Sections

മരണത്തിന് ശേഷം ശരീരത്തിന് സംഭവിക്കുന്നത്

Friday, Jul 12, 2024
Reported By Soumya
What happens to the body after death

വർഷങ്ങളായി നടക്കുന്ന ചർച്ചാ വിഷയമാണ് മരണവും തുടർന്നുള്ള ജീവിതവും. മരിച്ചവർ തിരിച്ചുവരുമോ? തിരിച്ചുവന്ന ചരിത്രമുണ്ടോ? ഇക്കാര്യത്തിൽ ശാസ്ത്രത്തിന് പറയാണുള്ളത് എന്താണ്? മരണത്തിന് ശേഷം ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയാൽ ഒരു പരിധിവരെയുള്ള അന്ധവിശ്വാസങ്ങളും അതുമൂലമുള്ള ചൂഷണങ്ങളും ഒഴിവാക്കാൻ സാധിക്കും.

  • മരണം സംഭവിച്ച് ഏതാനും മിനുട്ടുകൾക്കകം ശരീരം ജീർണ്ണിക്കാൻ തുടങ്ങും. ഹൃദയം നിശ്ചലമാകുമ്പോൾ നമ്മൾക്ക് 'അൽഗോർ മോർട്ടിസ്' അഥവാ മരണത്തിൻറെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങും. ശരീരത്തിൻറെ താപനില ഒരു മണിക്കൂറിൽ 1.5 ഡിഗ്രി ഫാരൻ ഹീറ്റിലെത്തുകയും അന്തരീക്ഷ താപനിലയ്ക്ക് സമമാവുകയും ചെയ്യും. പെട്ടന്ന് തന്നെ രക്തം ആസിഡ് മയമാവുകയും കാർബൺഡയോക്സൈഡ് നിറയുകയും ചെയ്യും. ഇത് കോശങ്ങൾ വിഭജിക്കപ്പെടാനും കോശങ്ങളിലെ എൻസൈം ഇല്ലാതാക്കാനും കാരണമാകും. അങ്ങനെ അവ സ്വയം ദഹിച്ച് തുടങ്ങും.
  • മരണത്തോടെ ഗുരുത്വാകർഷണം അതിൻറെ അടയാളങ്ങൾ ശരീരത്തിൽ കാണിക്കും. മറ്റ് ശരീരഭാഗങ്ങൾ വിളറുമ്പോൾ കടുപ്പമുള്ള ചുവന്ന രക്തകോശങ്ങൾ ഭൂമിയുടെ നിലയോട് ചേരും. രക്തയോട്ടം അവസാനിക്കുന്നതിനാലാണിത് സംഭവിക്കുന്നത്. ഇത് വഴി താഴ്ഭാഗങ്ങൾ പർപ്പിൾ നിറത്തിലുള്ള അടയാളങ്ങൾ നിറയും. ലിവർ മോർട്ടിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് നീരീക്ഷിക്കുന്നത് വഴി എപ്പോളാണ് മരണം സംഭവിച്ചത് എന്ന് കൃത്യമായി മനസിലാക്കാനാവും.
  • റിഗർ മോർട്ടിസ് എന്ന് പലരും കേട്ടിട്ടുണ്ടാവും. മരിക്കുന്നതോടെ ശരീരം മരവിച്ച് കട്ടിയാകുന്ന അവസ്ഥയാണിത്. മരിച്ച് മൂന്ന് മണിക്കൂർ കഴിയുന്നതോടെയാണ് ഇത് ആരംഭിക്കുക. 12 മണിക്കൂർ ആകുന്നതോടെ ഇത് കഠിനമാവുകയും, 48 മണിക്കൂർ കഴിയുന്നതോടെ ശരീരം ജീർണ്ണിക്കാനും തുടങ്ങും. നമ്മളുടെ പേശികളിലെ ചർമ്മത്തിൽ കാൽസ്യം എത്തിക്കുന്ന പമ്പുകളുണ്ട്. ഇവയുടെ പ്രവർത്തനം നിലയ്ക്കുന്നതോടെ കോശങ്ങളിൽ കാൽസ്യം നിറയും. അതോടെ പേശികൾ കഠിനമാകും.
  • ശരീരം അഴുകുന്നതോടെ സോംബി സിനിമകളിൽ കാണുന്നത് പോലെയാകും രൂപം. എംബാം ചെയ്യുന്നത് വഴി ഇത് സംഭവിക്കുന്നതിൽ കാലതാമസം നേരിടും. പാൻക്രിയാസിലെ എൻസൈമുകൾ അവയവത്തെ സ്വയം ദഹിപ്പിക്കും. ജീവാണുക്കൾ ഈ എൻസൈമുകൾ ഉപയോഗപ്പെടുത്തുകയും ഉദരഭാഗം മുതൽ പച്ചനിറമാകുകയും ചെയ്യും.
  • അഴുകുന്നതോടെ ശരീരം അസ്ഥി പഞ്ജരമാകും. എന്നാൽ ചില ശരീരങ്ങൾ വ്യത്യസ്ഥമായ ഒരു അവസ്ഥയിലേക്ക് മാറും. ശരീരം തണുത്ത മണ്ണുമായോ, വെള്ളവുമായോ സമ്പർക്കത്തിലേർപ്പെട്ടാൽ കോശങ്ങൾ ബാക്ടീരിയയാൽ വിഭജിക്കപ്പെടുന്നത് മൂലം കൊഴുത്ത് മെഴുക് രൂപത്തിലുള്ള അവസ്ഥയിലേക്ക് മാറും. ആന്തരാവയവങ്ങളിൽ ഇത് ഒരു പ്രകൃതിജന്യ സംരക്ഷണോപാധിയായി പ്രവർത്തിക്കും.
  • മനുഷ്യ ശരീരത്തിൽ ഒടുവിൽ ദ്രവിക്കുന്നത് എല്ലുകളാണ്. എല്ലുകൾ മണിക്കൂറുകൾക്ക് ഉള്ളിലോ ദിവസങ്ങൾക്ക് ഉള്ളിലോ ദ്രവിച്ച് ഇല്ലാതെ ആവില്ല. ശരീരത്തിന് മരണം സംഭവിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് എല്ലുകൾ സ്വാഭാവികമായി ദ്രവിച്ച് ഇല്ലാതെ ആവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.