Sections

പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നാൽ എന്ത്? പ്രത്യേകതകളും, നേട്ടങ്ങളും, ന്യൂനതകളും എന്തെല്ലാം?

Tuesday, Aug 22, 2023
Reported By Soumya
Private Limited Company

കമ്പനികൾ രണ്ടുതരം ഉണ്ട്

1) പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ
2) പബ്ലിക് ലിമിറ്റഡ് കമ്പനികൾ

കമ്പനിയിൽ മൂലധനമായി വലിയ തുകയും ഓഹരി പങ്കാളികളും ഉണ്ടെങ്കിൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതാണ് ഉത്തമം. കുറച്ചു പങ്കാളികളും ഇടത്തരം മൂലധനവും മാത്രമാണെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളായി രജിസ്റ്റർ ചെയ്യാം.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ

നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിൽ ചുരുങ്ങിയത് രണ്ട് അംഗങ്ങൾ എങ്കിലും വേണം. ഇതിൽ 200 അംഗങ്ങൾ വരെ ഉൾപ്പെടുത്താൻ സാധിക്കും. ഇവരെ ഓഹരി ഉടമകൾ എന്നാണ് പറയുന്നത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിൽ ഡയറക്ടർമാരായി കുറഞ്ഞത് രണ്ടു പേരെങ്കിലും വേണം. ഇവിടെ ഏറ്റവും കുറഞ്ഞ മൂലധനം ഒരുലക്ഷം രൂപയാണ്. എന്നാൽ 2015ലെ കമ്പനീസ് ഭേദഗതി നിയമമനുസരിച്ച് കുറഞ്ഞ മൂലധന പരിധി ഒഴിവാക്കിയിട്ടുണ്ട്.

കമ്പനിയുടെ ഓഹരികൾ കൈമാറ്റം ചെയ്യാൻ സാധിക്കുന്നതിനാൽ ഉടമകൾ മാറിയാലും കമ്പനി എന്നും നിലനിൽക്കും. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിൽ ബാധ്യതയുടെ പരിധി എന്ന് പറയുന്നത് കമ്പനിയുടെ മൂലധനം ആണ്. ഉദാഹരണമായി 5 ലക്ഷം രൂപ മൂലധനത്തിൽ തുടങ്ങുന്ന കമ്പനിയുടെ പരമാവധി ലയബിലിറ്റി 5 ലക്ഷം രൂപ ആയിരിക്കും. അംഗങ്ങൾ മൂലധനമായി നിക്ഷേപിക്കുന്ന തുക ചിലപ്പോൾ പൂർണമായും നഷ്ടമാകും എന്നതാണ് ഇതിന്റെ ന്യൂനത. പാർട്ടണർഷിപ്പ് കമ്പിനിയെപ്പോലെ എന്തെങ്കിലും ബാധ്യതയുണ്ടായാൽ കമ്പിനി ഓഹരി ഉടമ വഹിക്കേണ്ടതില്ലയെന്നതാണ് ഏറ്റവും വലിയ ഗുണം.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങാൻ ആവശ്യമായ രേഖകൾ

  • ലൈസൻസ് സർട്ടിഫൈ അതോറിറ്റിയിൽ നിന്ന് ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്, ഇത് മാനേജിങ് ഡയറക്ടർ ഉൾപ്പെടെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മുഴുവൻ ഒപ്പം ഡിജിറ്റൽ രൂപത്തിലാക്കാനാണ് ഈ സംവിധാനം.
  • ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിൻ) കമ്പനി കാര്യമന്ത്രാലയത്തിന്റെ പോർട്ടലിൽ നിന്ന് നേടുക.
  • കമ്പനി കാര്യമന്ത്രാലയത്തിന്റെ പോർട്ടലിൽ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുക.
  • സംരംഭകത്തിന്റെ പേര് രജിസ്റ്റർ ചെയ്യുക.
  • മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവ തയ്യാറാക്കുക.
  • ആർ. ഒ.സി.യിൽ നിന്ന് സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പറേഷൻ ലഭിച്ചാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.
  • തുടർന്ന് കമ്പനിയുടെ പേരിൽ പാൻ, മറ്റു ലൈസൻസുകൾ എന്നിവ കരസ്ഥമാക്കുക.

പാർട്ട്ണർഷിപ് ബിസിനസ്സിനെക്കാൾ ഏറ്റവും മികച്ചതാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി. ഇതിൽ മുടക്കുന്ന രൂപയ്ക്ക് മാത്രമാണ് ലയബിലിറ്റിയുണ്ടാവുക. പാർട്ട്ണർമാർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ രണ്ട് കൂട്ടർക്കും ഒരേ പോലെ നിയമസാധ്യതയുണ്ടാകുന്ന രീതിയാണിത്. മികച്ച ബിസിനസ്സിന് ഏറ്റവും നല്ല മാർഗ്ഗമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.