മറ്റുള്ളവരെ ആകർഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വ്യക്തികളെ മാത്രമല്ല നിങ്ങളുടെ ആഗ്രഹങ്ങളെയും, ലക്ഷ്യങ്ങളെയും നിങ്ങളിലേക്ക് ആകർഷിപ്പിക്കാൻ കഴിയണം. ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്നവർക്ക് സന്തോഷവും, ദുഃഖം ആഗ്രഹിക്കുന്നവർക്ക് ദുഃഖവും, സമ്പത്ത് ആഗ്രഹിക്കുന്നവർക്ക് സമ്പത്ത് ഇതുപോലെ എല്ലാം ലഭിക്കുന്നത് അവർ ആകർഷിക്കുന്നത് കൊണ്ടാണ്. ലോ ഓഫ് അട്രാക്ഷൻ നിയമമനുസരിച്ച് അനുകൂല ഊർജ്ജങ്ങളാണ് പരസ്പരം ആകർഷിക്കപ്പെടുന്നത്. അതായത് നല്ല ചിന്തകളും നല്ല കാര്യങ്ങളും ആകർഷിക്കുന്നു. നല്ല മനോഭാവം നല്ല മനുഷ്യരെ ആകർഷിക്കുന്നു, നല്ല പ്രവർത്തികൾ നല്ല ഫലങ്ങളെ ആകർഷിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെ ആകർഷിക്കണമെങ്കിൽ അതിനുള്ള ഊർജ്ജം നിങ്ങൾ നേടണം എന്നാണ് പറയുന്നത്. അങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആകർഷിക്കാൻ വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- എന്താണ് നിങ്ങൾക്ക് ആകർഷിക്കേണ്ടത് അതിനുള്ള അർഹത നിങ്ങൾക്കുണ്ടാകണം. ഉദാഹരണമായി സമ്പത്ത് ആകർഷിക്കുന്നവരാണ് എങ്കിൽ എത്ര സമ്പത്താണ് നിങ്ങൾക്ക് വേണ്ടത് അതിനുള്ള അർഹത നിങ്ങൾക്കുണ്ടാകണം. ഉദാഹരണമായി ദരിദ്ര ചിന്തയുള്ള ഒരാൾക്ക്, സമ്പത്തിനോട് ആദരവില്ലാത്ത ഒരാൾക്ക്,ധൂർത്ത് മൈൻഡ് സെറ്റ് ഉള്ള ഒരാളിന് ഒന്നും ഒരിക്കലും സമ്പത്ത് നിലനിൽക്കാൻ സാധ്യതയില്ല.അതുപോലെ തന്നെ മനസ്സമാധാനം ആഗ്രഹിക്കുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം, നെഗറ്റീവ് ചിന്തയാണ് അയാൾക്ക് ഉള്ളതെങ്കിൽ അയാളെ സംബന്ധിച്ചിടത്തോളം മനസ്സമാധാനം ഒരിക്കലും ഉണ്ടാകില്ല. എന്താണ് നിങ്ങൾക്ക് വേണ്ടത് അതിനനുസരിച്ചുള്ള അർഹത നേടുക എന്നതാണ് ആദ്യത്തെ കാര്യം.
- നിങ്ങളുടെ മനസ്സ് പരിശുദ്ധമായ മനസ്സ് ആയിരിക്കണം. ചതി, വഞ്ചന, ദേഷ്യം, അപകർഷതാബോധം ഇടിഞ്ഞചിന്താഗതി എന്നിവ വച്ചുകൊണ്ട് അത്തരത്തിലുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം ഒന്നും തന്നെ ആകർഷിക്കാൻ കഴിയില്ല.പക്ഷേ നല്ല മികച്ച മനസ്സുള്ള ഒരാളാണെങ്കിൽ തീർച്ചയായുംഈ പറയുന്ന കാര്യങ്ങൾ ആകർഷിക്കാൻ സാധിക്കും.
- മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. എല്ലാവരെയും കണ്ട് പുഞ്ചിരിക്കുന്ന ഒരാൾ ആണെങ്കിൽ തുറന്ന മനസ്സോടുകൂടി സംസാരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ തീർച്ചയായും ആകർഷിക്കാൻ സാധിക്കും.
- നിങ്ങളുടെ ബാഹ്യരൂപം ഒരു മികച്ച രൂപം ആണെങ്കിൽ മറ്റുള്ളവരെ ആകർഷിക്കാൻ സാധിക്കും. ബാഹ്യരൂപം മികച്ചതാവണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങൾ വളരെ ഭംഗിയുള്ള ഒരാൾ ആകണമെന്നുള്ളതല്ല. നല്ല വൃത്തിയായി മാന്യമായി വസ്ത്രധാരണം ചെയ്യുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം അറിയാതെ തന്നെ നിങ്ങളിലേക്ക് എത്തിച്ചേരും.
- നിങ്ങളുടെ പ്രാഥമികമായ ലുക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
- നിങ്ങൾക്ക് എന്താണ് ആകർഷിക്കേണ്ടത് അതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്രദ്ധ വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾക്ക് സമ്പത്ത് ഉണ്ടാക്കാനാണ് ആഗ്രഹമെങ്കിൽ മറ്റ് പല കാര്യത്തിലും ശ്രദ്ധിച്ചുകൊണ്ടിരുന്നാൽ നിങ്ങൾക്ക് സമ്പത്ത് ഉണ്ടാക്കാൻ സാധിക്കില്ല. നിങ്ങൾക്ക് എന്താണ് വേണ്ടത് പരിപൂർണ്ണമായ ശ്രദ്ധ ആ കാര്യത്തിൽ അർപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
- രാവിലെയും രാത്രിയും മെഡിറ്റേഷൻ പോലുള്ളവ ചെയ്യുന്നത് നിങ്ങൾ ആഗ്രഹിക്കുന്നവ നേടാൻ സഹായിക്കുന്നവയാണ്.
- ദിവസവും രാവിലെ നിങ്ങൾ ആകർഷിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എഴുതി വയ്ക്കുകയും അത് ഉച്ചത്തിൽ വായിക്കുന്നതും,ഉറങ്ങുന്നതിനു മുൻപ് അത് വായിച്ചിട്ട് ഉറങ്ങുന്നതും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് എത്താൻ നിങ്ങളെ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നുണ്ട്.
ഇത്രയും കാര്യങ്ങൾ നിങ്ങൾ ശീലിക്കുകയാണെങ്കിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങളിലേക്ക് വന്നെത്തുക തന്നെ ചെയ്യും.
നിങ്ങളുടെ ജീവിത ലക്ഷ്യം എങ്ങനെ കണ്ടെത്താം?... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.