- Trending Now:
ജയില്‍ മുക്തനായ ശേഷം ബിസിനസ് തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്നതിനിടയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി
'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്നു പറയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ പലര്‍ക്കും സുപരിചിതനായിരിക്കും. കുറച്ച് വര്‍ഷങ്ങളായി അറ്റ്‌ലസ് രാമചന്ദ്രന്‍ വായ്പാ തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വായ്പാ തട്ടിപ്പു കേസില്‍ ഒട്ടേറെ വിവാദങ്ങള്‍ നേരിട്ട വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് ഒടുവില്‍ നഷ്ടമാകുന്നത് 57.45 കോടി രൂപയുടെ സ്വത്താണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് അറ്റ്‌ലസ് രാമചന്ദ്രന്റെ 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടിയത്.
സ്വര്‍ണം, വെള്ളി, രത്‌നാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. രാമചന്ദ്രന്റെയും ഭാര്യ ഇന്ദിര രാമചന്ദ്രന്റെയും സ്വത്തുക്കള്‍ക്ക് പുറമെ അറ്റ്‌ലസ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. 242 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ പേരിലുള്ളത്.
വായ്പാ തട്ടിപ്പ്‌കേസ് കേസ്
മൂന്ന് ഇന്ത്യന്‍ നഗരങ്ങളിലെ ജ്വല്ലറി ഷോറൂമുകളില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ 26.50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നീ നഗരങ്ങളിലെ ജ്വല്ലറിയില്‍ നിന്നാണ് ഈ തുകയുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെ കണ്ടുകെട്ടിയത്. യുഎഇയില്‍ ജയിലില്‍ ആയിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ 2018-ല്‍ ആണ് ജയില്‍ മോചിതനായത്. 3.40 കോടി ദിര്‍ഹത്തിന്റെ സ്വത്ത് ബൗണ്‍സായതിന്റെ പേരില്‍ ദുബായ് കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി
1981-ല്‍ കുവൈറ്റില്‍ ആണ് തൃശ്ശൂര്‍ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ ആദ്യ ഷോറൂം സ്ഥാപിക്കുന്നത്. പിന്നീട് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി 50-ഓളം ഷോറൂമുകള്‍. 350 കോടി ദിര്‍ഹം വിറ്റുവരവും ഒരു കാലത്ത് ഈ സ്ഥാപനത്തിനുണ്ടായിരുന്നു. പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയില്‍ 19 ഷോറൂമുകളും അടച്ച് പൂട്ടുകയായിരുന്നു. പിന്നീട് ഷോറൂമുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടി. ചെക്ക് തട്ടിപ്പ് കേസിനൊപ്പം 1,000 കോടി രൂപയുടെ ലോണ്‍ തിരിച്ചടയ്ക്കാത്തതും കണക്കിലെടുത്തായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ 2015 മുതല്‍ ജയില്‍ശിക്ഷ നല്‍കിയത്. ജയില്‍ മുക്തനായ ശേഷം ബിസിനസ് തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്നതിനിടയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.