്പകള്‍,പിന്നെ പണയം ഈ മൂന്ന് തരം ബാങ്ക് ക്രെഡിറ്റുകളാണ് ഉള്ളത്.

വായ്പ് എടുക്കുന്ന ആളുടെ തിരിച്ചടയ്ക്കാനുള്ള കഴിവ്,ബാങ്ക് വായ്പ നല്‍കാന്‍ ഉദ്ദേശിക്കുന്ന ആകെ തുക എന്നിവയെ ആശ്രയിച്ച് ബാങ്ക് ക്രെഡിറ്റ് വ്യത്യാസപ്പെടാം.വായ്പക്കാരും ബാങ്കും തമ്മിലുള്ള ഒരു കരാര്‍ ആണ് ബാങ്ക് ക്രെഡിറ്റ് എന്ന് പറയേണ്ടിവരും.അതായത് ബാങ്ക് ഇപ്പോള്‍ കൂടുതല്‍ ക്രെഡിറ്റ് ഒരാള്‍ക്കും നല്‍കുന്നെങ്കില്‍ വായ്പയെടുത്തയാളെ കൂടുതല്‍ വിശ്വസിക്കുന്നതായി മനസിലാക്കാം. വായ്പ എടുത്തയാള്‍ മുഴുവന്‍ തുകയും പലിശയും തിരിച്ചടയ്ക്കുമെന്ന് ബാങ്ക് വിശ്വസിക്കുന്നു.

ഒരു വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ബാങ്ക് അപേക്ഷകന്റെ ക്രെഡിറ്റ് റേറ്റിംഗും വരുമാനവും മറ്റ് സ്ഥിതികളും പരിഗണിച്ചാണ് വായ്പയ്ക്ക് അംഗീകാരം നല്‍കുന്നത്.ഇതില്‍ പണയം മറ്റ് ആസ്തികള്‍,അപേക്ഷകന്റെ കടം എന്നിവയും പരിഗണിക്കാറുണ്ട്.

മൊത്തം കടം-വരുമാന അനുപാതമായ ഡെബ്റ്റ് ടു ഇന്‍കം കുറയ്ക്കുന്നത് ഉള്‍പ്പെടെ വായ്പയുടെ അംഗീകാരം ഉറപ്പാക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.സ്വീകാര്യമായ ഡിടിഐ അനുപാതം 36 ശതമാനം ആണ്.കാര്‍ഡ് ബാലന്‍സുകള്‍ ക്രെഡിറ്റ് പരിധിയുടെ 20 ശതമാനമോ അതില്‍ കുറവോ നിലനിര്ഡക്കുന്നതും തിരിച്ചടയ്ക്കാനുള്‌ല കടങ്ങള്‍ അടച്ചു തീര്‍ക്കുന്നതും പുതിയ വായ്പ എടുക്കാന്‍ കൂടുതല്‍ സഹായിക്കും.

ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതല്ലെങ്കില്‍ ഒരു വായ്പ നല്‍കാന്‍ ഉയര്‍ന്ന പലിശനിരക്ക്,കുറഞ്ഞ ക്രെഡിറ്റ് ലൈനുകള്‍,അല്ലെങ്കില്‍ കൂടുതല്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ക്ക് സാധിക്കും.പൊതുവെ സ്റ്റാര്‍ട്ടപ്പ് ചെറുകിട ബിസിനസുകള്‍ക്കും വീട്-വാഹന വായ്പകള്‍ക്കും വേണ്ടിയാണ് ബാങ്ക് ക്രെഡിറ്റിനെ ആശ്രയിക്കുന്നത്.

പണയം വെച്ച് എടുക്കുന്ന വായ്പകളാണ് സുരക്ഷിതമായ ബാങ്ക് ക്രെഡിറ്റിന്റെ പരിധിയില്‍ വരുന്നത്.ഉദാഹരണത്തിന് ഒരു വീട് വാങ്ങുന്നെങ്കില്‍ വസ്തു തന്നെ ഈടായി നില്‍ക്കും.വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയാലും ബാങ്കിന്റെ റിസ്‌ക് കുറയുന്നു.പണയ വസ്തു ഈട്എന്നിവ പിടിച്ചെടുക്കാനോ വില്‍ക്കാനോ സാധിക്കും.അതുവഴി വായ്പ അടച്ചുതീര്‍ക്കാന്‍ കഴിയും.ഈ സവിശേഷത ഉള്ളതുകൊണ്ട് തന്നെ ഇത്തരം ക്രെഡിറ്റുകള്‍ക്ക് പലിശ നിരക്കും കുറവായിരിക്കും

പണയ പിന്തുണയില്ലാത്ത വായ്പകളാണ് സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് പരിധിയില്‍ വരുന്നത്.ഇതിന് ബാങ്കുകള്‍ ഉയര്‍ന്ന പലിശനിരക്ക് ഈടാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.