ഒരു ബിസിനസുകാരന്റെ ഓഫീസ് അന്തരീക്ഷത്തിൽ കൃത്യമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- സമയ ക്രമീകരണം. ഏതൊരു കാര്യം ചെയ്യുന്നതിനും സമയ ക്രമീകരണം ഓഫീസിൽ ഉണ്ടാകണം. തുറക്കുന്നത് മുതൽ അടയ്ക്കുന്നത് വരെയുള്ള ഓരോ കാര്യങ്ങളും അങ്ങനെയാണ് ചെയ്യേണ്ടത്.
- ലക്ഷ്യങ്ങൾ സ്റ്റാഫുകൾക്ക് കൃത്യമായി അറിഞ്ഞിരിക്കണം. സ്റ്റാഫുകളുമായി മീറ്റിംഗ് കൂടുന്ന സമയത്തോ അല്ലാതെ സമയങ്ങളിലോ അവരുമായി നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയിരിക്കണം. ദിവസവും രാവിലെ ഓഫീസ് സമയം തുടങ്ങുന്നതിന് മുൻപായി ഒരു മീറ്റിംഗ് വെച്ച് അവരെക്കൊണ്ട് അത് വായിപ്പിക്കുന്നത് നല്ലതായിരിക്കും.
- രാവിലെ തന്നെ ഗേറ്റ് മീറ്റിംഗ് നടത്തുക. പ്രഭാതത്തിൽ തന്നെ രണ്ടോ മൂന്നോ മിനിറ്റ് നിങ്ങളുടെ ഓഫീസിൽ വിളിച്ചുകൂട്ടി ഒരു ഗേറ്റ് മീറ്റിംഗ് നടത്തുന്നത് ഓഫീസിനെ സംബന്ധിച്ചിടത്തോളം വളരെയധികം ഉയർച്ചയിലേക്ക് പോകാൻ കഴിയും.
- ശുചിത്വവും ക്രമീകരണവും ഉള്ള ഓഫീസ്. വൃത്തികെട്ട ഒരു അന്തരീക്ഷത്തിൽ ഒരിക്കലും ഒരു ഓഫീസ് നല്ല രീതിയിൽ പോകാൻ സാധ്യതയില്ല. അവിടുത്തെ പ്രവർത്തനങ്ങൾ താറുമാറാകാൻ സാധ്യതയുണ്ട്.
- അവലോകനം നടത്തുക. ഓഫീസ് സമയം അവസാനിക്കുന്നതിന് മുമ്പായി തന്നെ അന്നന്ന് ദിവസങ്ങളിലുള്ള അവലോകനം നടത്തേണ്ടത് അത്യാവശ്യമാണ്.
- മാതൃകകൾ ക്രമീകരിക്കുക. വിജയിച്ച വ്യക്തികളുടെയോ, സ്ഥാപനങ്ങളുടെയോ മാതൃകകൾ നിങ്ങളുടെ ഓഫീസുകളിൽ ക്രമീകരിക്കുന്നത് നല്ലതാണ്.
- നേതൃത്വത്തെ കുറിച്ചുള്ള ക്ലാസുകൾ ഓഫീസുകളിൽ മാസത്തിലൊരിക്കലോ, ആഴ്ചയിലൊരിക്കലോ നടത്തിയിരിക്കണം.
- ഏതൊരു കാര്യം ചെയ്യുമ്പോഴും ബഡ്ജറ്റ് ഉണ്ടായിരിക്കണം. ആ ബഡ്ജറ്റ് വിലയിരുത്തി ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് നോക്കണം.
- പെട്ടെന്ന് തീരുമാനം എടുക്കുകയും അത് വേഗത്തിൽ തന്നെ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള നൈപുണ്യം എപ്പോഴും സ്റ്റാഫുകളെ പരിശീലിപ്പിച്ചു കൊണ്ടിരിക്കണം.
- സ്റ്റാഫുകളെ ടൈം വേസ്റ്റ് ചെയ്യതിരിക്കുന്നതിനും അതുപോലെതന്നെ കാര്യക്ഷമമായി പ്രവർത്തിക്കാനുമുള്ള ഒരന്തരീക്ഷവും, അതിനു വേണ്ടിയുള്ള ക്രമീകരണവും ഓഫീസിൽ ഉണ്ടായിരിക്കണം.
- ഓഫീസിലെ അന്തരീക്ഷത്തിൽ നിറങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അത് കസ്റ്റമറെയും അതോടൊപ്പം തന്നെഓഫീസ് സ്റ്റാഫുകളെയും പ്രചോദിപ്പിക്കുന്ന നിറങ്ങളായിരിക്കണം.
- ഓഫീസുകൾ സ്ത്രീ സൗഹാർദ്ദപരമായിരിക്കണം. ഇന്ന് ഓഫീസുകളിൽ സ്റ്റാഫുകളായി നിരവധി സ്ത്രീകളുണ്ട്. അവരുടെ പ്രൈവസികൾ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലുള്ള എല്ലാ സജ്ജീകരണങ്ങളും ഓഫീസിനുള്ളിൽ ഉണ്ടായിരിക്കണം.
- പരദൂഷണം, സ്റ്റാഫുകളുടെ കുറ്റം എന്നിവ സ്റ്റാഫുകൾ തമ്മിൽ പറയാൻ അധികം പ്രോത്സാഹിപ്പിക്കരുത്. രസകരമായ തമാശകൾ ആകാം എങ്കിലും ഒരു വ്യക്തിയെആക്ഷേപിക്കുന്ന തരത്തിലുള്ള ബോഡി ഷേമിംഗ് പോലുള്ളവ ഉണ്ടാകാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കണം.
- അതാത് ദിവസത്തെ ജോലികൾ അതാത് ദിവസം തന്നെ ചെയ്തുതീർക്കുകയും. അത് ശ്രദ്ധിക്കുവാനുള്ള ക്രമീകരണങ്ങളും ഓഫീസുകളിൽ ഉണ്ടായിരിക്കണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
നിങ്ങളുടെ ബിസിനസിന് ബാങ്കുകൾ വായ്പ നിരസിക്കാറുണ്ടോ? കാരണങ്ങൾ ഇവയാകാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.