- Trending Now:
കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ തുടർച്ചയായി പബ്ലിക് ലിമിറ്റഡ് കമ്പനികളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി പബ്ലിക് ആണ്, അതായത് ആർക്കും കമ്പനിയുടെ ഓഹരികൾ വാങ്ങാം. എന്നിരുന്നാലും ഓഹരിയുടമകൾ ഏറെയുള്ള സംരംഭങ്ങൾക്ക് അനുയോജ്യമാണ് ഈ രീതി. ഇതും നിയമ സാധ്യതയുള്ള സ്ഥാപനങ്ങൾ ആണ്. 7 അംഗങ്ങൾ അടങ്ങുന്നതാണ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി. ഇവിടെ ഡയറക്ടർമാരായി മൂന്നു പേരെങ്കിലും മിനിമം ഉണ്ടാകണം. പബ്ലിക് ലിമിറ്റഡ് കമ്പനിക്ക് മൂലധന സമാഹരണം നടത്താൻ ഒട്ടേറെ അവസരങ്ങളും മാർഗങ്ങളും ഉണ്ട്.
ഐ പി ഓ യിലൂടെ മൂലധന സമാഹരണം നടത്തി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരികൾ ലിസ്റ്റ് ചെയ്യാനുള്ള അവസരം പബ്ലിക് ലിമിറ്റഡ് കമ്പനികൾക്ക് മാത്രമാണ് ഉള്ളത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുള്ള എല്ലാ ഗുണവശങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനികൾക്കും ബാധകമാണ്. ഉടമകൾ മാറിയാലും ഓഹരി കൈമാറ്റത്തിനുള്ള അധികാരം ഉള്ളതിനാൽ കമ്പനിയുടെ മുന്നോട്ടുള്ള നടത്തിപ്പിന് തടസ്സമില്ല. ബാധ്യതയുടെ കാര്യത്തിലും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സമാനമായ പരിധിയുണ്ട്. ഓരോ അംഗത്തിന്റെയും മൂലധന നിക്ഷേപത്തിന് അനുസരിച്ചാണ് പരിധി നിശ്ചയിക്കുന്നത്. അതായത് കമ്പനി പ്രതിസന്ധിയിലായാൽ ഓരോ അംഗത്തിനും പരമാവധി നഷ്ടമായേക്കാവുന്ന തുക കമ്പനിയിലെ അവരുടെ മൊത്തം മുതൽമുടക്കാണ്. ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഒരു ഷെയർഹോൾഡർ അവർ നിക്ഷേപിച്ച തുകയേക്കാൾ വലിയ തുകയ്ക്ക് കമ്പനിയുടെ ഏതെങ്കിലും നഷ്ടത്തിനോ കടത്തിനോ വ്യക്തിപരമായി ഉത്തരവാദിയല്ല.
ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി അതിന്റെ പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ച കമ്പനിയുടെ കാര്യങ്ങളുടെ സമഗ്രമായ പ്രസ്താവനയാണ് പ്രോസ്പെക്ടസ്, കൂടാതെ പബ്ലിക് ലിമിറ്റഡ് കമ്പനികൾക്ക് ഒരു പ്രോസ്പെക്ടസ് നൽകുന്നതിന് നിയമപ്രകാരം ഒരു ആവശ്യകതയുണ്ട്. എന്നിരുന്നാലും, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾക്ക് അത്തരം വ്യവസ്ഥകളൊന്നുമില്ല. കാരണം, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾക്ക് അവരുടെ ഷെയറുകൾ സബ്സ്ക്രൈബുചെയ്യാൻ പൊതുജനങ്ങളെ ക്ഷണിക്കാൻ കഴിയില്ല.
2013-ലെ കമ്പനീസ് ആക്ട് പ്രകാരം എല്ലാ പൊതു കമ്പനികളും അവരുടെ പേരിന് ശേഷം 'ലിമിറ്റഡ്' എന്ന വാക്ക് ചേർക്കേണ്ടത് നിർബന്ധമാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.