Sections

എന്താണ് വിഷൻ ബോർഡ്? ജീവിത ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതിരിക്കാൻ ഇതെങ്ങനെ സഹായിക്കും

Monday, Jul 31, 2023
Reported By Soumya
Vission Board

ജീവിതത്തിൽ വലിയ വിജയം കൈവരിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷേ അത് ആഗ്രഹങ്ങൾ മാത്രമായി മാറരുത്. അത് നമ്മുടെ പരിപൂർണ്ണ ലക്ഷ്യമായി മാറണം. പലപ്പോഴും നാം ജീവിതത്തിൽ വളരെ ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നവരാണ് ഡോക്ടർ, മന്ത്രിമാരാകാൻ, കളക്ടർ, എൻജിനിയർ, ബിസിനസ്സുകാർ എന്നിങ്ങനെ ഓരോരുത്തർക്കും വ്യത്യസ്തമായ ആഗ്രഹങ്ങളുണ്ട്. ഇങ്ങനെയുള്ള ആഗ്രഹങ്ങൾ മാത്രമാണ് പലപ്പോഴും നമുക്ക് ഉണ്ടാകാറുള്ളത്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ നമ്മൾ നടത്തുന്നു എങ്കിലും പക്ഷെ അത് കണ്ടിന്യൂ ചെയ്ത് കൊണ്ടുപോകാൻ പറ്റാറില്ല. എന്തുകൊണ്ട് കണ്ടിന്യൂ ചെയ്ത് പോകാൻ കഴിയുന്നില്ല എന്നതിന് നിരവധി കാരണങ്ങളുണ്ട്. നമ്മുടെ നീട്ടിവയ്ക്കുന്ന സ്വഭാവം, തുടർച്ചയില്ലായ്മ, കഴിവുമായി ചേരാത്ത ലക്ഷ്യം, ടൈം മാനേജ്മെന്റിന്റെ അഭാവം, മണി മാനേജ്മെന്റിന്റെ അപാകത അങ്ങനെ പല കാരണങ്ങൾ കൊണ്ട് നമ്മുടെ ലക്ഷ്യം വെറും ഒരു ആഗ്രഹം മാത്രമായി നിൽക്കുകയും. വിധിയെ പഴിക്കുകയും ചെയ്യുന്ന ആൾക്കാരാണ് നമ്മൾ പലരും. ഇത് മാറാൻ ആയിട്ട് നിരവധി മാർഗ്ഗങ്ങളുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് മോട്ടിവേഷൻ. നമുക്ക് നിരന്തരം മോട്ടിവേഷൻ ഇല്ലെങ്കിൽ നമ്മുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ സാധ്യതയുണ്ട്. ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് വിഷൻ ബോർഡ്.

പല പ്രമുഖ വ്യക്തികളും വിഷൻ ബോർഡ് ഉപയോഗിച്ച് അവരുടെ ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. ഉദാഹരണമായി ഓപ്ര വിൻഫ്രെ ലോകപ്രശസ്തയായ അവതാരകയാണ് അവർ. ദുരിത പൂർണ്ണമായ ഒരു ജീവിതത്തിൽ നിന്നും പ്രശസ്തിയുടെ കൊടുമുടിയിൽ എത്താൻ അവരെ സഹായിച്ചത് വിഷൻ ബോർഡ് ആണ്. പ്രശ്നങ്ങളും വിഷമങ്ങളും നിറഞ്ഞ തന്റെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ തനിക്കു മാത്രമെ കഴിയൂ എന്നു മനസ്സിലാക്കിയ അവർ സ്വയം മാറാൻ തയ്യാറാവുകയും, അതിന്റെ അടിസ്ഥാനത്തിൽ ഒരു വിഷൻ ബോർഡ് തയ്യാറാക്കുകയും ചെയ്തു. അവർക്ക് എന്താണ് ആകാൻ ആഗ്രഹം എന്നതിനെക്കുറിച്ച് എല്ലാം ഒരു പേപ്പറിൽ എഴുതി ഒരു വിഷൻ ബോർഡ് തയ്യാറാക്കി. ദിവസവും വിഷൻ ബോർഡ് കണ്ടുകൊണ്ട് എണീറ്റിരുന്ന അവർക്ക് അതൊരു വലിയ പ്രചോദനമാവുകയും അങ്ങനെ അവരുടെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തു. ഇതുപോലെ നമുക്കും നമ്മുടെ വിഷൻ ബോർഡ് തയ്യാറാക്കാം. നമ്മുടെ ലക്ഷ്യങ്ങൾ എന്താണെന്ന് എഴുതുക അതിന് അനുയോജ്യമായ ചിത്രങ്ങൾ വയ്ക്കുക. ചിലപ്പോൾ ഒരാൾക്ക് ഒന്നിൽ കൂടുതൽ ഗോളുകൾ ഉണ്ടായിരിക്കാം. ഉദാഹരണത്തിന് ഒരാൾക്ക് ബോഡി വെയിറ്റ് കുറയ്ക്കണം എങ്കിൽ, നല്ല ശരീരമുള്ള ഒരാളുടെ ചിത്രവും വെച്ച് അതിന്റെ താഴെ ഒരു അടിക്കുറിപ്പ് കൊടുക്കുക, എനിക്ക് ഇത്ര Kg വെയിറ്റ് കുറയ്ക്കണമെന്ന്.

പത്ത് കോടി സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള ആളാണെങ്കിൽ ഞാൻ 10 കോടി ഇത്ര വർഷത്തിനുള്ളിൽ സമ്പാദിക്കും അങ്ങനെ ഒരു അടിക്കുറിപ്പോടെ ചിത്രം തയ്യാറാക്കുക, വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീടിന്റെ ചിത്രം വെച്ച് ഞാൻ ഇന്ന വർഷം വീട് വയ്ക്കും, കാർ ആണെങ്കിൽ കാറിന്റെ കമ്പനി കാറിന്റെ കളർ ഉൾപ്പെടെ വെച്ച് ഒരു ചിത്രം തയ്യാറാക്കുക. ഇങ്ങനെയൊരു വിഷൻ ബോർഡ് തയ്യാറാക്കുക. ഇന്ന് കാൻവ പോലുള്ള ആപ്ലിക്കേഷൻ വഴി ഇത് പ്രയാസമില്ലാതെ തയ്യാറാക്കാവുന്നതാണ്.

വിഷൻ ബോർഡ് നമ്മുടെ ബെഡ് റൂമിൽ നമ്മൾ പലപ്പോഴും കാണത്തക്ക രീതിയിൽ ഒട്ടിക്കുക. ദിവസവും പല പ്രാവിശ്യം ഇങ്ങനെ വിഷൻ ബോർഡ് കാണുന്നത് നിങ്ങളെ ലക്ഷത്തിലേക്ക് എത്തിക്കാൻ സഹായിക്കും. പല പ്രമുഖന്മാരും ഇങ്ങനെ വിഷൻ ബോർഡ് തയ്യാറാക്കുന്ന ആൾക്കാരാണ്.

നമ്മുടെ കുട്ടികൾക്ക് ഈ തരത്തിലുള്ള വിഷൻ ബോർഡ് വയ്ക്കുകയാണെങ്കിൽ അവർക്കത് വളരെ പ്രചോദനമായിരിക്കും. വിഷൻ ബോർഡ് എങ്ങനെ തയ്യാറാക്കണം എന്നുള്ളത് യൂട്യൂബുകളിൽ ധാരാളം വീഡിയോകൾ ലഭ്യമാണ്. അത് നോക്കി നമുക്ക് അനുയോജ്യമായ വിഷൻ ബോൾ തയ്യാറാക്കി, നമ്മുടെ ലക്ഷ്യത്തിലെത്താൻ വളരെ പ്രേരണ ജനകമായ ഒരു കാര്യമായി മാറും ഇത്. വിഷൻ ബോർഡ് മാത്രം വച്ചിട്ട് കാര്യമില്ല. പക്ഷേ ഈ വിഷൻ ബോർഡ് നിങ്ങളെ പ്രചോദിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.